ഇഞ്ചുറി ടൈം ഗോളിൽ കേരളത്തെ കീഴടക്കി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി ബംഗാൾ | SANTOSH TROPHY
കേരളത്തെ ഒരു ഗോളിന് പരാജയപ്പെടുത്തി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി വെസ്റ്റ് ബംഗാൾ.ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അത്ലെറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമില്‍ റോബി ഹന്‍സ്ദയാണ് ബംഗാളിനായി വിജയ ഗോൾ നേടിയത്.ബംഗാളിന്റെ മുപ്പത്തിമൂന്നാം സന്തോഷ് ട്രോഫി കിരീടനേട്ടമാണിത്. ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധം തടഞ്ഞു. 11-ാം മിനിറ്റില്‍ കേരളത്തിന് അവസരമെത്തി. നിജോ ഗില്‍ബര്‍ട്ട് നല്‍കിയ ക്രോസില്‍ […]