ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലൗട്ടാരോ മാർട്ടിനെസിന്റെ ഗോളിൽ പെറുവിനെ വീഴ്ത്തി അര്ജന്റീന | Argentina
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ വിജയ വഴിയിൽ തിരിച്ചെത്തി ലോക ചാമ്പ്യന്മാരായ അര്ജന്റീന. ലാ ബൊംബൊനെരയിൽ നടന്ന മത്സരത്തിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. അർജൻ്റീനയ്ക്ക് വേണ്ടി ലയണൽ മെസ്സിയുടെ അസ്സിസ്റ്റിൽ ലൗട്ടാരോ മാർട്ടിനെസ് ഗോൾ നേടി. മത്സരത്തിൽ അർജൻ്റീന നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മാർട്ടിനെസിന്റെ ഗോളിൽ വിജയിച്ചു കയറുകയിരുന്നു.ആദ്യ പകുതിയിൽ തന്നെ ജൂലിയൻ അൽവാരസ് എടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.മിനിറ്റുകൾക്ക് ശേഷം, അൽവാരെസ് പന്ത് പെനാൽറ്റി ഏരിയയിലേക്ക് ക്രോസ് ചെയ്യുകയും അലക്സിസ് […]