Browsing category

C. Ronaldo

ഗോൾ വേട്ടയിൽ ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ , പിന്നിലാക്കിയത് യുവ താരം ഏർലിങ് ഹാലണ്ടിനെ|Cristiano Ronaldo

യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ മിന്നുന്ന ഫോം തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും.ബോസ്‌നിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളുമായി തിളങ്ങി. യോഗ്യത മത്സരങ്ങളില്‍ തുടര്‍ച്ചയായ എട്ടാം വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.ഇന്നലത്തെ മത്സരത്തിലെ ഇരട്ട ഗോളോടെ ഈ വർഷം ഏറ്റവുമധികം ഗോളുകൾ നേടിയ താരമായി റൊണാൾഡോ മാറിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിംഗ് ഹാലൻഡിനെ മറികടന്നാണ് റൊണാൾഡോ 2023 ലെ ടോപ് സ്കോററായി മാറിയത്. […]

യൂറോ 2024 യോഗ്യതാ മത്സരത്തിൽ ബോസ്നിയക്കെതിരെയുള്ള ഗോളോടെ അവിശ്വസനീയമായ നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ബോസ്‌നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരായ യുവേഫ യൂറോ 2024 യോഗ്യതാ മത്സരത്തിൽ തകർപ്പൻ വിജയമാണ് പോർച്ചുഗൽ നേടിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ അഞ്ചു ഗോളിന്റെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. മത്സരത്തിൽ റൊണാൾഡോ പോർചുഗലിനായുള്ള തന്റെ 126, 127 പോർച്ചുഗൽ ഗോളുകൾ നേടി.ബോസ്നിയക്കെതിരെയുള്ള ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ അവിശ്വസനീയമായ നാഴികക്കല്ലിൽ എത്തിയിരിക്കുകായണ്‌.ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനും രാജ്യത്തിനുമായി തന്റെ കരിയറിലെ 1,100-ാമത്തെ ഗോൾ സംഭാവന ചെയ്തു. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ 38 കാരനായ അൽ-നാസർ സ്‌ട്രൈക്കർ […]

2026 ലോകകപ്പ് കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും |Cristiano Ronaldo |FIFA World Cup 2026

ജനുവരിയിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോകത്തെ അത്ഭുതപ്പെടുത്തിയ നീക്കത്തിലൂടെയാണ് സൗദി ക്ലബ് അൽ നാസറിൽ ചേർന്നത്. അൽ നാസറിനേയും പോർച്ചുഗൽ ദേശീയ ടീമിനൊപ്പവും 38 ആം വയസ്സിലും മിന്നുന്ന പ്രകടനമാണ് റൊണാൾഡോ പുറത്തടുക്കുന്നത്. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് തന്റെ വിരമിക്കൽ പദ്ധതി താൽക്കാലികമായി നിർത്തിവച്ച് അടുത്ത ലോകകപ്പിൽ പങ്കെടുക്കാൻ തന്റെ കരിയർ നീയേട്ടൻ ഒരുങ്ങുകയാണ്.അടുത്ത ലോകകപ്പിന് മൂന്ന് വർഷം അകലെയായിരിക്കാം, എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 2026 […]

അവിശ്വസനീയമായ ബാക്ക്ഹീൽ പാസ്സുമായി അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിന് തുടർച്ചയായ ഏഴാം വിജയം നേടാനുള്ള ശ്രമത്തിൽ അപ്രതീക്ഷിതമായ ഒരു തടസ്സം നേരിട്ടു.ഇന്നലെ നടന്ന മത്സരത്തിൽ അബഹ അൽ നാസറിനെ സമനിലയിൽ തളക്കുകയായിരുന്നു. ഇരു ടീമുകളും മത്സരത്തിൽ രണ്ടു വീതം ഗോളുകളാണ് നേടിയത്. അവസാന മിനുട്ടിൽ വഴങ്ങിയ ഗോളാണ് അൽ നാസറിന് വിജയം നിഷേധിച്ചത്.സ്റ്റോപ്പേജ് ടൈമിൽ കാമറൂൺ ഇന്റർനാഷണൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിന് ഹൃദയഭേദകമായ പ്രഹരം നൽകി കാൾ ടോക്കോ ഏകാംബിയാണ് അബഹയുടെ വിജയ് ഗോൾ നേടിയത്.കാമറൂൺ ഇന്റർനാഷണൽ […]

