‘അസിസ്റ്റ് കിങ്’ : കേരള ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനം തുടർന്ന് 18 കാരനായ യുവ പ്രതിഭ കോറൂ സിംഗ് | Kerala Blasters
കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ സ്വന്തം കാണികൾക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ പ്രകടനമാണ് നടത്തിയത്. നിർണായകമായ ഇന്ത്യൻ സൂപ്പർ ലീഗ് ഏറ്റുമുട്ടലിൽ ഒഡിഷക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്.ലീഗിൽ ഹോം മൈതാനത്ത് ഒഡീഷ എഫ്‌സിക്ക് എതിരെയുള്ള അപരാജിത കുതിപ്പാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നിലനിർത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പുറകിൽ നിന്ന ശേഷമായിരുന്നു ടീമിന്റെ തിരിച്ചുവരവ്. രണ്ടാം പകുതിയിൽ കോറൂ സിംഗിന്റെ അവിശ്വസനീയമായ പാസിലൂടെ ക്വമെ പെപ്രയുടെ സമനില […]