Browsing category

Football Players

‘സൗദി പ്രോ ലീഗ് മേജർ ലീഗ് സോക്കറിനേക്കാൾ “മികച്ചതാണ്”, യൂറോപ്പിൽ ഇനി കളിക്കില്ലെന്ന് ഉറപ്പാണ്’: ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

മേജർ ലീഗ് സോക്കറിനേക്കാൾ സൗദി പ്രോ ലീഗ് “മികച്ചതാണ്” എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.ഭാവിയിൽ യുഎസിലേക്കോ നീക്കവും റൊണാൾഡോ തള്ളിക്കളഞ്ഞു.സെൽറ്റ വിഗോയ്‌ക്കെതിരായ അൽ നാസറിന്റെ പ്രീ-സീസൺ സൗഹൃദ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൊണാൾഡോ. പോർച്ചുഗലിലെ അൽഗാർവ് ഏരിയയിൽ നടന്ന മത്സരത്തിൽ സൗദി ക്ലബ് 5-0ന് തോറ്റു.”സൗദി ലീഗ് MLS നേക്കാൾ മികച്ചതാണ്, തനിക്ക് അമേരിക്കയിൽ കളിക്കാനോ യൂറോപ്പിലെ ഒരു ടീമിലേക്ക് മടങ്ങാനോ പദ്ധതിയില്ലെന്നും”അൽ നാസർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.ലയണൽ […]

‘ഞാൻ ഇവിടെ വന്നത് കഠിനാധ്വാനം ചെയ്യാനും മത്സരിക്കാനും വിജയിക്കാനുമാണ് ‘ : ഇന്റർ മിയാമി നീക്കത്തെക്കുറിച്ച് ലയണൽ മെസ്സി

മേജർ ലീഗ് സോക്കർ ക്ലബ് ഇന്റര്‍ മയാമി അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി ആര്‍ വി പിങ്ക് സ്റ്റേഡിയത്തില്‍ ആയിരുന്നു അവതരണ ചടങ്ങ്. ക്ലബ്ബിൽ മെസ്സി പത്താം നമ്പർ ജേഴ്സിയാണ് ധരിക്കുക. രണ്ടു വർഷത്തെ കരാറിലാണ് മെസ്സി ഇന്റർ മിയമിലേക്ക് എത്തിയത്.ജൂലൈ 21 ന് ക്രൂസ് അസുലിനെതിരായ ഇന്റർ മിയാമി ലീഗ് കപ്പ് മത്സരത്തിൽ മെസ്സി തന്റെ കന്നി MLS മത്സരത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇന്റർ മിയാമി […]

‘ഇന്ന് ആ സ്വപ്നം സാക്ഷാത്കരിച്ചു’: ലയണൽ മെസിയെ ഇന്റർ മിയാമിയിലേക്ക് സ്വാഗതം ചെയ്ത് ഡേവിഡ് ബെക്കാം |Lionel Messi

അർജന്റീന ക്യാപ്റ്റനും എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളുമായ ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയിൽ ഔദ്യോഗികമായി ഒപ്പുവച്ചു. ജൂലൈ 15 ശനിയാഴ്ച ക്ലബ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയും ഔദ്യോഗിക പ്രസ്താവനയിലൂടെയും വാർത്ത അറിയിച്ചു. ഞായറാഴ്ച രാത്രി ഫോർട്ട് ലോഡർഡെയ്‌ലിലെ അവരുടെ സ്റ്റേഡിയത്തിൽ ടീം മെസ്സിയെ ആരാധകർക്ക് പരിചയപ്പെടുത്തും. അദ്ദേഹത്തിന്റെ ആദ്യ ഹോം മത്സരം വെള്ളിയാഴ്ച തന്നെ ലീഗ് കപ്പ് മത്സരത്തിൽ ക്രൂസ് അസുലിനെതിരെ ആയിരിക്കും.മെസ്സി തന്റെ ക്ലബ്ബിനായി ഔദ്യോഗികമായി സൈൻ ചെയ്തതോടെ […]

പ്രതീക്ഷ മെസ്സിയിൽ ! ജയം എന്തെന്നറിയാത്ത 11 മത്സരങ്ങളുമായി ഇന്റർ മിയാമി |Inter Miami

