Browsing category

C. Ronaldo

തുടർച്ചയായി 23 സീസണുകളിൽ ഫ്രീകിക്കിൽ നിന്ന് ഗോൾ നേടുന്ന ആദ്യത്തെ കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo 

ചരിത്രം സൃഷ്ടിക്കലും തകർക്കലും: ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരിക്കലും മടുപ്പിക്കാത്ത ശീലങ്ങൾ ആണിത്.അൽ ഫെയ്ഹയ്‌ക്കെതിരെ 4-1 ന് വിജയിച്ച മത്സരത്തിൽ അൽ നാസർ ഫോർവേഡ് ഒരു മികച്ച ഫ്രീ-കിക്ക് ഗോളിലൂടെ തൻ്റെ മഹത്വം ലോകത്തെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. തൻ്റെ കരിയറിലെ 899-ാം ഗോൾ ആണ് ക്രിസ്റ്റ്യാനോ നേടിയത്.900 ഗോളുകൾ എന്ന ചരിത്ര നാഴികക്കല്ലിൽ നിന്ന് ഒരു ഗോൾ അകലെയാണ് പോർച്ചുഗീസ് സൂപ്പർ താരം.കൂടാതെ ഫ്രീകിക്കുകളിൽ നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ തൻ്റെ എതിരാളിയായ ലയണൽ മെസ്സിയെ […]

‘രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ…’ : അൽ നാസറിൽ നിന്നും വിരമിക്കും എന്ന സൂചനകൾ നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

ഓൾഡ് ട്രാഫോർഡ് ആരാധകർക്ക് അവരുടെ സ്വപ്നങ്ങൾ വീണ്ടും ഉപേക്ഷിക്കേണ്ടി വന്നേക്കാം, ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങിവരവിനെക്കുറിച്ചുള്ള എല്ലാ ചർച്ചകളും അവസാനിപ്പിച്ചു, വരാനിരിക്കുന്ന വർഷങ്ങളിൽ താൻ വിരമിക്കുമെന്ന് പ്രസ്താവിക്കുകയും മിക്കവാറും അത് അൽ നാസറിൽ നിന്ന് തന്നെയാവും എന്ന സൂചനയും നൽകി. 2022-ൽ ഓൾഡ് ട്രാഫോർഡിൽ നിന്ന് പോയതിന് ശേഷം തൻ്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡുമായി വീണ്ടും ബന്ധപ്പെട്ടിരിന്നു.39 കാരനായ റൊണാൾഡോ അടുത്തിടെ ഒരു പുതിയ യൂട്യൂബ് ചാനൽ പുറത്തിറക്കി, അത് മൊത്തം 50 ദശലക്ഷം സബ്‌സ്‌ക്രൈബർമാരോട് അടുക്കുന്നു, […]

സൗദി പ്രോ ലീഗിൽ തകർപ്പൻ ഹെഡർ ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

2024 -2025 സൗദി പ്രോ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ അൽ നാസറിനായി തകർപ്പൻ ഹെഡർ ഗോളുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ . 900 കരിയർ ഗോളുകൾ തികക്കാൻ 39 കാരന് രണ്ടു ഗോളുകൾ മാത്രം മതി.ആദ്യ പകുതിയിൽ റൊണാൾഡോയുടെ തകർപ്പൻ ഹെഡർ അൽ നാസറിനെ വിജയത്തിലെത്തിക്കാൻ പര്യാപ്തമായിരുന്നില്ല, കാരണം അവർ അൽ റെയ്ഡിനെതിരെ 1-1 ന് സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർ അൽ അവ്വൽ പാർക്കിൽ നടന്ന […]

‘തുടർച്ചയായി 23 സീസൺ’ : ഗോളടിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

