Browsing category

Neymar

മണിക്കൂറിന് $17,000, സ്വകാര്യ ജെറ്റ്, മാൻഷൻ ,വിജയത്തിന് ബോണസ്….അൽ ഹിലാലിൽ നെയ്മർക്ക് ലഭിക്കുന്നത് അത്ഭുതപ്പെടുത്തുന്ന പാക്കേജ് |Neymar

ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ പാരിസ് സെന്റ് ജെർമെയ്‌നുമായുള്ള ആറ് വർഷത്തെ ജീവിതത്തിന് ശേഷം സൗദി പ്രോ ലീഗ് ക്ലബ് അൽ-ഹിലാലിനൊപ്പം ചേരാൻ ബ്രസീലിയൻ സ്‌ട്രൈക്കർ നെയ്മർ ജൂനിയർ സൗദി അറേബ്യയിലേക്ക് പോകും. ലാറ്റിനമേരിക്കൻ സൂപ്പർ താരം സൗദി ക്ലബ് അൽ-ഹിലാലുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു . ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം സൗദി പ്രോ ലീഗിൽ ചേരുന്ന ഏറ്റവും വലിയ താരമാണ് നെയ്മർ.90 മില്യൺ യൂറോക്കാണ് താരത്തെ അൽ ഹിലാൽ സ്വന്തമാക്കിയത്.സൗദി പ്രോ ലീഗിലെ മറ്റ് സ്റ്റാർ […]

31 ആം വയസ്സിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി പണത്തിൽ വീഴുമ്പോൾ |Neymar

ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ശേഷം ആര് എന്നതിന്റെ ഉത്തരമായാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ ഫുട്ബോൾ ആരാധകർ കണ്ടിരുന്നത്. കരിയറിന്റെ ആദ്യ ഘട്ടത്തിൽ അതിനെ ന്യായീകരിക്കുന്ന പ്രകടനം നെയ്മർ പുറത്തെടുക്കുകയും ചെയ്തു ബാഴ്‌സലോണയ്ക്ക് വേണ്ടിയും ബ്രസീലിനു വേണ്ടിയും മിന്നുന്ന പ്രകടനമാണ് 31 കാരൻ പുറത്തടുത്തത്. ബ്രസീലിന്റെ സുൽത്താനായി അറിയപ്പെട്ട നെയ്മരുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ഫ്രഞ്ച് ക്ലബ് പിഎസ്ജി യിലേക്കുള്ള റെക്കോർഡ് ട്രാൻസ്ഫർ. ആറു വർഷത്തെ പിഎസ്ജി ജീവിതത്തിൽ കൂടുതൽ സാമ്യവും താരം പരിക്ക് […]

നെയ്‌മറും ഗൾഫിലേക്ക് ,സൗദി അറേബ്യൻ ക്ലബ്ബുമായി ധാരണയിലെത്തി ബ്രസീലിയൻ സൂപ്പർ താരം |Neymar

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിന്റെ മുഖ്യ എതിരാളിയായ സൗദി പ്രോ ലീഗ് ടീമായ അൽ ഹിലാലിനൊപ്പം ചേരാൻ ബ്രസീൽ, പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് നെയ്മർ സമ്മതിച്ചതായുള്ള റിപോർട്ടുകൾ പുറത്ത് വന്നു.160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. ഫ്രഞ്ച് ക്ലബ് പിഎസ് ജിയുമായി ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അല്‍ ഹിലാല്‍ ക്ലബ് ധാരണയിലെത്തി. അല്‍ ഹിലാലും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബുകളും മുന്‍ ക്ലബ് ബാഴ്സലോണയുമാണ് നെയ്മറിനെ സ്വന്തമാക്കാനായി രംഗത്തുണ്ടായിരുന്നത്. 2025 വരെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് നെയ്മര്‍ […]

വമ്പൻ ഓഫറുമായി അൽ ഹിലാൽ , ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി അറേബ്യയിലേക്കോ ?

പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം നെയ്മർക്ക് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ നിന്നും വമ്പൻ ഓഫർ വന്നിരിക്കുകയാണ്.പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള ആറ് വർഷത്തെ പ്രവർത്തനത്തിന് ശേഷം ഈ സീസണിൽ ഫ്രഞ്ച് തലസ്ഥാനത്തോട് വിടപറയാൻ ഒരുങ്ങുകയാണ് ബ്രസീലിയൻ. ബാഴ്‌സലോണയിലേക്ക് മടങ്ങാനുള്ള ആഗ്രഹം നെയ്മർ പ്രകടിപ്പിച്ചെങ്കിലും പരിശീലകൻ സാവിക്ക് 31 കാരനിൽ വലിയ താല്പര്യമില്ലാത്തത് കൊണ്ട് അത് യാഥാർഥ്യമാവാനുള്ള സാധ്യത കുറവാണു. അല്‍ഹിലാലുമായി പിഎസ്ജി ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും സൗദി ക്ലബോ നെയ്മറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. […]

