‘നോഹ സദൗയി + പെപ്ര’:പിന്നിൽ നിന്നും തിരിച്ചുവന്ന് തകർപ്പൻ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് . ഈസ്റ്റ് ബംഗാളിനെതിരെ പിന്നിൽ നിന്നും തിരിച്ചുവന്ന ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ മിന്നുന്ന ജയമാണ് സ്വന്തമാക്കിയത്. മലയാളി താരം വിഷ്ണുവിലൂടെ മുന്നിൽത്തിയ ഈസ്റ്റ് ബംഗാളിനെ നോഹ സദൗയി,പെപ്ര എന്നിവരുടെ ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് കീഴടക്കി. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിലും നായകൻ അഡ്രിയാൻ ലൂണയില്ലാത്തയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബിനോടേറ്റ തോൽവിയുടെ ക്ഷീണം മറക്കുക എന്ന ലക്ഷ്യവുമായാണ് […]