എഫ്‌സി സിൻസിനാറ്റിക്കെതിരായ യുഎസ് ഓപ്പൺ കപ്പ് സെമിയിയിലും ഇന്റർ മയാമിക്കായി ലയണൽ മെസ്സി കളിക്കും |Lionel Messi
ഇന്റർ മയാമിക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഏഴു മത്സരങ്ങൾ തുടർച്ചായി കളിച്ചത്. ആ ഏഴു മത്സരങ്ങളിൽ മയാമി വിജയിക്കുകയും എല്ലാ മത്സരത്തിലും മെസ്സി ഗോൾ നേടുകയും ചെയ്തിരുന്നു.മയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം നേടികൊടുക്കാനും മെസ്സിക്ക് സാധിച്ചിരുന്നു. ടൂർണമെന്റിലെ ടോപ് സ്കോററും മികച്ച കളിക്കാരനും മെസ്സി തന്നെയായിരുന്നു. തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നതിനിടയിൽ മെസ്സിക്ക് വിശ്രമം അനുവദിക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചിരുന്നു.ബുധനാഴ്ച എഫ്‌സി സിൻസിനാറ്റിക്കെതിരായ ഇന്റർ മിയാമിയുടെ യുഎസ് ഓപ്പൺ കപ്പ് സെമിഫൈനലിൽ […]