മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് : ചെൽസിക്ക് സമനില
തുടർച്ചയായ രണ്ടാമത്തെ പ്രീ-സീസൺ സൗഹൃദ മത്സരത്തിലും തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ജൂഡ് ബെല്ലിംഗ്ഹാം റയൽ മാഡ്രിഡിനായി തന്റെ ആദ്യ ഗോൾ നേടി. ഈ സമ്മറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 88.5 മില്യൺ പൗണ്ടിന് റയലിലെത്തിയ ബെല്ലിംഗ്ഹാം ഹൂസ്റ്റണിൽ തിങ്ങി നിറഞ്ഞ 7,801 കാണികൾക്ക് മുന്നിൽ തന്നെ ഗോൾ നേടി.20-കാരൻ 45 മിനിറ്റ് മാത്രമാണ് ആദ്യ മത്സരത്തിൽ കളിച്ചത്.രണ്ടാം പകുതിയുടെ […]