Browsing category

Football

വിദേശതാരത്തിന്റെ പരിക്ക് ഗുരുതരം , സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമാകും |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് . ടീമിന്റെ പ്രീ സീസൺ പരിശീലനം കഴിഞ്ഞ ദിവസം കൊച്ചിയിൽ ആരംഭിച്ചിരുന്നു. വിദേശ താരങ്ങളടക്കമുള്ളവർ ടീമിനൊപ്പം ചേർന്നിരുന്നു. അതിനിടയിൽ ബ്ലാസ്റ്റേഴ്സിന് പരിക്കിന്റെ രൂപത്തിൽ വലിയൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. പുതിയ സൈനിംഗ് ആയ ഓസ്‌ട്രേലിയൻ ഫോർവേഡ് ജൗഷുവ സോട്ടിരിയോയ്ക്ക് പ്രീസീസൺ പരിശീലനത്തിനിടെ ഉണ്ടായ പരിക്ക് കാരണം വരാനിരിക്കുന്ന സീസണിന്റെ ഒരു പ്രധാന ഭാഗം നഷ്ടമാവും എന്നുറപ്പായിരിക്കുകയാണ്.എ-ലീഗ് ടീമായ ന്യൂകാസിൽ ജെറ്റ്‌സ് എഫ്‌സിയിൽ നിന്ന് രണ്ട് മാസം മുമ്പ് […]

‘2018ൽ ഞാൻ യുവന്റസിൽ എത്തിയതിനു ശേഷമാണ് ഇറ്റാലിയൻ സീരി എയെ പുനര്‍ജീവിപ്പിച്ചത്’: ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ഇറ്റാലിയൻ സിരി എയെക്കുറിച്ച് വലിയ അവകാശവാദമുന്നയിച്ചിരിക്കുകയാണ് അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സീരി എയുടെ പുനരുജ്ജീവനത്തിന് പിന്നിലെ ശക്തി താനാണെന്ന് അവകാശമുന്നയിച്ചു. കഴിഞ്ഞ ദിവസം നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ സെൽറ്റ വിഗോയ്‌ക്കെതിരെ അൽ നാസർ 5-0 ന് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴാണ് 38 കാരനായ താരം ഈ അവകാശവാദം ഉന്നയിച്ചത്.പ്രീ-സീസൺ ടൂർ ഔദ്യോഗികമായി ആരംഭിച്ചതിന് ശേഷമുള്ള അൽ-നാസറിനൊപ്പം റൊണാൾഡോയുടെ ആദ്യ മത്സരമായിരുന്നു ഇത്.2018 മുതൽ 2021 വരെയുള്ള മൂന്നു […]

2024 യൂറോ കപ്പിൽ കളിക്കാനുണ്ടാവുമെന്ന് പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

അന്താരാഷ്ട്ര തലത്തിൽ പോർച്ചുഗലിനെ പ്രതിനിധീകരിക്കുന്നത് തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ 2024 വരെ പോർചുഗലിനൊപ്പം തുടരുമെന്നും റൊണാൾഡോ പറഞ്ഞു. 38 കാരനായ റൊണാൾഡോ ഇതിനകം തന്നെ തന്റെ രാജ്യത്തിനായി 200 മത്സരങ്ങളിൽ നിന്ന് 123 ഗോളുകൾ നേടിയിട്ടുണ്ട്. 2022 ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്ന റൊണാൾഡോ പല മത്സരങ്ങളിലും ബെഞ്ചിലായിരുന്നു സ്ഥാനം പിടിച്ചത്. ആ സമയത്ത് താരത്തിന്റെ വിരമിക്കലിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നു വരികയും ചെയ്തു. എന്നാൽ പുതിയ പോർച്ചുഗൽ മാനേജർ റോബർട്ടോ […]

ഒരു ടിക്കറ്റിന് 90 ലക്ഷം രൂപ! : ഇന്റർ മിയാമിക്ക് വേണ്ടി മെസ്സി കളിക്കുന്നത് കാണണമെങ്കിൽ മുടക്കേണ്ടത് വലിയ തുക