‘സൗദിയിൽ അഴിഞ്ഞാടുന്ന 38 കാരൻ’ : രണ്ടാം തവണയും സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം തുടർച്ചായി രണ്ടാം തവണയും സ്വന്തമാക്കി അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.സെപ്റ്റംബറിൽ മിന്നുന്ന പ്രകടനമാണ് 38 കാരൻ അൽ നാസറിനായി പുറത്തെടുത്തത്.ആഗസ്റ്റ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ് റൊണാൾഡോ സ്വന്തമാക്കിയിരുന്നു. 38-കാരൻ ഓഗസ്റ്റിൽ സൗദി ടീമിനായി അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയാണ് പ്രോ ലീഗിന്റെ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് സ്വന്തമാക്കിയത്.ഇപ്പോൾ സെപ്റ്റംബറിൽ അഞ്ച് ഗോളുകൾക്കും മൂന്ന് അസിസ്റ്റുകൾക്കും നേടി വീണ്ടും […]

38 ആം വയസ്സിലും ഗോളുകൾ അടിച്ചുകൂട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ കുതിക്കുമ്പോൾ|Cristiano Ronaldo

2022 ജനുവരിയിൽ എത്തിയതു മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്പിൽ നിന്നുള്ള വമ്പൻ താരങ്ങൾ സൗദി പ്രോ ലീഗ് ക്ലബ്ബുകളിൽ ചേരാൻ റൊണാൾഡോ പാത പിന്തുടർന്നപ്പോൾ അദ്ദേഹം സൗദി ഫുട്ബോളിന്റെ മുഖം മാറ്റി.38-ാം വയസ്സിലും പോർച്ചുഗീസ് താരം കളിക്കളത്തിൽ ആരാധകരെ വിസ്മയിപ്പിക്കുന്നത് തുടരുകയാണ്. മിക്കവാറും എല്ലാ കളികളിലും സ്‌കോർ ചെയ്യുന്ന റൊണാൾഡോ ടീമിന്റെ വിജയത്തിലും നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇന്നലെ ഹായിലിലെ പ്രിൻസ് അബ്ദുൾ അസീസ് ബിൻ […]

‘ടോപ് സ്‌കോറർ ക്രിസ്റ്റ്യാനോ’ : 2023 ൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ രണ്ടാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

2022 ജനുവരിയിൽ എത്തിയതു മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്പിൽ നിന്നുള്ള വമ്പൻ താരങ്ങൾ സൗദി പ്രോ ലീഗ് ക്ലബ്ബുകളിൽ ചേരാൻ റൊണാൾഡോ പാത പിന്തുടർന്നപ്പോൾ അദ്ദേഹം സൗദി ഫുട്ബോളിന്റെ മുഖം മാറ്റി. 38-ാം വയസ്സിലും പോർച്ചുഗീസ് താരം കളിക്കളത്തിൽ ആരാധകരെ വിസ്മയിപ്പിക്കുന്നത് തുടരുകയാണ്.മിക്കവാറും എല്ലാ കളികളിലും സ്‌കോർ ചെയ്യുന്ന റൊണാൾഡോ ടീമിന്റെ വിജയത്തിലും നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇന്നലെ അൽ-അഹ്‌ലിക്കെതിരെ അൽ-നാസറിന് വേണ്ടി സ്‌കോർ ചെയ്‌തതിന് […]

‘റൊണാൾഡോ അവസാനിച്ചുവെന്ന് അവർ പറയുന്നു, പക്ഷേ അവർ തെറ്റാണെന്ന് തെളിയിക്കുന്നത് തുടരുകയാണ്’ : Cristiano Ronaldo

