Browsing category

Football

മുംബൈ സിറ്റിയിൽ നിന്നും മുൻ ഗോകുലം കേരള താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

മുംബൈ സിറ്റി എഫ്സിയിൽ നിന്നും ലെഫ്റ്റ് ബാക്ക് നവോച്ച സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് . ഒരു വർഷത്തെ ലോണിലാണ് 23 കാരനായ മണിപ്പൂരി പ്രതിർദോധ താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിനിലെത്തിച്ചത്. 2021 ൽ മുംബൈയിൽ എത്തിയ താരം അവർക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഈസ്റ്റ് ബംഗാൾ , റൌണ്ട് ഗ്ലാസ് പഞ്ചാബ് എന്നിവർക്ക് വേണ്ടി വായ്പാടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു. 2020-21 സീസണിൽ ഗോളുകൾ കേരളയെ ഐ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നവോച്ച നിർണായക പങ്കുവഹിച്ചിരുന്നു.2019ൽ ക്ലബ്ബിന്റെ ഡ്യൂറാൻഡ് കപ്പ് […]

കേരള ബ്ലാസ്റ്റേഴ്സിൽ സഹലിന് പകരക്കാരനായി എത്താൻ സാധ്യതയുള്ള മൂന്ന് താരങ്ങൾ |Kerala Blasters

2017-ൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നത് മുതൽ ആരാധകരുടെ ഇഷ്ടതാരമാണ് സഹൽ അബ്ദുൽ സമദ്.26 കാരനായ താരം ഇതുവരെ ബ്ലാസ്റ്റേഴ്സിനായി 92 ഐഎസ്എൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 10 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയെന്നോണം ഇന്ത്യൻ സൂപ്പർ ലീഗിലെ ഹെവിവെയ്റ്റായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ ചേരാനുള്ള വഴിയിൽ അദ്ദേഹം എത്തിയേക്കുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്ലാസ്റ്റേഴ്സിന് സഹലിനു പകരക്കാരനെ സ്വന്തമാക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്, കാരണം ക്രിയേറ്റീവ് മിഡ്ഫീൽഡർക്കുള്ള കഴിവ് അപൂർവമാണ്.എന്നിരുന്നാലും […]

‘രണ്ടര കോടി വേതനം + മൂന്നു വർഷത്തെ കരാർ’ : സഹൽ അബ്ദുൽ സമദിനെ സ്വന്തമാക്കി മോഹൻ ബഗാൻ

മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്റ്റേഴ്സും പ്രീതം കോട്ടാലും സഹൽ അബ്ദുൾ സമദും ഉൾപ്പെട്ട ഒരു സ്വാപ്പ് കരാർ ഇന്ന് പൂർത്തിയാക്കി.ഇത് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ഡീൽ ആയിരിക്കാം.നീണ്ട ചർച്ചകൾക്ക് ശേഷം രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ കൂടി കഴിഞ്ഞ ദിവസം സമ്മതിച്ച കരാറിന് 3.5-4 കോടി രൂപ വിലമതിക്കും.1.5 കോടി രൂപ ട്രാൻസ്ഫർ ഫീസ് ബഗാൻ ബ്ലാസ്റ്റേഴ്സിന് നൽകുകയും ചെയ്യും. കഴിഞ്ഞ സീസണിൽ കൊൽക്കത്ത വമ്പന്മാക്ക് കന്നി ഐഎസ്‌എൽ കിരീടം […]

ഏഴ് വർഷത്തെ കരാറിൽ ബ്രസീലിയൻ യുവ സൂപ്പർ താരത്തെ സ്വന്തമാക്കി ബാഴ്സലോണ|Vitor Roque

ബ്രസീലിയൻ ഫുട്ബോളിൽ നിന്നും ഉദിച്ചുയരുന്ന അടുത്ത സൂപ്പർ താരമായ 18 കാരനായ വിറ്റോർ റോക്കിനെ സ്വന്തമാക്കി ബാഴ്സലോണ.2024-25 സീസൺ മുതൽ 2031 വരെയുള്ള കരാറിലാണ് അത്‌ലറ്റിക്കോ പരാനെയ്‌ൻസിൽ നിന്ന് റോക്ക് ബാഴ്സയിലെത്തുന്നത്. വിറ്റർ റോക്കിനെ സൈൻ ചെയ്യാൻ ബാഴ്‌സലോണ കരാറിലെത്തിയതായി ലാലിഗ ക്ലബ് ബുധനാഴ്ച അറിയിച്ചു.കരാറിന്റെ സാമ്പത്തിക വിശദാംശങ്ങൾ ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.എന്നാൽ അടുത്ത മാസം 35 വയസ്സ് തികയുന്ന റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പിൻഗാമിയായി കാണുന്ന കളിക്കാരന് 21 മില്യൺ ആഡ്-ഓണുകൾ സഹിതം 40 മില്യൺ യൂറോ (44.07 […]

