‘നാല് മത്സരങ്ങൾ മൂന്ന് വിജയങ്ങൾ’ : ടി.ജി.പുരുഷോത്തമൻ സീസൺ അവസാനിക്കും വരെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി തുടരും | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് 2024 -25 സീസൺ പാതിവഴിയിൽ മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരം പരിശീലകനെ ഉടൻ നിയമിക്കാൻ സാധ്യത കുറവ്. ഇടക്കാല പരിശീലകനായി നിയോഗിക്കപ്പെട്ട ടി.ജി.പുരുഷോത്തമൻ സീസൺ അവസാനിക്കും വരെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലകനായി തുടരാനാണ് സാധ്യത. മറ്റൊരു സഹപരിശീലകനായ തോമാസ് കോർസും പുരുഷോത്തമനും ചേർന്നാകും നടക്കാനിരിക്കുന്ന മത്സരങ്ങളിൽ ടീമിനെ നയിക്കുക. പുറത്താക്കപ്പെട്ട സ്വീഡിഷ് പരിശീലകൻ മൈക്കൽ സ്റ്റാറെയുടെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കാം. അദ്ദേഹത്തിന്റെ കാലത്ത് കേരള […]