Browsing category

Football

പ്രതീക്ഷ മെസ്സിയിൽ ! ജയം എന്തെന്നറിയാത്ത 11 മത്സരങ്ങളുമായി ഇന്റർ മിയാമി |Inter Miami

അര്ജന്റീന ഇതിഹാസം ലയണൽ മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മേജർ ലീഗ് സോക്കർ ക്ലബ് ഇന്‍റർ മയാമി. എന്നാൽ മെസ്സിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസം തന്നെ ഇന്റർ മിയാമി മേജർ ലീഗ് സോക്കറിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി. ഇന്ന് നടന്ന മത്സരത്തിൽ സെന്റ് ലൂയിസ് എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്റർ മിയാമിയെ തകർത്ത് വിട്ടത്.സെന്റ് ലൂയിസ് ആദ്യ പകുതിയിൽ രണ്ട് ഗോളുകളും രണ്ടാം പകുതിയിൽ ഒരു ഗോളും നേടി. പുതിയ പരിശീലകൻ […]

‘ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് ,3 വർഷം മുമ്പ് ചേരുന്നത് മുതൽ ഞാൻ ഒരിക്കലും വിമർശനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല’

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരൻ സഹൽ അബ്ദുൾ സമദിന്റെ വിടവാങ്ങലിന്റെ സമീപകാല പ്രഖ്യാപനം നിരവധി ആരാധകരെ നിരാശരാക്കുകയും ക്ലബ്ബിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ആരാധകരുടെ പ്രതിഷേധത്തിന് മറുപടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് അവരുടെ ആശങ്കകൾ പരിഹരിക്കുകയും സാഹചര്യത്തെക്കുറിച്ച് കുറച്ച് വ്യക്തത നൽകുകയും ചെയ്തു. ആരാധകരുടെ ആശങ്കകൾക്ക് മറുപടിയായി നിഖിൽ ഭരദ്വാജ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഒരു ട്വീറ്റ് ചെയ്തു.“ഞാൻ അവസാനമായി ഇവിടെയെത്തിയതിന് ശേഷം നിരവധി ചോദ്യങ്ങളും അഭിപ്രായങ്ങളും അനുമാനങ്ങളും തെറ്റിദ്ധാരണകളും […]

എന്തുകൊണ്ടാണ് സഹൽ അബ്ദുൾ സമദിന് കേരള ബ്ലാസ്റ്റേഴ്‌സ് വിടേണ്ടി വന്നത്? |Sahal Abdul Samad

സഹൽ അബ്ദുൾ സമദിന്റെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മോഹൻ ബഗാൻ എസ്ജിയിലേക്കുള്ള ട്രാൻസ്ഫർ ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു.ക്ലബിനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച കളിക്കാരനെന്ന നിലയിലും അവരുടെ പ്രിയപ്പെട്ട പോസ്റ്റർ ബോയ് എന്ന നിലയിലും സഹലിന്റെ വിടവാങ്ങൽ ISL ടീമിന്റെ ഒരു യുഗത്തിന് അന്ത്യം കുറിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി 97 മത്സരങ്ങൾ കളിച്ച സഹൽ അബ്ദുൾ സമദ്, തന്റെ കരിയറിന്റെ ഭൂരിഭാഗവും ക്ലബ്ബിനൊപ്പം ചെലവഴിച്ച കളിക്കാരനായിരുന്നു. മലയാളി താരമായതിനാൽ ആരാധകരുമായി പ്രത്യേക ബന്ധമുണ്ടായിരുന്നു. അപ്രതീക്ഷിത കൈമാറ്റം നിരവധി […]

അൽ നാസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ സാദിയോ മാനെ |Sadio Mane

