കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ കൈപിടിച്ചു നടത്തുക വയനാട്ടിലെ ദുരന്തഭൂമിയായ ചൂരൽമലയിലെ കുട്ടികൾ | Kerala Blasters
ഐഎസ്‌എൽ ഫുട്‌ബോൾ 11–-ാംപതിപ്പിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുകയാണ്. കൊച്ചിയിൽ രാത്രി 7 .30 ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിയാണ് എതിരാളി.തിരുവോണം പ്രമാണിച്ച് 50 ശതമാനമാണ് കാണികൾക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ളത്.മൂന്നുതവണ ഫൈനലിൽ കടന്നിട്ടും കിരീടം നേടാനാകാത്തതിന്റെ നിരാശ ബ്ലാസ്‌റ്റേഴ്‌സിനെ വിട്ടുപോയിട്ടില്ല. താരകൈമാറ്റത്തിൽ അത്ര മികച്ചതായിരുന്നില്ല ഇക്കുറി ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങൾ. എങ്കിലും മുന്നേറ്റനിരയിൽ നോഹ സദൂയിയെയും സ്‌പാനിഷുകാരൻ ജീസസ് ജിമെനെസിനെയും കൊണ്ടുവരാൻ കഴിഞ്ഞത് നേട്ടമാണ്. മധ്യനിരയിൽ അതുപോലൊരു നീക്കമുണ്ടായില്ല. അഡ്രിയാൻ ലൂണയുടെ ചുമലിലാകും മുഴുവൻ ഭാരവും. […]