ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന സ്ഥാനം,ടീം ഫിഫ റാങ്കിംഗിൽ 127-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ | Indian Football Team
ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ഫിഫ റാങ്കിംഗിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം. ഫിഫ ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യ 127-ാം സ്ഥാനത്താണ്. 2017 ജനുവരിയിൽ ദേശീയ ടീം 129-ാം സ്ഥാനത്തെത്തിയിരുന്നു. 2023 ഡിസംബറിൽ മെൻ ഇൻ ബ്ലൂ ഫിഫ റാങ്കിംഗിൽ 100-ാം സ്ഥാനത്തെത്തിയപ്പോൾ മുതൽ ഇന്ത്യയുടെ സ്ഥാനം ക്രമാനുഗതമായി കുറഞ്ഞു. 2023 ജൂലൈയിലാണ് അവസാനമായി ഇന്ത്യ ഇരട്ട അക്കത്തിൽ (99) സ്ഥാനം പിടിച്ചത്.ഈ വർഷത്തെ ഇന്ത്യയുടെ റാങ്കിംഗ്: ഫെബ്രുവരി (117), ഏപ്രിൽ (121), ജൂൺ, […]