ലയണൽ മെസ്സിയുടെ ചിറകിലേറി ഇന്റർ മയാമി കുതിക്കുമ്പോൾ |Lionel Messi |Inter Miami
കരുത്തരായ ലോസ് ഏഞ്ചൽസ് എഫ്‌സിയെ 3-1 ന് പരാജയപ്പെടുത്തിയിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മിയാമി. സൂപ്പർ താരം ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് മയാമിക്ക് എവേ വിജയം നേടിക്കൊടുത്തത്.മിയാമിക്ക് വേണ്ടി ലയണൽ മെസി രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയപ്പോൾ അർജന്റീന താരമായ ഫാക്കുണ്ടോ ഫാരിയാസും ജോർഡി ആൽബ, ലിയനാർഡോ കാമ്പാന എന്നിവരുമാണ് ഇന്റർ മിയാമിയുടെ ഗോളുകൾ നേടിയത്. റയാൻ ഹോളിങ്‌ഷെഡ് ലോസ് ഏഞ്ചൽസിന്റെ ആശ്വാസഗോൾ കുറിച്ചു.മത്സരത്തിന്റെ പതിനാലാം മിനുട്ടിലാണ് ആദ്യത്തെ ഗോൾ വരുന്നത്. പ്രതിരോധതാരമായ തോമസ് ആവിലാസിന്റെ ഒരു […]