ഒരു ഇന്റർ മിയാമി ജേഴ്സിയിൽ സൂപ്പർ താരം ലയണൽ മെസ്സി തന്റെ ആദ്യ മത്സരം കളിക്കുന്നത് കാണണമെങ്കിൽ ആരാധകർ വൻ തുക മുടക്കേണ്ടി വരും.വെള്ളിയാഴ്ചത്തെ ലീഗ്സ് കപ്പ് മത്സരത്തിനുള്ള ടിക്കറ്റുകൾ ഒരു ടിക്കറ്റ് റീസെല്ലിംഗ് വെബ്‌സൈറ്റിൽ $110,000 വരെ വിൽക്കുന്നതായി CNN റിപ്പോർട്ട് ചെയ്തു. വിലകുറഞ്ഞ ഓപ്ഷനുകളും ലഭ്യമാണ്, ടിക്കറ്റിന്റെ ശരാശരി വില $48 ആണ്. CNN റിപ്പോർട്ട് പ്രകാരം ഷാർലറ്റിനെതിരെ ഓഗസ്റ്റ് 20 ന് മെസ്സിയുടെ MLS അരങ്ങേറ്റത്തിന്റെ വില ശരാശരി $288 ആണ്.അർജന്റീനിയൻ സൂപ്പർസ്റ്റാറിനെ […]

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാക്കാൻ സെർബിയയിൽ നിന്നും കിടിലൻ താരമെത്തുന്നു |Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2023 – 2024 സീസണിലേക്ക് ഒരു പുതിയ വിദേശ താരത്തിനെക്കൂടി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് .ക്ലബ് വിട്ടുപോയ സ്പാനിഷ് പ്രതിരോധ താരം വിക്ടർ മോങ്കിലിന് പകരമായാണ് പുതിയ വിദേശ താരം ടീമിലെത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം സെർബിയൻ ലീഗിൽ കളിക്കുന്ന സെർബിയൻ ഇന്റർനാഷണൽ താരമായ സെന്റർ ബാക്ക് സ്റ്റെഫാൻ മർജനോവിച് സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുകയാണ്. 28-കാരനായ താരം ഡിഫെൻസ്, മിഡ്‌ഫീൽഡ് പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന താരമാണ്.മാർക്കോ ലെസ്ക്കോവിച്ചിനൊപ്പം പ്രതിരോധനിര കാക്കാൻ […]

പ്രീസീസണിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ |Cristiano Ronaldo

പ്രീ സീസൺ മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി അൽ നാസർ. സ്പാനിഷ് ക്ലബ് സെൽറ്റ വീഗൊ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ആൻ നാസറിനെ കീഴടക്കിയത്.പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ നേരത്തെ രണ്ട് മത്സരങ്ങളിൽ പോർച്ചുഗലിലെ ടീമുകളോട് അൽ നാസർ വിജയം നേടിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രീസീസണിലെ ആദ്യ മത്സരം കൂടിയായിരുന്നു ലാലിഗ ക്ലബ്ബിനെതിരെ നടന്നത്.ആദ്യ പകുതിയിലെ മാന്യമായ പ്രകടനം നടത്തി അൽ നാസർ സെൽറ്റയെ ഗോൾരഹിത സമനിലയിൽ എത്തിച്ചെങ്കിലും, രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു.ഗോൾരഹിതമായി അവസാനിച്ച ആദ്യപകുതിക്ക് ശേഷം […]

‘സൗദി പ്രോ ലീഗ് മേജർ ലീഗ് സോക്കറിനേക്കാൾ “മികച്ചതാണ്”, യൂറോപ്പിൽ ഇനി കളിക്കില്ലെന്ന് ഉറപ്പാണ്’: ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

മേജർ ലീഗ് സോക്കറിനേക്കാൾ സൗദി പ്രോ ലീഗ് “മികച്ചതാണ്” എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.ഭാവിയിൽ യുഎസിലേക്കോ നീക്കവും റൊണാൾഡോ തള്ളിക്കളഞ്ഞു.സെൽറ്റ വിഗോയ്‌ക്കെതിരായ അൽ നാസറിന്റെ പ്രീ-സീസൺ സൗഹൃദ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൊണാൾഡോ. പോർച്ചുഗലിലെ അൽഗാർവ് ഏരിയയിൽ നടന്ന മത്സരത്തിൽ സൗദി ക്ലബ് 5-0ന് തോറ്റു.”സൗദി ലീഗ് MLS നേക്കാൾ മികച്ചതാണ്, തനിക്ക് അമേരിക്കയിൽ കളിക്കാനോ യൂറോപ്പിലെ ഒരു ടീമിലേക്ക് മടങ്ങാനോ പദ്ധതിയില്ലെന്നും”അൽ നാസർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.ലയണൽ […]