‘അത് ഉടൻ സംഭവിക്കും ,ആ നിമിഷം എപ്പോഴായിരിക്കുമെന്ന് ദൈവം പറയും’ : ലയണൽ മെസ്സി |Lionel Messi

36 ആം വയസ്സിൽ നേടാവുന്നതെല്ലാം നേടി യുറോപ്പിനോട് വിടപറഞ്ഞിരിക്കുകയാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. പുതിയ വെല്ലുവിളികൾ സ്വീകരിക്കാനായി മെസ്സി ഇൻ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് ബൂട്ട് കെട്ടുക.ഇന്റർ മയാമി താരമായി മെസിയെ ക്ലബ് ഔദ്യോഗികമായി അവതരിപ്പിക്കുന്ന ചടങ്ങ് ഞായറാഴ്ച നടക്കും. ഇതിന് മുന്നോടിയായി 36കാരനായ ഇതിഹാസ താരം അമേരിക്കയിൽ എത്തി. കഴിഞ്ഞ ദിവസം നടന്ന ഒരു അഭുമുഖത്തിൽ ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ സംബന്ധിച്ച് താൻ ചില തരത്തിൽ […]

‘എടുത്ത തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്. പുതിയ വെല്ലുവിളിയെ നേരിടാൻ തയ്യാറാണ് ‘ : ലയണൽ മെസ്സി

സൂപ്പർ താരം ലയണൽ മെസ്സി മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മിയാമിൽ അവതരിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് . മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുകയാണ് അമേരിക്കൻ ഫുട്ബോൾ ആരാധകർ. ഇതിനോടകം തന്നെ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായുള്ള ടിക്കറ്റുകൾ ഇരട്ടി വിലയ്ക്ക് വിറ്റഴിച്ചിരുന്നു. കഴിഞ്ഞ ദിവസം ലയണൽ മെസ്സി ഫ്ളോറിഡയിലെത്തുകയും ചെയ്തു.ഇന്റർ മിയാമിയിൽ ചേരാനുള്ള തന്റെ തീരുമാനത്തിൽ ലയണൽ മെസ്സി സംതൃപ്തി പ്രകടിപ്പിക്കുകയും ഒരു പുതിയ വെല്ലുവിളി സ്വീകരിക്കാനുള്ള തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. ഞായറാഴ്ച […]

2023-24 ഐ‌എസ്‌എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധ പുലർത്തേണ്ട മൂന്ന് പൊസിഷൻ |Kerala Blasters

2022-23 സീസൺ തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഓർക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരുന്നില്ല. പ്ലേഓഫിനിടെ ബെംഗളൂരു എഫ്‌സിക്കെതിരായ നിർഭാഗ്യകരമായ സംഭവം ടീമിനെ വലിയ രീതിയിൽ ആടിയുലച്ചിരുന്നു.ഇവാൻ വുകോമാനോവിച്ചിന്റെ വിവാദമായ വാക്ക്-ഓഫ് ബ്ലാസ്റ്റേഴ്സിന് സാമ്പത്തിക പ്രതിസന്ധിയിൽ കലാശിച്ചു. എഐഎഫ്എഫ് ക്ലബിന് വലിയ പിഴ ചുമത്തി. കൂടാതെ സെർബിയൻ പരിശീലകന് തന്നെ 10 കളികളുടെ വിലക്ക് ലഭിച്ചതിനാൽ ഡ്യൂറൻഡ് കപ്പും ഐഎസ്എല്ലിന്റെ പ്രാരംഭ മത്സരങ്ങളും നഷ്ടമാകും.സീനിയർ താരങ്ങളായ ജെസൽ കർനീറോ, ഹർമൻജോത് ഖബ്ര ഗോൾകീപ്പർ ഗിൽ എന്നിവരുടെ വിടവാങ്ങലിനു പുറമേ മോഹൻ […]

