കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നതിനെക്കുറിച്ച് സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിമെനെസ് | Kerala Blasters
പുതിയ ഐഎസ്എൽ സീസണിനു തുടക്കമാകാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ, സ്പെയിനിൽനിന്ന് പുതിയൊരു സ്ട്രൈക്കറെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഗ്രീക്ക് ക്ലബ് ഒഎഫ്ഐ ക്രെറ്റെയുടെ താരമായിരുന്ന മുപ്പതുകാരൻ ജെസൂസ് ഹിമെനെയാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടത്.രണ്ട് വർഷത്തേക്കാണ് കരാർ. 2026 വരെ താരം ബ്ലാസ്റ്റേഴ്‌സിൽ കളിക്കും. “കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ആരാധകരുടെ അഭിനിവേശവും ക്ലബ്ബിൻ്റെ കാഴ്ചപ്പാടും എൻ്റെ ആഗ്രഹങ്ങളുമായി ഒത്തുപോകുന്നതാണ്. കളത്തിനകത്തും പുറത്തും ടീമിൻ്റെ വിജയത്തിനും മനോഹരമായ ഓർമ്മകൾ നിലനിർത്തുന്നതിനും […]