ഏഷ്യന്‍ ഗെയിംസിന് ടീമിനെ അയയ്ക്കണം : പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥന നടത്തി ഇഗോർ സ്റ്റിമാക്

ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിനെ അയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കായിക മന്ത്രി അനുരാഗ് താക്കൂറിനോടും അഭ്യർത്ഥനയുമായി ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്. കായിക മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഇന്ത്യൻ ഫുട്ബോൾ ടീം തുടർച്ചയായ രണ്ടാം പതിപ്പിലും ഏഷ്യൻ ഗെയിംസിൽ കളിക്കാൻ സാധ്യതയില്ല. എഐഎഫ്എഫ് ടൂർണമെന്റിനായി 40 കളിക്കാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിരുന്നു, ഇത് അണ്ടർ 23 കളിക്കാർക്കായി ഉദ്ദേശിച്ചുള്ളതാണ്. കൂടാതെ സീനിയർ കോച്ച് ഇഗോർ സ്റ്റിമാക്കിനെ ടീമിന്റെ ചുമതല […]

കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ നീട്ടി യുവ ഗോൾകീപ്പർ സച്ചിൻ സുരേഷ് |Kerala Blasters

ഗോൾകീപ്പർ സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. 22 കാരൻ 2026 വരെ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവും.തൃശൂർ സ്വദേശിയായ സച്ചിൻ സുരേഷ് തന്റെ കഠിനാധ്വാനത്തിലൂടെയും ലഭിച്ച അവസരങ്ങൾ പരമാവധി മുതലാക്കിയ താരമാണ്. 22-കാരൻ ഇതിനകം അണ്ടർ -17, അണ്ടർ -20 തലങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.ഉയരവും ,നല്ല റിഫ്ലെക്സുകളുള്ള അത്ലറ്റിക് ഗോൾകീപ്പറുമായ സച്ചിൻ ഗെയിം നന്നായി വായിക്കാനും തന്റെ പ്രതിരോധക്കാരുമായി ആശയവിനിമയം നടത്താനും ബാക്ക് ലൈൻ സംഘടിപ്പിക്കാനുമുള്ള കഴിവുള്ള താരമാണ്.ഇംഗ്ലണ്ടിൽ നടന്ന റിലയൻസ് […]

ക്രിയേറ്റീവ് മിഡ്ഫീൽഡർ എന്ന നിലയിൽ ബാഴ്‌സലോണയ്ക്ക് ഏറ്റവും യോജിച്ച താരമായിരിക്കും അർജന്റീനിയൻ|Giovani Lo Celso

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച മൂന്നു താരങ്ങളെ ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. ഇൽകെ ഗുണ്ടോഗൻ, ഇനിഗോ മാർട്ടിനെസ്, വിറ്റർ റോക്ക് എന്നിവരെ ഇതിനകം ബാഴ്സ ടീമിനിലെത്തിച്ചു.സെർജിയോ ബുസ്‌കെറ്റ്‌സിന് പകരക്കാരനായ ഓറിയോൾ റോമിയും അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ചേരുമെന്ന് ബാഴ്സയിൽ പ്രതീക്ഷിക്കുന്നു. എന്നാൽ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ ബാഴ്സലോണ തയ്യാറല്ല.മാറ്റ്യു അലെമാനിയും ഡെക്കോയും കൂടുതൽ താരങ്ങളാക്കായുള്ള തിരച്ചിലിലാണ്.ഈ ആഴ്ച ആദ്യം ജോവാൻ ലാപോർട്ട വെളിപ്പെടുത്തിയതുപോലെ സേവി ഹെർണാണ്ടസ് ബാഴ്‌സലോണയോടുള്ള തന്റെ ആവശ്യങ്ങൾ വിശദീകരിച്ചു. രണ്ട് മിഡ്ഫീൽഡർമാരെയും ഒരു പുതിയ റൈറ്റ് ബാക്കിനെയും […]