സമകാലീനരായ പല താരങ്ങൾ ബൂട്ടഴിച്ച് വിശ്രമത്തിലേക്ക് നീങ്ങിയെങ്കിലും 39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോളും കളിക്കളത്തിൽ തുടരുകയാണ്.നിരവധി നേട്ടങ്ങൾക്കും പ്രതാപം നിറഞ്ഞ കരിയറിനും ശേഷം പോർച്ചുഗീസ് സ്‌ട്രൈക്കർ പിച്ചിനോട് വിടപറയാൻ തയ്യാറെടുക്കുകയാണെന്ന് പലരും കരുതിയിരിക്കാം. എന്നാൽ ഐതിഹാസിക കഥയിൽ ഇനിയും അധ്യായങ്ങൾ എഴുതാനുണ്ട് എന്നുറപ്പിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഓരോ മത്സരത്തിനും ഇറങ്ങുന്നത്. ഇന്നലെ സൗദി അറേബ്യൻ സൂപ്പർ കപ്പിൻ്റെ സെമി ഫൈനലിൽ അൽ-താവൂണിനെതിരെ ഗോൾ നേടി അൽ-നാസറിൻ്റെ വിജയം ഉറപ്പിക്കുക മാത്രമല്ല മറ്റൊരു റെക്കോർഡിൽ തൻ്റെ പേര് […]

യൂറോ കപ്പിലെ തോൽവിയോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴുമോ ? | Cristiano Ronaldo

യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് പോർച്ചുഗൽ തോറ്റത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസാധാരണമായ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴ്ത്തിയേക്കും. പോർച്ചുഗൽ സൂപ്പർ താരം ദേശീയ ടീമിലെ തൻ്റെ ഭാവിയെക്കുറിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും 39 കാരൻ ജർമ്മനിയിൽ നടന്ന ടൂർണമെൻ്റിലെ മുൻ പ്രതാപങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പാടുപെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ എക്‌സ്ട്രാ ടൈമിൽ റൊണാൾഡോയ്ക്ക് ലഭിച്ച അവസരം നഷ്ടപ്പെടുത്തിയെങ്കിലും ഷൂട്ടൗട്ടിലെ ഒരു കിക്ക് ഗോളാക്കി മാറ്റി.ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ ഫ്രാൻസിനോട് 5-3ന് പെനാൽറ്റിയിൽ പരാജയപ്പെട്ടു.പോർച്ചുഗൽ ജേഴ്‌സിയിൽ റൊണാൾഡോയുടെ […]

‘2026 ലോകകപ്പില്‍ ക്രിസ്റ്റ്യാനോ കളിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ ആവുന്നില്ല’ : അലക്സ് ഫെര്‍ഗൂസന്‍ | Cristiano Ronaldo

2024 യൂറോയ്ക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്തരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കണമെന്നാവശ്യവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സർ അലക്സ് ഫെർഗൂസൺ.2026 ഫിഫ ലോകകപ്പ് വരെ കളിക്കുക എന്നത് ക്രിസ്റ്റ്യാനോയ്ക്ക് പ്രയാസമായിരിക്കും എന്നും യൂറോ 2024 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന പ്രധാനപ്പെട്ട ടൂര്‍ണമെന്റാവുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വേഗമേറിയതും കായികാധ്വാനം ആവശ്യമുള്ളതുമായൊരു ഗെയിമായി മാറിവരുകയാണ് ഫുട്ബോളെന്നും ഡിഫന്‍ഡര്‍മാരില്‍ നിന്നും വ്യത്യസ്തമാണ് ഫുട്ബോളില്‍ സ്ട്രൈക്കര്‍മാരുടെ കാര്യങ്ങളെന്നും ഫെര്‍ഗൂസന്‍ പറഞ്ഞു. പ്രായം കൂടുന്തോറും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുകയെന്നത് ഫുട്ബോളില്‍ പ്രയാസമായിരിക്കുമെന്നും […]

ഫ്രാൻസിനെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിപ്പിക്കരുത് | Cristiano Ronaldo

സൂപ്പർ താരവും എക്കാലത്തെയും മികച്ച ഗോൾ സ്‌കോററുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ 2024 ലെ ശരാശരി പ്രകടനത്തെ തുടർന്ന് പോർച്ചുഗീസ് മാധ്യമങ്ങളിൽ നിന്ന് കടുത്ത വിമർശനം നേരിടുകയാണ്. സ്ലൊവേനിയയ്‌ക്കെതിരെ പോർച്ചുഗൽ പെനാൽറ്റി ഷൂട്ടൗട്ട് വിജയം നേടി സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചെങ്കിലും റൊണാൾഡോയുടെ മോശം പ്രകടനം വലിയ വിമർശനത്തിന് കാരണമായി. ഒരു പ്രമുഖ പോർച്ചുഗീസ് പ്രസിദ്ധീകരണമായ പബ്ലിക്കോ, റൊണാൾഡോയുടെ പ്രകടനത്തെ വെറും 4/10 എന്ന് വിലയിരുത്തുകയും ഫ്രാൻസിനെതിരെ വരാനിരിക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബെഞ്ചിലിരുത്തണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.സ്ലോവേനിയയ്‌ക്കെതിരായ മത്സരത്തിനിടെ, […]

