സൂപ്പർ താരം നോഹ സദൗയിയെ സൈൻ ചെയ്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഫോർവേഡ് നോഹ സദൗയിയെ രണ്ട് വർഷത്തെ കരാറിൽ ക്ലബ്ബിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി. 2026 വരെയുള്ള കരാറാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ധാരാളം അനുഭവ സമ്പത്തും ഗോൾ സ്‌കോറിംഗ് മികവുമുള്ള സദൗയിയുടെ വരവ് ബ്ലാസ്റ്റേഴ്‌സിന് കരുത്തു നൽകും, ഇത് വരാനിരിക്കുന്ന സീസണുകളിൽ ക്ലബിന്റെ മുന്നേറ്റ നിരയെ ശക്തിപ്പെടുത്തും. മൊറോക്കോയിൽ ജനിച്ച നോഹ, വിവിധ ലീഗുകളിലും ഭൂഖണ്ഡങ്ങളിലും തന്റെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ ഒരു ഫുട്ബോൾ യാത്ര നടത്തിയിട്ടുണ്ട്. MLS സൈഡ് ന്യൂയോർക്ക് റെഡ് ബുൾസിന്റെ യുവ ടീമായ PDA […]