ദ്ധതികളിൽ ഉൾപ്പെടില്ലെന്ന് ബയേൺ മ്യൂണിക്ക് അറിയിച്ചിരുന്നു. 31-കാരനായ ഫോർവേഡ് സ്ക്വാഡിലെ വലിയ വരുമാനക്കാരിൽ ഒരാളാണ്.സെനഗലീസ് താരം കഴിഞ്ഞ സീസണിൽ 38 മില്യൺ യൂറോക്കാണ് ലിവർപൂളിൽ നിന്ന് ബവേറിയക്കാർക്കൊപ്പം ചേർന്നത്. എന്നാൽ ക്ലബ്ബിൽ റോബർട്ട് ലെവൻഡോവ്സ്കി അവശേഷിച്ച ശൂന്യത നികത്താൻ അദ്ദേഹം പരാജയപെട്ടു.ആദ്യ സീസൺ മാനെയുടെയും ബയേണിന്റെയും പ്ലാൻ അനുസരിച്ച് നടന്നില്ല. ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം സാദിയോ മാനേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിലേക്ക് ചേരാൻ ഒരുങ്ങുകയാണ്.മാനെയുടെ പ്രതിനിധികൾ അൽ നസ്ർ അധികൃതരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ലിവർപൂളിലെ […]

’38 ആം വയസ്സിലും എതിരാളികളില്ലാതെ ക്രിസ്റ്റ്യാനോ’ : മെസ്സിയെ പിന്തള്ളി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി റൊണാൾഡോ

പോർച്ചുഗൽ സൂപ്പർ താരം മറ്റൊരു റെക്കോർഡും തന്റെ പേരിൽ കുറിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമെന്ന ഗിന്നസ് റെക്കോർഡ് ആണ് 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. ലയണൽ മെസ്സിയെ പിന്തള്ളിയാണ് പോർച്ചുഗീസ് സൂപ്പർ താരം പുതിയ ലോക റെക്കോർഡ് കുറിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ ഫോബ്‌സിന്റെ പട്ടികയിൽ മൂന്നാം തവണയും റൊണാൾഡോ ഒന്നാമതെത്തി.2023 മെയ് 1 വരെയുള്ള 12 മാസങ്ങളിൽ, അൽ നാസർ ഫോർവേഡിന്റെ ഏകദേശ വരുമാനം ഏകദേശം […]

‘കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം എന്നും എന്റെ ഹൃദയത്തിൽ തന്നെയായിരിക്കും’ : സഹൽ അബ്‌ദുൾ സമദ്

സഹൽ അബ്‌ദുൾ സമദ് ക്ലബ് വിട്ടുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. സഹൽ മോഹൻ ബഗാനിലേക്ക് ചേക്കേറിയപ്പോൾ ബഗാന്റെ പ്രധാന താരമായ ഡിഫൻഡർ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്കും വന്നിട്ടുണ്ട്. ഇതിനു പുറമെ നിശ്ചിത തുകയും കേരള ബ്ലാസ്റ്റേഴ്‌സിന് സഹൽ അബ്ദുൽ സമദിന്റെ വിട്ടു നൽകുന്നതിൽ നിന്നും ലഭിക്കും. മൂന്ന് വർഷത്തെ കരാറിൽ ആവും സഹൽ ബഗാനുമായി ഒപ്പുവെക്കുക.കളിക്കാരനും ക്ലബും തമ്മിലുള്ള പരസ്പര ഉടമ്പടിക്ക് വിധേയമായി 2 വർഷം കൂടി നീട്ടാനുള്ള ഓപ്ഷനോടെയാണ് സഹൽ മോഹൻ ബഗാനിൽ […]

കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സഹൽ അബ്ദുൽ സമദിന്റെ തീരുമാനം ശെരിയാണോ ? |Sahal Abdul Samad

