‘പെനാൽറ്റി തീരുമാനം അനാവശ്യമാണെന്ന് തോന്നി. നിർഭാഗ്യവശാൽ, അത് കളിയുടെ ഗതി മാറ്റി’ : കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിക്കേൽ സ്റ്റാറെ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്‌സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി.വിജയത്തോടെ ഹൈദരാബാദ് ആകെ ഏഴ് പോയിൻ്റായി പോയിന്റ് പട്ടികയിൽ 11-ാം സ്ഥാനത്ത് തുടരുമ്പോൾ തുടർച്ചയായ മൂന്നാം തോൽവിക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് 10-ാം സ്ഥാനത്ത് നിൽക്കുകയാണ്. ഹൈദരാബാദിനായി ബ്രസീലിയന്‍ താരം ആന്ദ്രെ ആല്‍ബ ഇരട്ടഗോള്‍ നേടി. 43, 70 (പെനല്‍റ്റി) മിനിറ്റുകളിലായിരുന്നു ഹൈദരാഹാദിന്റെ ഗോള്‍.കോറു സിങ്ങിന്റെ പാസില്‍ നിന്ന് ജീസസ് ജിമെനെസാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നേടിയത്.ആദ്യ പകുതിയുടെ അവസാന […]