Browsing category

Football

പ്രതിസന്ധിയിലായ കാനറിപ്പടയെ രക്ഷിക്കാനായി അവതരിച്ച ഇതിഹാസം : റൊമാരിയോ |Romario |Brazil |Qatar 2022

ബ്രസീലിലെ റിയോ ഡി ജെനെറിയോ പട്ടണം,തിരക്കേറിയ നഗരത്തിൽ ബ്രസീലിലെ പല നഗരങ്ങളിലെയും പോലെ സർവ സാധാരണയായ കാഴ്ച്ച കാണാൻ സാധിക്കും .സിരകളിൽ അലിഞ്ഞുചേർന്ന വികാരം പോലെ കാൽപന്ത് കൊണ്ട് മായാജാലം കാണിക്കുന്ന ആളുകളെയും കുട്ടികളെയും . വില്ല പെനയിൽ (റിയോ യിലെ ചെറിയ ഒരു പ്രദേശം) നിന്നുള്ള ആ കൊച്ച് കുട്ടിയുമായി ഒളരിയോ ഫുട്ബോൾ ക്ലബ്ബിൽ എത്തിയ ആൾക്ക് ഒരു കാര്യം ഉറപ്പായിരുന്നു -തന്റെ മകൻ ഒരു മികച്ച ഫുട്ബോളറാകും . പതുക്കെ പതുക്കെ അവൻ ക്ലബ്ബിലെ […]

Manchester United :”പ്രതാപകാലം അവിസ്മരണീയമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ത്രയം”

ലോകമെമ്പാടുമുള്ള യുണൈറ്റഡ്‌ ആരാധകർക്ക് കാലമെത്ര കഴിഞ്ഞാലും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു സുവർണകാലഘട്ടമുണ്ടായിരുന്നു. ഈ കാലഘട്ടം അവിസമരണീയമാക്കിയതിന്റെ പിന്നിൽ ഒരു കൂട്ടം മികച്ച കളിക്കാരുമുണ്ടായിരുന്നു. എന്നാൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സീസണായിരുന്നു യുണൈറ്റഡിനെ സംബന്ധിചിടത്തോളം 2007-08 സീസൺ. ചാമ്പ്യൻസ് ലീഗ് അടക്കം പ്രധാന നേട്ടങ്ങളെല്ലാം ഫെർഗൂസന്റെ പിള്ളേർ വെട്ടിപ്പിടിച്ച ഈ സീസണിൽ യുണൈറ്റഡിന്റെ മുന്നേറ്റനിരക്ക് പേര് കേട്ടാൽ എതിർടീം കളിക്കാർ വരെ ഭയപ്പെടുന്ന ഒരു ത്രയം ഉണ്ടായിരുന്നു. അതേ , MSN ഉം BBC യും ഒക്കെ […]

ശക്തിയില്ലെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ പവർ ഷോട്ടുകളുടെ കൊലകൊമ്പൻ എന്ന് വിളിപ്പിച്ച ബ്രസീലിയൻ ഇതിഹാസം | Rivaldo | Brazil

ബ്രസീലിലെ വളരെ പ്രാധാന്യമുള്ള ഒരു നഗരമാണ് റെസിഫെ.ബ്രസീലിലെ ഏറ്റവും വലിയ നാലാമത്തെ നഗരമായ റെസിഫെയിൽ വലിയ വ്യാപാര കേന്ദ്രങ്ങളും ഐ ടി കമ്പനികളും ലോകോത്തര കമ്പനികളുടെ ഓഫീസും ഒക്കെയുണ്ട് ,അതിനാൽ തന്നെ രാജ്യത്തിൻറെ വരുമാനമാർഗത്തിന്റെ നല്ല ഒരു ശതമാനം വരുന്നത് ഇവിടെ നിന്നാണെന്ന് പറയാം.വലിയ നഗരങ്ങളുടെ മറുവശ കാഴ്ചകളിൽ പറഞ്ഞു കേട്ടിട്ടുള്ളത് പോലെയാണ് റെസിഫെയിലും .ദാരിദ്ര്യവും പട്ടിണിയുമായി ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന കുറെ മുഖങ്ങളുടെ ദയനീയ ഭാവങ്ങൾ അവിടെ കാണാം . അവിടെ 1972 […]

ചരിത്രത്തിന്റെ ഭാഗമാവേണ്ട റൊണാൾഡോയുടെ അവിസ്മരണീയ വ്യക്തിഗത ഗോൾ നാനി നശിപ്പിച്ചപ്പോൾ, വീഡിയോ കാണാം | Cristiano Ronaldo

