‘റഫറി കളിച്ചു’ : ലോകകപ്പ് യോഗ്യത മത്സരത്തിൽ വിവാദ ഗോളിൽ ഇന്ത്യയെ വീഴ്ത്തി ഖത്തർ | Indian Football
ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഖത്തറിനെതിരെ ഇന്ത്യക്ക് പരാജയം. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ഖത്തർ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത് . എന്നാൽ രണ്ടാം പകുതിയിൽ വിവാദ ഗോളിൽ സമനില പിടിച്ച ഖത്തർ 85 ആം മിനുട്ടിൽ വിജയം ഗോളും നേടി മത്സരം കയ്യിലാക്കി. ദോഹയിലെ ജാസിം ബിൻ ഹമദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ തുടക്ക മുതൽ അക്രമിച്ചുകളിച്ച ഖത്തർ നിരന്തരം ഇന്ത്യൻ ബോക്‌സിലേക്ക് ഇരമ്പിയെത്തി. ഗോൾകീപ്പർ […]