അര്ജന്റീന ഇതിഹാസം ലയണൽ മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മേജർ ലീഗ് സോക്കർ ക്ലബ് ഇന്‍റർ മയാമി. എന്നാൽ മെസ്സിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസം തന്നെ ഇന്റർ മിയാമി മേജർ ലീഗ് സോക്കറിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി. ഇന്ന് നടന്ന മത്സരത്തിൽ സെന്റ് ലൂയിസ് എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്റർ മിയാമിയെ തകർത്ത് വിട്ടത്.സെന്റ് ലൂയിസ് ആദ്യ പകുതിയിൽ രണ്ട് ഗോളുകളും രണ്ടാം പകുതിയിൽ ഒരു ഗോളും നേടി. പുതിയ പരിശീലകൻ […]

അൽ നാസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ സാദിയോ മാനെ |Sadio Mane

ദ്ധതികളിൽ ഉൾപ്പെടില്ലെന്ന് ബയേൺ മ്യൂണിക്ക് അറിയിച്ചിരുന്നു. 31-കാരനായ ഫോർവേഡ് സ്ക്വാഡിലെ വലിയ വരുമാനക്കാരിൽ ഒരാളാണ്.സെനഗലീസ് താരം കഴിഞ്ഞ സീസണിൽ 38 മില്യൺ യൂറോക്കാണ് ലിവർപൂളിൽ നിന്ന് ബവേറിയക്കാർക്കൊപ്പം ചേർന്നത്. എന്നാൽ ക്ലബ്ബിൽ റോബർട്ട് ലെവൻഡോവ്സ്കി അവശേഷിച്ച ശൂന്യത നികത്താൻ അദ്ദേഹം പരാജയപെട്ടു.ആദ്യ സീസൺ മാനെയുടെയും ബയേണിന്റെയും പ്ലാൻ അനുസരിച്ച് നടന്നില്ല. ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം സാദിയോ മാനേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിലേക്ക് ചേരാൻ ഒരുങ്ങുകയാണ്.മാനെയുടെ പ്രതിനിധികൾ അൽ നസ്ർ അധികൃതരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ലിവർപൂളിലെ […]

’38 ആം വയസ്സിലും എതിരാളികളില്ലാതെ ക്രിസ്റ്റ്യാനോ’ : മെസ്സിയെ പിന്തള്ളി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി റൊണാൾഡോ

പോർച്ചുഗൽ സൂപ്പർ താരം മറ്റൊരു റെക്കോർഡും തന്റെ പേരിൽ കുറിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമെന്ന ഗിന്നസ് റെക്കോർഡ് ആണ് 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. ലയണൽ മെസ്സിയെ പിന്തള്ളിയാണ് പോർച്ചുഗീസ് സൂപ്പർ താരം പുതിയ ലോക റെക്കോർഡ് കുറിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ ഫോബ്‌സിന്റെ പട്ടികയിൽ മൂന്നാം തവണയും റൊണാൾഡോ ഒന്നാമതെത്തി.2023 മെയ് 1 വരെയുള്ള 12 മാസങ്ങളിൽ, അൽ നാസർ ഫോർവേഡിന്റെ ഏകദേശ വരുമാനം ഏകദേശം […]

നെതർലൻഡ്‌സിനെതിരെ മോളിനയ്ക്ക് കൊടുത്ത അസ്സിസ്റ്റിനെക്കുറിച്ച് ലയണൽ മെസ്സി|Lionel Messi

2022 ലെ അർജന്റീനയുടെ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെതർലൻഡ്‌സിനെതിരായ റൈറ്റ് ബാക്ക് നഹുവൽ മൊലിനയുടെ അസിസ്റ്റിനു പിന്നിലെ തന്റെ ചിന്തയെക്കുറിച്ച് ലയണൽ മെസ്സി തുറന്നു പറഞ്ഞു. ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ മോളിന ദക്ഷിണ അമേരിക്കൻ ടീമിനായി സ്‌കോറിങ്ങ് തുറന്നു. 73-ാം മിനിറ്റിൽ മെസ്സി അത് ഇരട്ടിയാക്കി. എന്നാൽ ഡച്ചുകാർ വൗട്ട് വെഗോർസ്റ്റിലൂടെ രണ്ട് തവണ തിരിച്ചടിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോയി.ഷൂട്ടൗട്ടിൽ 4-3ന് നെതർലൻഡ്‌സിനെ കീഴടക്കി അർജന്റീന സെമി ബർത്ത് ഉറപ്പിച്ചു.കഴിഞ്ഞ ദിവസം […]