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു യഥാർത്ഥ കായിക പ്രതിഭാസം, ലോകത്തിലെ ഏറ്റവും പ്രശസ്തമായ അത്‌ലറ്റുകളിൽ ഒരാൾ , ഈ ഗ്രഹത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോൾ കളിക്കാരൻ , പോർച്ചുഗീസ് സെൻസേഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കായിക ലോകത്ത് സമാനതകളില്ലാത്തതാണ്, അത് ഓരോ ദിവസം കഴിയുന്തോറും വളർന്നു കൊണ്ടിരിക്കുന്നു. സൂപ്പർ താരം ഒരു മത്സരങ്ങളും കഴിയുമ്പോളും പുതിയ റെക്കോർഡുകൾ സ്വന്തം പേരിൽ കുറിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ ഫുട്ബോൾ ഗോഡ്ഫാദർ സർ അലക്‌സ് ഫെർഗൂസന്റെ ശിക്ഷണത്തിൽ ആറ് വര്ഷം […]

അർജന്റീന മിഡ്ഫീൽഡിലെ കഠിനാധ്വാനി : യുവാൻ സെബാസ്റ്റ്യൻ വെറോൺ | Juan Sebastián Verón

90 മിനുട്ടുകൾ നീളുന്ന കാൽപന്ത് കളിയിൽ ഒരു നിമിഷം എടുക്കുന്ന തീരുമാനത്തിന്റെ വില നൽകേണ്ടി വരുക തൊട്ടടുത്ത നിമിഷമായിരിക്കും.വലിയ പ്രതീക്ഷയോടെ നാളെയുടെ നക്ഷത്രങ്ങൾ ആകുമെന്ന് പറഞ്ഞു ഫുട്ബോൾ ലോകം വിധിയെഴുതിയ പല താരങ്ങളും ഒരു നിമിഷം എടുത്ത മോശം തീരുമാനത്തിന്റെ പേരിൽ പിന്നീട് ദുഖിക്കുന്നുണ്ടാകും . ഉയരങ്ങളിൽ എത്തുമായിരുന്ന ഒരു കരിയർ ചെറിയ രീതിയിൽ നിന്ന് പോയതിൽ ജുവാൻ സെബാസ്റ്റ്യൻ വെറോൺ എന്ന ലോകം കണ്ട മികച്ച മിഡ്‌ഫീൽഡറിൽ ഒരാൾ ആ സമയത്തെ പഴിക്കുന്നുണ്ടാകും,അവസാന ചിരി തന്റേതാക്കാൻ […]

ലോകകപ്പിലും, യൂറോകപ്പിലും പരീക്ഷിക്കപെട്ട ❝ഗോൾഡൻ ഗോൾ❞ റൂൾ | Golden Goal

ഒരു പക്ഷെ യുവ തലമുറയിൽപ്പെട്ട ഫുട്ബോൾ പ്രേമികൾക്ക് അത്ര പരിചിതമായ ഒന്നായിരിക്കില്ല ” ഗോൾഡൻ ഗോൾ ” എന്ന പദം.ഒരു നോക്കൗട്ട് മത്സരത്തിൽ സമനിലയായാൽ 30 മിനുട്ട് ( 15 മിനുട്ട് രണ്ടു പകുതി)അധിക സമയം കളിക്കുന്നു. എക്‌സ്‌ട്രാ ടൈമിൽ ഏതെങ്കിലും ടീമുകൾ ഒരു ഗോൾ നേടിയാൽ, ഗെയിം ഉടൻ അവസാനിക്കുകയും സ്‌കോർ ചെയ്യുന്ന ടീം വിജയിക്കുകയും ചെയ്യും. ഈ വിജയഗോളിനെയാണ് ഗോൾഡൻ ഗോൾ എന്നറിയപ്പെട്ടിരുന്നത്. എക്‌സ്‌ട്രാ ടൈമിന്റെ രണ്ട് കാലയളവിനു ശേഷവും ഗോളൊന്നും പിറന്നില്ലെങ്കിൽ, പെനാൽറ്റി […]

ഡ്രിബ്ലിങ് മൂവുകൾ കൊണ്ട് ലോക ഫുട്ബോളിൽ തരംഗം സൃഷ്ടിച്ച ബ്രസീലിയൻ പ്രതിഭ : ഡെനിൽസൺ |Denilson

