Browsing category

Football

നമ്മൾ പലപ്പോഴും സ്വപ്നം കണ്ടിരിക്കും,എന്നാൽ ബാഴ്സയും ബ്രസീലും ഏറ്റുമുട്ടിയ ഫുട്ബോൾ ചരിത്രത്തിലെ അത്യപൂർവ മത്സരം | Brazil

1999 ഏപ്രിൽ 28 എന്നത് ഫുട്ബോൾ ചരിത്രത്തിലെ ഒരു അസാധാരണ മത്സരം നടന്ന ദിവസമായിരുന്നു. സാധാരണയായി രാജ്യങ്ങൾ തമ്മിലും ക്ലബ്ബുകൾ തമ്മിലുമാണ് സൗഹൃദ മത്സരങ്ങൾ കളിക്കാറുള്ളത്. എന്നാൽ 1999 ൽ നൗ ക്യാമ്പിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ നേരിട്ടത് ലോക ഫുട്ബോളിലെ ശക്തികളിലൊന്നായ ബ്രസീലിനെയാണ്.ഫിഫ ഗെയിമുകളിൽ കളിക്കുന്ന ഫാന്റസി ഫുട്ബോൾ മത്സരങ്ങൾ മാത്രമേ ക്ലബ്ബുകളും രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ സാധാരണ കാണാറുള്ളത്. ബാഴ്സലോണ ക്ലബ് രൂപീകരിച്ച് രൂപീകരിച്ച് 100 വർഷങ്ങൾ പിപിന്നിടുന്നതിന്റെ ഭാഗമായാണ് ബാഴ്സലോണ ബ്രസീൽ മത്സരം […]

ചാമ്പ്യൻസ് ലീഗ് കിരീടം അർഹിച്ചിട്ടും ഒരിക്കൽ പോലും നേടാനാവാത്ത പത്ത് ഇതിഹാസ താരങ്ങൾ | UEFA Champions League

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മൂല്യമുള്ള ക്ലബ് കിരീടങ്ങളിൽ ഒന്നാണ് യുവേഫ ചാമ്പ്യൻസ് ലീഗ് .എന്നാൽ വേൾഡ് കപ്പടക്കം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടും ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാവാത്ത നിരവധി പ്രശസ്ത താരങ്ങളുണ്ട്. റൊണാൾഡോയും ,ബഫണും , നെഡ്‌വേഡ്‌മടക്കം നിരവധി താരങ്ങൾക്കാണ് ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്താൻ സാധിക്കാതിരുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടാത്ത മികച്ച പത്ത് മികച്ച കളിക്കാർ ആരൊക്കെയാണെന്ന് പരിശോധിക്കാം. 10) റൂഡ് വാൻ നിസ്റ്റെൽറൂയ് :-ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും റയൽ […]

കടുത്ത എതിരാളികളായ ബ്രസീൽ ആരാധകർ പോലും എല്ലാം മറന്നു ലയണൽ മെസ്സിയെ കരഘോഷത്താൽ പ്രശംസിച്ച മത്സരം |Lionel Messi |Brazil | Argentina

ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ലയണൽ ആൻഡ്രസ് മെസ്സി.ലോകമെമ്പാടുമുള്ള നിരവധി ആരാധകരുടെ ഇഷ്ട താരമാണ് അര്ജന്റീന ഇതിഹാസ താരം. തന്റെ കരിയറിൽ ഉടനീളമുള്ള പ്രകടനങ്ങളും സ്ഥിതി വിവരക്കണക്കുകളുടെയും മെസ്സിയെ ഏറ്റവും മികച്ച താരം എന്ന അഭിപ്രായത്തെ ഭൂരിഭാഗം ഫുട്ബോൾ ആരാധകരും പിന്തുണയ്ക്കുന്നു. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഒരു ട്രോഫി നേടുന്നതിൽ പരാജയപ്പെട്ടതാന് മെസ്സിയുടെ ഒരു കുറവായി വിമർശകർ കണ്ടതെങ്കിലും കോപ്പ, വേൾഡ് കപ്പ് കിരീടം നേടി അവരുടെ വായ അടപ്പിച്ചിരിക്കുകയാണ്. പലപ്പോഴും നിർഭാഗ്യം കൊണ്ട് […]

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർ ജനറലായ സിനദിൻ സിദാന്റെ ഫ്രാൻസിന് വേണ്ടിയുള്ള തകർപ്പൻ അരങ്ങേറ്റം | Zinedine Zidane