‘അത് ഉടൻ സംഭവിക്കും ,ആ നിമിഷം എപ്പോഴായിരിക്കുമെന്ന് ദൈവം പറയും’ : ലയണൽ മെസ്സി |Lionel Messi

36 ആം വയസ്സിൽ നേടാവുന്നതെല്ലാം നേടി യുറോപ്പിനോട് വിടപറഞ്ഞിരിക്കുകയാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. പുതിയ വെല്ലുവിളികൾ സ്വീകരിക്കാനായി മെസ്സി ഇൻ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് ബൂട്ട് കെട്ടുക.ഇന്റർ മയാമി താരമായി മെസിയെ ക്ലബ് ഔദ്യോഗികമായി അവതരിപ്പിക്കുന്ന ചടങ്ങ് ഞായറാഴ്ച നടക്കും. ഇതിന് മുന്നോടിയായി 36കാരനായ ഇതിഹാസ താരം അമേരിക്കയിൽ എത്തി. കഴിഞ്ഞ ദിവസം നടന്ന ഒരു അഭുമുഖത്തിൽ ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ സംബന്ധിച്ച് താൻ ചില തരത്തിൽ […]

‘എടുത്ത തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്. പുതിയ വെല്ലുവിളിയെ നേരിടാൻ തയ്യാറാണ് ‘ : ലയണൽ മെസ്സി

സൂപ്പർ താരം ലയണൽ മെസ്സി മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മിയാമിൽ അവതരിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് . മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുകയാണ് അമേരിക്കൻ ഫുട്ബോൾ ആരാധകർ. ഇതിനോടകം തന്നെ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായുള്ള ടിക്കറ്റുകൾ ഇരട്ടി വിലയ്ക്ക് വിറ്റഴിച്ചിരുന്നു. കഴിഞ്ഞ ദിവസം ലയണൽ മെസ്സി ഫ്ളോറിഡയിലെത്തുകയും ചെയ്തു.ഇന്റർ മിയാമിയിൽ ചേരാനുള്ള തന്റെ തീരുമാനത്തിൽ ലയണൽ മെസ്സി സംതൃപ്തി പ്രകടിപ്പിക്കുകയും ഒരു പുതിയ വെല്ലുവിളി സ്വീകരിക്കാനുള്ള തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. ഞായറാഴ്ച […]

‘ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരാളും ലയണൽ മെസ്സിയെ സ്നേഹിക്കും’ : കാസെമിറോ |Lionel Messi

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മധ്യനിര താരം കാസെമിറോ. ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരാളും മെസ്സിയെ ഇഷ്ടപ്പെടുമെന്ന് കാസെമിറോ പറഞ്ഞു.36 കാരനായ മെസ്സിയും 31 കാരനായ കാസെമിറോയും യഥാക്രമം ബാഴ്‌സലോണയെയും റയൽ മാഡ്രിഡിനെയും പ്രതിനിധീകരിച്ച് ആറ് വർഷത്തോളം ഏറ്റുമുട്ടിയിട്ടുണ്ട്. റയൽ മാഡ്രിഡിൽ നിന്നുള്ള കളിക്കാർ ബാഴ്‌സലോണയിൽ നിന്നുള്ളവരെ പ്രശംസിക്കുന്നത് അപൂർവമാണ്.എന്നിരുന്നാലും നിങ്ങൾ ഒരു ഫുട്ബോൾ ഇഷ്ടപെടുന്നയാൾ ആണെങ്കിൽ മെസ്സിയുടെ ആരാധകനാകുമെന്ന് കാസെമിറോ പറഞ്ഞു.“എനിക്ക് മറഡോണയുടെയോ പെലെയുടെയോ കളി കാണാൻ കഴിഞ്ഞില്ല, […]