38 ആം വയസ്സിലും യുവ താരങ്ങളെ നാണിപ്പിക്കുന്ന പ്രകടനമാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്ത് പുറത്തെടുക്കുന്നത്. സൗദി പ്രൊ ലീഗിൽ അൽ-അഹ്‌ലിക്കെതിരെ ഇരട്ട ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ലീഗിലെ തന്റെ ഗോളുകളുടെ എണ്ണം ഒമ്പതായി ഉയർത്തി.വിജയത്തോടെ അൽ നസ്ർ ടീം പോയന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അൽ നസറിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ താരം ടാലിസ്ക്കയും ഇരട്ട ഗോളുകൾ നേടി. “2 ഗോളുകൾ കൂടി നേടിയതിൽ വളരെ സന്തോഷമുണ്ട്, പ്രത്യേകിച്ചും ഈ […]

പോർച്ചുഗൽ ജേഴ്സിയിൽ അവിശ്വസനീയമായ റെക്കോർഡിലേക്ക് ഒരു പടി കൂടി അടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

തിങ്കളാഴ്ച നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ ലക്സംബർഗിനെതിരെ പോർച്ചുഗൽ 9-0 ന് വിജയിച്ചതിന് ജർമനിയിൽ നടക്കുന്ന ടൂര്ണമെന്റിലേക്ക് യോഗ്യത നേടുന്നതിന്റെ അടുത്തെത്തിയിരിക്കുകയാണ് 2016 ലെ ചാമ്പ്യന്മാരായ പോർച്ചുഗൽ.ഗ്രൂപ്പ് ജെയിൽ ആറു മത്സരങ്ങളിൽ നിന്നും ആറ് വിജയങ്ങൾ നേടി 18 പോയന്റ് സ്വന്തമാക്കി ഗ്രൂപ്പിൽ ഒന്നാമതാണ് പോർച്ചുഗൽ . 2024 യൂറോകപ്പിന് പോർച്ചുഗൽ യോഗ്യത നേടിയാൽ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ ആറു തവണ യൂറോകപ്പിന് യോഗ്യത നേടുന്ന ആദ്യ യൂറോപ്യൻ താരമാവാൻ തയ്യാറെടുക്കുകയാണ്. സ്ലൊവാക്യയ്‌ക്കെതിരായ 1-0 വിജയത്തിൽ […]

‘ഞാനും മെസ്സിയും ഫുട്ബോൾ ചരിത്രം മാറ്റിമറിച്ചു, ഞങ്ങൾ തമ്മിലുള്ള മത്സരം അവസാനിച്ചു’ : ക്രിസ്റ്റ്യാനോ റൊണാൾഡോ

2023 സെപ്റ്റംബർ 9 ശനിയാഴ്ച നടക്കുന്ന യുവേഫ യൂറോ ക്വാളിഫയറിൽ പോർച്ചുഗൽ സ്ലൊവാക്യയെ നേരിടാൻ ഒരുങ്ങുകയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗൽ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.38 കാരനായ ഇതിഹാസ താരം അടുത്ത വർഷം നടക്കാനിരിക്കുന്ന യുവേഫ യൂറോ 2024 ടൂർണമെന്റിൽ മത്സരിക്കാനാണ് ശ്രമിക്കുന്നത്. മുമ്പ് 2016 എഡിഷനിൽ പോർച്ചുഗലിനെ വിജയത്തിലേക്ക് നയിക്കാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആരാധകർക്ക് വൈകാരിക സന്ദേശവുമായി എത്തിയിരിക്കുകായണ്‌.തന്റെ ബദ്ധവൈരിയായ ലയണൽ മെസ്സിയോട് മോശമായി പെരുമാറേണ്ട ആവശ്യമില്ലെന്ന് അടിവരയിട്ട് പറഞ്ഞിരിക്കുകയാണ് […]