ചാമ്പ്യൻസ് ലീഗിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും : ലിവർപൂളിന് ജയം | Real Madrid | Liverpool
യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ അപ്രതീക്ഷിത ജയം നേടി എസി മിലാൻ. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് മിലൻ നേടിയത്. ഇറ്റാലിയൻ ക്ലബ്ബിനായി മാലിക് തിയാവ്, അൽവാരോ മൊറാട്ട, തിജ്ജാനി റെയ്ൻഡേഴ്‌സ് എന്നിവർ ഗോൾ നേടിയപ്പോൾ വിനീഷ്യസ് ജൂനിയർ റയലിനായി ഗോൾ നേടി.12-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഒരു ഹെഡ്ഡറിലൂടെ തിയാവ് ഏഴ് തവണ യൂറോപ്യൻ ചാമ്പ്യൻമാരായ മിലാന് ലീഡ് നൽകിയെങ്കിലും 11 മിനിറ്റിനുള്ളിൽ പെനാൽറ്റിയിലൂടെ വിനീഷ്യസ് ജൂനിയർ സമനില പിടിച്ചു. 39 ആം […]