മോണ്ടിനെഗ്രോയിൽ നിന്ന് കിടിലൻ ഡിഫൻസീവ് മിഡ്ഫീൽഡറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആദ്യ വിദേശ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മോണ്ടിനെഗ്രിൻ ഡിഫൻസീവ് മിഡ്ഫീൽഡർ ഡുഷാൻ ലഗേറ്ററിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് .2026 മെയ് വരെ നിലനിൽക്കുന്ന കരാറിലാണ് 30 കാരൻ കേരള ക്ലബ്ബിലെത്തിയത്. യൂറോപ്പിലുടനീളമുള്ള വിവിധ ക്ലബ്ബുകൾക്കായി ഏകദേശം 300 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അണ്ടർ 19, അണ്ടർ 21, സീനിയർ തലങ്ങളിൽ മോണ്ടിനെഗ്രോ ദേശീയ ടീമിനെയും ലഗേറ്റർ പ്രതിനിധീകരിച്ചിട്ടുണ്ട്.2011 ൽ മോണ്ടിനെഗ്രിൻ ക്ലബ്ബായ എഫ്‌കെ മോഗ്രെനുമായി ലാഗേറ്റർ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു, തന്റെ […]