ലോകം കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർ ജനറൽമാരിൽ ഒരാളാണ് സിനദിൻ സിദാൻ. തന്റെ 18 വര്ഷം നീണ്ടു നിൽക്കുന്ന കരിയറിൽ ഫുട്ബോൾ മൈതാനത്തു ഒരു കലാകാരന്റെ മെയ്‌വഴക്കത്തോടെ പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന സിദാൻ തൊണ്ണൂറുകളുടെ അവസാനത്തിൽ യൂറോപ്യൻ ഫുട്ബോൾ അടക്കി ഭരിച്ചിരുന്നു.ദേശീയ ടീമിനൊപ്പവും ക്ലബ് തലത്തിലും നേടാവുന്ന എല്ലാ അംഗീകാരങ്ങളും സ്വന്തമാക്കിയാണ് ഇതിഹാസ താരം കളം വിട്ടത്. കളിക്കാരനായതും പരിശീലകനായും ഒരു പോലെ തിളങ്ങിയ അപൂർവം താരങ്ങളിൽ ഒരാള് കൂടിയാണ് സിദാൻ. 31 വർഷം മുമ്പാണ് […]

❝ മക്കലേലി റോൾ❞ ഇന്നു കമന്ററി ബോക്സിൽ നിന്നും കേൾക്കുന്ന വാക്ക്. ഫ്രഞ്ചു പോരാളി ഫുട്ബോൾ ലോകത്തിനു സമ്മാനിച്ച ഒരു പൊസിഷൻ | Claude Makelele

ഫുട്ബോൾ മൈതാനത്തു നിന്നും വിട പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പലപ്പോഴും മത്സരങ്ങൾ നടക്കുമ്പോൾ ഈ താരത്തിന്റെ നാമം നമ്മൾ കേൾക്കാറുണ്ട്.ഫുട്ബോൾ പിച്ചിൽ സ്വന്തം പേരുകൊണ്ട് ഒരു പൊസിഷൻ ഉണ്ടാക്കിയെടുത്ത താരമാണ് ‌ മുൻ ഫ്രഞ്ച് ഇന്റർനാഷണൽ ക്ലോഡ് മക്കലേല.’ദി മക്കലേലി റോൾ’ എന്നാണ് ആ പൊസിഷന് പേര് നൽകിയത്. പലപ്പോഴും ഗ്രൗണ്ടിൽ മക്കലേല വഹിക്കുന്ന സ്ഥാനം വിവരിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാലാണ് അദ്ദേഹത്തിന്റെ സ്ഥാനത്തിനെ ഒരു സാങ്കല്പിക സ്ഥാനമായ ദി മേക്ക്‌ലെൽ റോൾ എന്ന് വിളിക്കുന്നത്. ഹോൾഡിംഗ് പ്ലേയർ, […]

1996 ഒളിമ്പിക് ഗെയിംസിൽ റൊണാൾഡോ എങ്ങനെ റൊണാൾഡീഞ്ഞോ ആയി ? | Ronaldo

ലോക കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ കൂട്ടത്തിലാണ് റൊണാൾഡോ എന്നറിയപ്പെടുന്ന റൊണാൾഡോ ലൂയിസ് നസാരിയോ ഡി ലിമയെ കണക്കാക്കുന്നത്. രണ്ടു തവണ വേൾഡ് കപ്പ് നേടിയ താരത്തെ ഇതിഹാസങ്ങളുടെ നിരയിലാണ് ഉൾപ്പെടുത്തുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിൽ റൊണാൾഡോയെ തടയാൻ സാധിക്കുന്ന ഡിഫെൻഡർമാർ ഇല്ലായിരുന്നു എന്ന് വേണം പറയാൻ. പക്ഷെ പരിക്ക് ഒരു വില്ലനായി കരിയറിൽ ഉടനീളം എത്തി നോക്കിയപ്പോൾ പലതും നേടനാവാതെയാണ് ഫുട്ബോൾ ജീവിതം അവസാനിച്ചത് എന്ന് തോന്നി പോകും. യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും […]

വിങ്ങുകളിൽ ചിറകു വിരിച്ചു പറക്കുന്ന ഡച്ച് ഇതിഹാസം : ആര്യൻ റോബൻ |Arjen Robben

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളായിരുന്നു ആര്യൻ റോബൻ. ചെൽസി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിച്ച് എന്നിവിടങ്ങളിൽ വിജയകരമായ കരിയർ പടുത്തുയർത്തിയ റോബൻ ഡച്ച് ഇതിഹാസ താരങ്ങളുടെ ഗണത്തിലാണ് പെടുന്നത്.2018/19 സീസണിനുശേഷം ഫുട്ബോളിൽനോട് വിട പറഞ്ഞെങ്കിലും കോവിഡ് -19 നഷ്ടങ്ങളിൽ നിന്ന് കരകയറാൻ സഹായിക്കുന്നതിനായി സീസണിന്റെ തുടക്കത്തിൽ ബോയ്ഹുഡ് ക്ലബ് എഫ്.സി ഗ്രോനിൻ‌ഗെനിൽ ചേർന്നിരുന്നു. എന്നാൽ രണ്ടാം വരവിനു ശേഷം റോബൻ പെട്ടെന്ന് തന്നെ കളി മതിയാക്കിയി. മൊട്ടയടിച്ച കഷണ്ടിത്തലയും മിന്നൽ പോലെ കുതിക്കുന്ന വേഗതയും. […]

