ഹാട്രിക്കുമായി പെപ്രയും നോഹയും , മുംബൈക്കെതിരെ 8 ഗോളിന്റെ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഡ്യൂറൻഡ് കപ്പിൽ മുംബൈ സിറ്റിക്കെതിരെ വമ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത 8 ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം. ക്വാമി പെപ്രയുടെയും നോഹ സദൂയിയുടെയും തകർപ്പൻ ഹാട്രിക്കാണ് ബ്ലാസ്റ്റേഴ്സിന് വലിയ വിജയം നേടിക്കൊടുത്തത്.പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിറ്റ രണ്ടു ഗോളുകളും നേടി.ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളുകൾക്ക് മുന്നിലായിരുന്നു. 32-ാം മിനിറ്റിൽ ഉജ്ജ്വലമായ വോളിയിലൂടെ നോഹ സ്‌കോറിങ്ങിന് തുടക്കമിട്ടു, അവിസ്മരണീയമായ ഒരു ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിനായി തൻ്റെ ആദ്യ വരവ് കുറിച്ചു. കേരളത്തിൻ്റെ ആക്രമണോത്സുകമായ കളിക്ക് കളമൊരുക്കിയ ഈ […]