തിരിച്ചു വരവിൽ ഗംഭീര പ്രകടനവുമായി നെയ്മർ , ഇരട്ട ഗോളുമായി പിഎസ്ജിയെ വിജയത്തിലെത്തിച്ച് ബ്രസീലിയൻ സൂപ്പർ താരം |Neymar |PSG

പിഎസ്ജി ക്കായി ഇരട്ട ഗോളുകൾ നേടി ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സൂപ്പർ താരം നെയ്മർ. 2023 ത്തിന്റെ തുടക്കത്തിൽ കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് ഇന്ന് ദക്ഷിണ കൊറിയയിൽ ജിയോൺബുക്കിനെതിരായ സൗഹൃദ മത്സരത്തിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്. ജിയോൺബുക്കിനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്. മത്സരത്തിൽ 40 ആം മിനുട്ടിൽ നെയ്മർ പിഎസ്ജിയുടെ ആദ്യ ഗോൾ നേടി. പന്തുമായി പെനാൽറ്റി ബോക്സിലേക്ക് കയറിയ നെയ്മർ നിരവധി ഡിഫൻഡർമാരെ പരാജയപ്പെടുത്തി ഗോളാക്കി […]

‘ലോകകപ്പിൽ നിന്നും പുറത്തായതിന് ശേഷം അഞ്ച് ദിവസം തുടർച്ചയായി കരഞ്ഞു’ : നെയ്മർ |Neymar

ഇത് ചിലപ്പോൾ തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നാണ് ഖത്തർ ലോകകപ്പിന് മുൻപ് ബ്രസീലിയൻ താരം നെയ്‌മർ പറഞ്ഞത്. 2026ൽ നടക്കുന്ന അടുത്ത ലോകകപ്പ് വരെ ഫുട്ബോളിൽ തുടരാനും മികച്ച പ്രകടനം നടത്താനും തനിക്ക് കഴിയുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇല്ലാത്തതു കൊണ്ടാണ് നെയ്‌മർ അങ്ങിനെയൊരു അഭിപ്രായം പ്രകടിപ്പിച്ചത്. ഖത്തർ ലോകകപ്പിൽ ബ്രസീൽ മികച്ച പ്രകടനത്തോടെയാണ് തുടങ്ങിയതെങ്കിലും ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്താവുകയായിരുന്നു. കിരീടം നേടുമെന്നു പ്രതീക്ഷിച്ച ടീമായിരുന്നു ബ്രസീലിന്റേത്. ആ പുറത്താകൽ കളിക്കാർക്കും ആരാധകർക്കും വലിയ ആഘാതമാണ് […]

‘ഞാൻ ഇവിടെ ഉണ്ടാകും’ : അടുത്ത സീസണിൽ പിഎസ്‌ജിയിൽ തുടരുമോ എന്ന കാര്യം വ്യകതമാക്കി നെയ്മർ |Neymar

2027 വരെ കരാർ ഉണ്ടായിരുന്നിട്ടും പ്രീമിയർ ലീഗിൽ നിന്നും സൗദി അറേബ്യയിൽ നിന്നും വലിയ ഓഫറുകൾ വന്നതോടെ ബ്രസീലിയൻ പിഎസ്ജിയിൽ നിന്ന് പുറത്തേക്ക് പോകുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും അടുത്ത സീസണിൽ ഫ്രഞ്ച് തലസ്ഥാനത്ത് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കണങ്കാലിനേറ്റ പരിക്കിൽ നിന്ന് കരകയറിയതിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ശേഷം നന്നായി കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും നെയ്മർ പറഞ്ഞു.ഈ വർഷം ആദ്യം പിഎസ്ജി ആരാധകർ നെയ്മറിന്റെ വീടിന് പുറത്ത് പ്രതിഷേധിക്കുകയും ക്ലബ്ബ് വിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. “ഈ സീസൺ പിഎസ്ജിയിൽ […]

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുന്നു |Neymar

ബാഴ്സലോണയിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ. മാധ്യമപ്രവർത്തകൻ ഖാലിദ് വലീദ് പറയുന്നതനുസരിച്ച് പാരീസ് സെന്റ് ജെർമെയ്ൻ താരത്തെ സൈൻ ചെയ്യാൻ ബാഴ്‌സലോണ കരാറിൽ എത്തിയിട്ടുണ്ട്. നെയ്മർ 2017 ലാണ് ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്.ഫ്രഞ്ച് ക്ലബ്ബിനായി 173 മത്സരങ്ങൾ കളിച്ച നെയ്മർ 118 ഗോളുകളും 77 അസിസ്റ്റുകളും നൽകി.ക്ലബ്ബ് വിടുന്നതിന് മുമ്പ് നെയ്മർ ജൂനിയർ ബാഴ്‌സലോണയ്ക്ക് വേണ്ടി 186 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആ ഘട്ടത്തിൽ അദ്ദേഹം 105 ഗോളുകളും 76 അസിസ്റ്റുകളും നേടി. […]