യൂറോ കപ്പ് ചരിത്രത്തിലെ പോർച്ചുഗൽ -ഫ്രാൻസ് എവർ ഗ്രീൻ ക്ലാസിക് പോരാട്ടം | Euro 2000

2000 യൂറോ കപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസ് പോർച്ചുഗലിന്റെ നേരിട്ടപ്പോൾ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ക്ലാസിക് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. 1998 ൽ ലോക കിരീടം നേടിയ ഫ്രഞ്ച് ടീമിലെ ഭൂരിഭഗം താരങ്ങളും അണിനിരന്ന സിദാന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് പട ഫിഗോയുടെ നേതൃത്വത്തിലുളള പോർച്ചുഗീസ് സുവർണ നിരയെ ബ്രസ്സൽസിലെ കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ 48,000 കാണികൾക്ക് മുന്നിൽ സെമിയിൽ നേരിടാനെത്തുമ്പോൾ ആകാഷയോടെയാണ് കാണികൾ കാത്തിരുന്നത്. ചാമ്പ്യൻഷിപ്പിൽ അതുവരെ മികച്ച പ്രകടനം നടത്തിയ പോർച്ചുഗൽ ഫ്രാൻസിന് വലിയ […]

റൊണാൾഡീഞ്ഞോയെ ലോകം കണ്ട കാനറിപ്പട നിറഞ്ഞാടിയ കോപ്പ അമേരിക്ക | Ronaldinho | Brazil

തൊണ്ണൂറുകളിൽ ലോക ഫുട്ബോൾ അടക്കി ഭരിച്ച ബ്രസീൽ 1998 ലെ അപ്രതീക്ഷിത തോൽവിക്ക് ശേഷം ആദ്യമായി കളിക്കാനെത്തിയ ചാംപ്യൻഷിപ്പായിരുന്നു 1999ൽ പരാഗ്വേയിൽ നടന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ്. റൊണാൾഡോയും റിവാൾഡോയും, കഫുവും, റോബർട്ടോ കാർലോസും അടങ്ങുന്ന സുവർണ നിര ലോകകപ്പിലെ തോൽവി നികത്താൻ തന്നെയാണ് കോപ്പയിലെത്തിയത്. ചാമ്പ്യൻഷിപ്പ് തുടങ്ങുന്നതിനു മുൻപ് ഏവരുടെയും ശ്രദ്ധ റൊണാൾഡോ റിവാൾഡോ കൂട്ടുകെട്ടിൽ തന്നെയായിരുന്നു . മെക്സിക്കോ,ചിലി, വെനിസ്വേല ഉൾപ്പെട്ട ഗ്രൂപ്പ് ബിയിൽ ആയിരുന്നു ബ്രസീലിന്റെ സ്ഥാനം. ആദ്യ മത്സരത്തിൽ തന്നെവെനിസ്വേലയെ ഏഴു […]

ഫൈനൽ രാവിൽ ട്രെസ്ഗെ തീർത്ത അത്ഭുതം, ഫ്രഞ്ചു നെഞ്ചിൽ പൊൻതൂവൽ | David Trezeguet

ബെഞ്ചിൽ നിന്നും പകരക്കാരനായിറങ്ങി വന്ന്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയിലെ അസൂരിപ്പടയുടെ ഏറ്റവും മികച്ച ജെനറേഷനെ കീഴടക്കിയ ‘ഗോൾഡൻ ഗോൾ’ലൂടെ റോട്ടർഡാമിലെ ഡി ക്വിപ് സ്റ്റേഡിയത്ത ഇളക്കിമറിച്ച് കൊണ്ട് ഫ്രാൻസിനെ യൂറോ2000 ജേതാക്കളാക്കിയ ഒരു ഗോളുണ്ട്. 2000 ത്തിലെ യൂറോ ചാമ്പ്യൻഷിപ്പ് ഓർമയിലേക്ക് വരുമ്പോൾ ആദ്യ മനസ്സിൽ വരുന്നത് ഫ്രഞ്ച് സ്‌ട്രൈക്കർ ഡേവിഡ് ട്രെസ്ഗെ നേടിയ ഗോൾഡൻ ഗോൾ തന്നെയാവും. ചാമ്പ്യൻഷിപ്പിൽ ഉടനീളം ഫ്രാൻസിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് സിദാൻ ആണെങ്കിലും എക്സ്ട്രാ ടൈമിൽ നേടിയ ഗോൾഡൻ […]