വരവറിയിച്ച് മെസ്സി !! അരങ്ങേറ്റ മത്സരത്തിൽ ഗോളുമായി ഇന്റർ മിയാമിയെ വിജയത്തിലെത്തിച്ച് ലയണൽ മെസ്സി
ഇന്റർ മിയാമിക്ക് വേണ്ടിയുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. തകർപ്പൻ ഫ്രീകിക്ക് ഗോളോടെ ഇന്റർ മിയാമിയെ ആദ്യ മത്സരത്തിൽ തന്നെ വിജയത്തിലെത്തിച്ചിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം. ഇന്ന് നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മെസ്സി ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിൽ നിന്നും നേടിയ തകർപ്പൻ ഗോളിലൂടെ ക്രൂസ് അസൂലിനെതിരെ ഇന്ററിന് വിജയം നേടിക്കൊടുത്തു. മെസ്സിക്കൊപ്പം സെർജിയോ ബുസ്കെറ്റും ഇന്റർ മിയാമിക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. മത്സരത്തിന്റെ 44 ആം മിനുട്ടിൽ റോബർട്ട് ടൈലർ നേടിയ […]