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ തയ്യാറായി അറ്റലാന്റയുടെ യുവ സൂപ്പർ താരം| Manchester United

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമാണ് അറ്റലാന്റയുടെ ഡാനിഷ് ഫോർവേഡ് റാസ്മസ് ഹോയ്‌ലുണ്ട്. സ്‌പോർട് ഇറ്റാലിയ പറയുന്നതനുസരിച്ച് അടുത്ത സീസണിന് മുന്നോടിയായി മാഞ്ചസ്റ്ററിലെത്താൻ അറ്റലാന്റ താരം ഇപ്പോൾ തയ്യാറാണ്. 50 മില്യൺ പൗണ്ടാണ് 20 കാരനായ താരത്തിന് ഇറ്റാലിയൻ ക്ലബ് നിശ്ചയിച്ചിരിക്കുന്ന വില. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സീരി എ ക്ലബ്ബിൽ ചേർന്ന ഹോയ്‌ലുണ്ട് ഇതുവരെ 34 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിട്ടുണ്ട്.വൗട്ട് വെഗോർസ്റ്റും ആന്റണി മാർഷ്യലും ക്ലബ് വിടാൻ ഒരുങ്ങുന്നതിനാൽ ഒരു […]

‘ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരാളും ലയണൽ മെസ്സിയെ സ്നേഹിക്കും’ : കാസെമിറോ |Lionel Messi

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മധ്യനിര താരം കാസെമിറോ. ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരാളും മെസ്സിയെ ഇഷ്ടപ്പെടുമെന്ന് കാസെമിറോ പറഞ്ഞു.36 കാരനായ മെസ്സിയും 31 കാരനായ കാസെമിറോയും യഥാക്രമം ബാഴ്‌സലോണയെയും റയൽ മാഡ്രിഡിനെയും പ്രതിനിധീകരിച്ച് ആറ് വർഷത്തോളം ഏറ്റുമുട്ടിയിട്ടുണ്ട്. റയൽ മാഡ്രിഡിൽ നിന്നുള്ള കളിക്കാർ ബാഴ്‌സലോണയിൽ നിന്നുള്ളവരെ പ്രശംസിക്കുന്നത് അപൂർവമാണ്.എന്നിരുന്നാലും നിങ്ങൾ ഒരു ഫുട്ബോൾ ഇഷ്ടപെടുന്നയാൾ ആണെങ്കിൽ മെസ്സിയുടെ ആരാധകനാകുമെന്ന് കാസെമിറോ പറഞ്ഞു.“എനിക്ക് മറഡോണയുടെയോ പെലെയുടെയോ കളി കാണാൻ കഴിഞ്ഞില്ല, […]

‘എംബാപ്പെ പോകാൻ സമയമായെന്ന് ഞാൻ കരുതുന്നു’ : പിഎസ്ജിക്ക് ശക്തമായ മുന്നറിയിപ്പ് നൽകി മുൻ ഡയറക്ടർ| Kylian Mbappé

ഫ്രഞ്ച് ലീഗ് 1 ചാമ്പ്യന്മാരായ പിഎസ്ജിയും സൂപ്പർ താരം കൈലിയൻ എംബാപ്പെയും തമ്മിലുള്ള ബന്ധം അത്ര മികച്ച രീതിയിലല്ല മുന്നോട്ട് പോകുന്നത്.അടുത്ത സീസണിന്റെ അവസാനത്തോടെ തന്റെ കരാർ പുതുക്കില്ലെന്ന് ഫ്രഞ്ച് താരം പറഞ്ഞതിനെത്തുടർന്ന് ഇരുവരും തമ്മിലുള്ള ബന്ധം കഴിഞ്ഞ മാസം കൂടുതൽ വഷളായി മാറുകയും ചെയ്തു. 2024 ജൂണിൽ ഫ്രഞ്ച് താരം ഫ്രീ ഏജന്റ് ആയി മാറും.പിഎസ്ജിയിലെ കരാർ റദ്ദാക്കാൻ എംബാപ്പെ തീരുമാനിച്ചാൽ പിഎസ്ജിയിലെ കരാർ റദ്ദാക്കാൻ എംബാപ്പെ തീരുമാനിച്ചാൽ ഫ്രഞ്ച് ക്ലബ്ബിന് അദ്ദേഹത്തെ സൈൻ ചെയ്യാൻ […]