ഇന്ന് ഫിഫ ഫുട്ബോൾ ഗെയിമോ പെസ് ഫുട്‍ബോളോ ഒക്കെ കളിച്ച് ഏതാണ് മികച്ചത് എന്ന് തർക്കിക്കുന്ന തലമുറക്ക് 1990 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഇറങ്ങിയ ഗെയിമുകളെക്കുറിച്ച് ഇപ്പോൾ പറഞ്ഞാൽ വലിയ വിലയൊന്നും കാണില്ല . കൂടുതലും ഫുട്ബോളിൽ ആണ് ഈ പ്രവണത കാണുന്നത് ,സ്കില്ലുകൾക്കും ഗ്രാഫിക്സിനും വലിയ പ്രാധാന്യം നൽകുന്നതിനാൽ തന്നെ കാലാനുസൃതമായ മാറ്റങ്ങൾ ഫുട്ബോൾ ഗെയിമുകൾ ഉൾകൊള്ളുന്നുണ്ട് . യഥാർത്ഥ ഫുട്ബോളിൽ താരങ്ങളിൽ പലരുടെയും കളി കാണാത്ത കുട്ടികൾ പലരും ഗെയിമിലെ സുന്ദര മുഖങ്ങളുടെ […]

സ്കാന്ഡിനേവിയൻ മഞ്ഞപ്പടയുടെ ഇതിഹാസ താരം: ഹെൻറിക് ലാർസൺ | Henrik Larsson

സ്ലാട്ടൻ ഇബ്രാഹിമോവിച് ഉദയം ചെയ്യുന്നതിന് മുൻപ് സ്വീഡിഷ് ഫുട്ബോൾ എന്നാൽ ഹെൻറിക് ലാർസണായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തിൽ ലോക ഫുട്ബോളിൽ ലോക ഫുട്ബോളിലെ ഏറ്റവും വിനാശം വിതച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്നു ലാർസൺ. എക്കാലത്തെയും മികച്ച സ്വീഡിഷ് കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ലാർസൺ സ്വീഡനു വേണ്ടി മൂന്ന് ലോകകപ്പുകളിലും മൂന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും കളിച്ചു, 1994 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തി. ഒരു സ്‌ട്രൈക്കറിന് വേണ്ട പ്രത്യേകിച്ച് ഉയരമില്ലെങ്കിലും, അദ്ദേഹത്തിന് കാര്യമായ ശാരീരിക ശക്തി ഉണ്ടായിരുന്നു, എയറിൽ ഏറെ മികവ് പുലർത്തിയിരുന്ന […]

തൊണ്ണൂറുകളിൽ ലോക ഫുട്ബോളിൽ എതിരാളികൾ ഏറെ ഭയപ്പെട്ടിരുന്ന ചിലിയൻ ജോഡി :സാലസ് & സമറാനോ | Marcelo Salas | Iván Zamorano

ചിലിയൻ ഫുട്ബോൾ ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത,അവരുടെ രാജ്യത്തിൻറെ അഭിമാനമായി നെഞ്ചിലേറ്റിയ ഫുട്ബോൾ ടീം 2006 ന് ശേഷം ആദ്യമായി ഫുട്ബോൾ ലോകകപ്പിന് യോഗ്യത ലഭിക്കാതെ പുറത്തായത് അവരെ ഏറെ നിരാശരാക്കി. വേദനയോടെ ആണെങ്കിലും അവരുടെ സുവർണ തലമുറകളിൽ പെട്ട അലക്സിസ് സാഞ്ചസ് അർതുറോ വിദാൽ സഖ്യങ്ങളുടെ പ്രഭ മങ്ങി തുടങ്ങി എന്ന് ഫുട്ബോൾ ലോകം ഒന്നടങ്കം പറഞ്ഞു. ചിലിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം 2015,2016 വർഷത്തെ കോപ്പ അമേരിക്കയിലെ കിരീട നേട്ടമായിരുന്നു […]

പണത്തിനു മേലെ ഡോർട്മുണ്ടിനെ ഹൃദയത്തിലേറ്റിയ താരം: മാർക്കോ റിയൂസ്|Marco Reus

ആധുനിക ഫുട്ബോളിൽ മൈതാനത്തിൽ ഏറ്റവും മനോഹരമായി കളിക്കുന്ന താരങ്ങളിൽ ഒരാളാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ ജർമൻ ഫോർവേഡ് മാർകോ റിയൂസ്.ജർമ്മൻ താരത്തിന്റെ കരിയർ ഇതുവരെ ഇതുവരെ ഉയർച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു. പരിക്കെന്നും ഒരു വില്ലനെ പോലെ താരത്തെ പിന്തുടർന്നു കൊണ്ടിരുന്നു. കഴിഞ്ഞ വർഷം ബുണ്ടസ് ലീഗയിൽ പുതൊയൊരു റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ്.100 അസിസ്റ്റുകളും 100+ ഗോളുകളും നേടുന്ന ആദ്യ ഡോർട്മുണ്ട് കളിക്കാരനായി ജർമൻ താരം മാറിയിരിക്കുകയാണ്. ആഗ്സ്ബർഗിന് എതിരായ മാച്ച് വിന്നിംഗ് അസിസ്റ്റിലൂടെ അദ്ദേഹം ഈ നേട്ടം […]