‘ലയണൽ മെസ്സിയും ഞാനും പാരീസിൽ നരകയാതന അനുഭവിച്ചു’: വിവാദ പ്രസ്താവനയുമായി നെയ്മർ
പാരീസ് സെന്റ് ജെർമെയ്‌നിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി താനും ലയണൽ മെസ്സിയും നരകയാതന അനുഭവിച്ചതായി ബ്രസീൽ താരം നെയ്മർ ആരോപിച്ചു. ഫിഫ ലോകകപ്പ് 2022 ജേതാവും ടൂർണമെന്റിലെ മികച്ച കളിക്കാരനുമായി പാരീസിലേക്ക് മടങ്ങിയ മെസ്സിക്ക് നേരെ ചാമ്പ്യൻസ് ലീഗ് 2022/23 ലെ പരാജയത്തിന് ശേഷം PSG അൾട്രാസ് നിരന്തരം ആക്രമണം അഴിച്ചുവിട്ടു. ജർമ്മൻ ടീമായ ബയേൺ മ്യൂണിക്കിനോടാണ് പിഎസ്ജി പരാജയപ്പെട്ടത്.ബ്രസീലിയൻ ഔട്ട്‌ലെറ്റ് ഗ്ലോബോയോട് സംസാരിക്കവേയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പാരീസിൽ മെസ്സിയും താനും സന്തുഷ്ടരായിരുന്നില്ല എന്ന് നെയ്മർ […]