2024 ൽ ഈ നേട്ടങ്ങളെല്ലാം ആവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നുവെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ലയണൽ മെസ്സിയിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും ഫുട്ബോൾ ലോകത്തെ കടിഞ്ഞാൺ പുതിയ കളിക്കാർ ഏറ്ററെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടയിൽ മെസ്സി ബാലൺ ഡി ഓർ നേടുകയും റൊണാൾഡോ ലോക ഫുട്ബോളിലെ ടോപ് സ്കോററായി മാറുകയും ചെയ്ത വർഷമാണ് കടന്നു പോയത്. 2023-ൽ റൊണാൾഡോ 54 ഗോളുകൾ അടിച്ചുകൂട്ടി ടോപ് സ്കോററായി മാറി.38-ാം വയസ്സിൽ സൗദി പ്രോ ലീഗിൽ കളിക്കുന്ന റൊണാൾഡോ, ബയേൺ മ്യൂണിക്ക്, ഇംഗ്ലണ്ട് സ്‌ട്രൈക്കർ ഹാരി കെയ്ൻ (52 ഗോളുകൾ), പിഎസ്‌ജി, ഫ്രാൻസ് ഫോർവേഡ് കൈലിയൻ […]

ഹാരി കെയ്‌നും കൈലിയൻ എംബാപ്പെയും പിന്നിലാക്കി 2023 ലെ ടോപ് സ്കോററായി 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

ശനിയാഴ്ച സൗദി പ്രോ ലീഗിൽ അൽ-താവൂനെതിരെ അൽ നാസർ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ലെ തന്റെ 54-ാമത്തെയും അവസാനത്തെയും ഗോൾ നേടി.മാർസെലോ ബ്രോസോവിച്ച്, അയ്‌മെറിക് ലാപോർട്ടെ, ഒട്ടാവിയോ എന്നിവരാണ് അൽ നാസറിന്റെ മറ്റു ഗോളുകൾ നേടിയത്. 92-ാം മിനിറ്റിലാണ് 38 കാരൻ മത്സരത്തിന്റെ തന്റെ ഗോൾ നേടിയത്.അൽ നാസറിന് വേണ്ടി റൊണാൾഡോ തന്റെ 50-ാം മത്സരത്തിനാണ് ഇന്നലെ കളിക്കാൻ ഇറങ്ങിയത്.ജനുവരിയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം അൽ നാസറിനായി […]

എംബാപ്പയെയും കെയ്‌നിനെയും പിന്നിലാക്കി 2023 ലെ ടോപ് സ്‌കോറർ പദവ് സ്വന്തമാക്കി 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിന്റെ അവസാനത്തിലാണെന്ന് പറയുന്നവരുണ്ട്. എന്നാൽ 2023 ലെ അദ്ദേഹത്തിന്റെ റെക്കോർഡുകൾ അത് തെറ്റാണെന്നു തെളിയിച്ചിരിക്കുകയാണ്.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് സൗദി അറേബ്യയിലെ അൽ നാസറിന് വേണ്ടി സ്വതന്ത്രമായി സ്‌കോർ ചെയ്യുകയും റെക്കോർഡുകൾ ഇഷ്ടം പോലെ തകർക്കുകയും ചെയ്യുന്നു. ഇന്നലെ അൽ ഇത്തിഹാദിനെതിരായ സൗദി പ്രോ ലീഗ് മത്സരത്തിൽ പോർച്ചുഗീസ് സൂപ്പർസ്റ്റാർ തന്റെ ടീമിനായി രണ്ട് തവണ വല കണ്ടെത്തുകയും 2023 ൽ മുൻനിര ഗോൾ സ്‌കോററായി മാറുകയും […]