ആരാധകരുടെ പ്രിയ താരം സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞിരിക്കുകയാണ്. അടുത്ത സീസണിൽ കൊൽക്കത്ത ക്ലബ് മോഹൻ ബഗാനു വേണ്ടിയാണ് താരം ബൂട്ട് ധരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. സഹലിന് പകരം മോഹൻ ബഗാനിൽ നിന്ന് പ്രീതം കോട്ടലിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കും. അഞ്ച് വർഷത്തെ കരാറിലാണ് സഹലിനെ കൊൽക്കത്ത ക്ലബ് സ്വന്തമാക്കുന്നത്. രണ്ട് കോടി രൂപയാണ് ഫുട്‌ബോൾ താരത്തിന്റെ വാർഷിക പ്രതിഫലം.താരത്തിന്റെ ക്ലബ് മാറ്റത്തിൽ ആരാധകർ കടുത്ത നിരാശയിലാണ്. 2018 മുതൽ ടീമിനായി മിന്നുന്ന […]

കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള കാരണം തുറന്നു പറഞ്ഞ് സഹൽ അബ്ദുൽ സമദ് | Sahal Abdul Samad

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് സഹൽ അബ്ദുൾ സമദിനെ സൈൻ ചെയ്യുന്ന കാര്യം മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2028 വരെ നീളുന്ന അഞ്ച് വർഷത്തെ കരാറിൽ 26-കാരൻ സൈൻ ചെയ്തു. വലിയ ഞെട്ടലോടെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഈ വാർത്ത കേട്ടത്.ഇപ്പോഴിതാ എന്ത് കൊണ്ടാണ്് താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നത് എന്നതിനുളള കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സഹല്‍. “ഞാൻ മോഹൻ ബഗാൻ ജേഴ്‌സി ധരിക്കുന്നതിൽ അഭിമാനിക്കുന്നു. പച്ച, മെറൂൺ നിറങ്ങൾ ധരിക്കുമ്പോൾ നിങ്ങൾ മറ്റൊരു തലത്തിൽ […]

‘കലൂരില്‍ പുലിയിറങ്ങിയിരിക്കുന്നു’ : പ്രീതം കോട്ടാൽ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാക്കും |Kerala Blasters

മോഹൻ ബഗാൻ താരം പ്രീതം കോട്ടാലിനെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് . പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിനായി ഇന്ന് കൊച്ചിയിലെത്തും. അടുത്ത സീസണിൽ പ്രീതം ക്ലബ്ബിൽ ഉണ്ടാവില്ലെന്ന് മോഹൻ ബഗാൻ ഔദ്യോഗികമായി അറിയിച്ചു. ‘കലൂരില്‍ പുലിയിറങ്ങിയിരിക്കുന്നു’ എന്നാണ് ബ്ലാസ്റ്റേഴ്സ് കോടാലിന്‍റെ വരവിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് മോഹൻ ബഗാൻ കിരീടം ചൂടിയത് പ്രീതം കോട്ടാലിന്റെ നായക മികവിലായിരുന്നു. മോഹൻ ബഗാൻ ക്യാപ്റ്റൻ കോട്ടാൽ പ്രതിവർഷം 2 കോടി രൂപയ്ക്കാണ് ബ്ലാസ്റ്റേഴ്‌സുമായി മൂന്ന് വർഷത്തെ […]

‘6 വർഷത്തെ യാത്രക്ക് അവസാനം’ : കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് സഹൽ അബ്ദുൽ സമദ് |Kerala Blasters

ഇന്ത്യൻ ഫുട്ബോളിലെ അടുത്ത സൂപ്പർ താരമായാണ് മലയാളിയ സഹൽ അബ്ദുൽ സമദിനെ കണക്കാക്കുന്നത്. സുനിൽ ഛേത്രിക്ക് ശേഷം ഇന്ത്യൻ ഫുട്ബോളിന്റെ ബാറ്റൺ വഹിക്കാൻ കഴിവുള്ള താരമായാണ് പലരും സഹലിനെ കാണുന്നത്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സകളിക്കാനിറങ്ങുമ്പോൾ സഹലിനെ കാണാൻ സാധിക്കില്ല. സഹൽ അബ്ദുസമദ് കൂടി ഇനി വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ഉണ്ടാവില്ല എന്ന് ക്ലബ് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് അറിയിച്ചത്. ഐഎസ്എല്ലിലെ വമ്പൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റസാണ് സഹലിനെ […]