Browsing category

Football

‘ലോകമെമ്പാടുമുള്ള ആരാധകരുടെ മുഖത്തേക്ക് ചിരി തിരിച്ചെത്തിക്കാൻ സാധിച്ചു,ടീമിനും ക്ലബ്ബിനും വേണ്ടി കളിച്ച എല്ലാ കളിക്കാർക്കും നന്ദി’ : കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് ഇവാൻ വുകോമനോവിച്ച് | Kerala Blasters

കേരളം ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് ഇവാൻ വുകോമനോവിച്ചിനെ കണക്കാക്കുന്നത്.2021ലാണ് സെർബിയക്കാരനായ ഇവാൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. മൂന്നു വർഷം തുടർച്ചയായി ക്ലബിന് പ്ലേ ഓഫ് യോഗ്യത നേടികൊടുത്തെങ്കിലും കിരീടത്തിലേക്ക് എത്താനായില്ല. ഈ സീസണിലും ഇവാന്റെ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള യാത്ര പ്ലെ ഓഫിൽ അവസാനിച്ചു. ബ്ലാസ്റ്റേഴ്സിൽ നിന്ന് രാജിവച്ച മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ വൈകാരികമായ വിടവാങ്ങൽ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.ക്ലബ്ബുമായി പിരിഞ്ഞതിന് ശേഷം ആദ്യമായാണ് ഇവാൻ ആരാധകർക്കായി സന്ദേശമയക്കുന്നത്. ഇന്നൊരു തുറന്ന കത്തിലൂടെ ഇവാൻ ആരാധകരോട് യാത്ര പറഞ്ഞിരിക്കുകയാണ്. […]

ആദ്യ ഓവറിൽ തന്നെ സഞ്ജുവിന്റെ സ്റ്റമ്പ് തെറിപ്പിച്ച് ഭുവനേശ്വർ കുമാർ | Sanju Samson

Vintage Bhuvneshwar Kumar 😍 A perfect inswinger to the #RR skipper as he strikes twice in the first over 🎯👌 Watch the match LIVE on @StarSportsIndia and @JioCinema 💻📱#TATAIPL | #SRHvRR | @SunRisers pic.twitter.com/cGcOprREFT — IndianPremierLeague (@IPL) May 2, 2024

ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ : അൽ ഖലീജിനെ പരാജയപ്പെടുത്തി അൽ നാസർ കിംഗ്‌സ് കപ്പ് ഫൈനലിൽ | Cristiano Ronaldo | Al Nassr

റിയാദിലെ അൽ-അവ്വൽ സ്റ്റേഡിയത്തിൽ നടന്ന കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസ് സെമിഫൈനലിൽ അൽ ഖലീജിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ. ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത് . ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഇരട്ട ഗോളുകൾ നേടിയപ്പോൾ സാദിയോ മാനെയും സ്കോർ ഷീറ്റിൽ ഇടം നേടി. മെയ് 31 ന് നടക്കുന്ന ഫൈനലിൽ അൽ നാസർ അൽ ഹിലാലിനെ നേരിടും. സെമിഫൈനലിൽ അൽ ഇത്തിഹാദിനെ തോൽപ്പിച്ച ശേഷമാണ് അൽ ഹിലാൽ ഫൈനലിലേക്ക് […]

‘സഞ്ജു ഇന്ത്യയുടെ ഭാഗ്യ താരമാവുമോ ?’ : മലയാളി ഉണ്ടെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് ഉറപ്പ് | Sanju Samson

ഒരു മലയാളി ടീമിലുണ്ടെങ്കിൽ മാത്രമേ ഇന്ത്യ ലോകകപ്പ് നേടൂ എന്നൊരു സംസാരം മലയാളി ക്രിക്കറ്റ് ആരാധകർക്കിടയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്ക് വേണ്ടി കളിച്ചിട്ടുള്ള മലയാളിയായ സുനിൽ വൽസൺ 1983 ലോകകപ്പ് നേടിയ കപിലിൻ്റെ ടീമിൽ അംഗമായിരുന്നു, 2007 ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഉയർത്തിയ ഇന്ത്യൻ ടീമിൽ എസ് ശ്രീശാന്ത് ഉണ്ടായിരുന്നു. യുഎസിലും കരീബിയനിലും സാംസൺ ടീം ഇന്ത്യയുടെ ഭാഗ്യവാനാണെന്ന് തെളിയിക്കുമോ? എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.എസ്‌ ശ്രീശാന്തിന് ശേഷം ഇന്ത്യയ്‌ക്കായി ടി20 ലോകകപ്പ് ടീമില്‍ […]

‘ഇരട്ട ഗോളുകളുമായി വിനീഷ്യസ്’ : ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് റയൽ മാഡ്രിഡ് | Real Madrid | Bayern Munich

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൻ്റെ ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് റയൽ മാഡ്രിഡ്. അല്ലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ഇതു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് നേടിയത്.റയൽ മാഡ്രിഡിൻ്റെ വിനീഷ്യസ് ജൂനിയർ 83-ാം മിനിറ്റിലെ പെനാൽറ്റി ഉൾപ്പെടെ രണ്ട് ഗോളുകൾ നേടി. മത്സരത്തിന്റെ 24 ആം മിനുട്ടിൽ ടോണി ക്രൂസിൻ്റെ പ്രതിരോധം പിളർത്തുന്ന പാസിൽ നിന്ന് നേടിയ ഗോളിൽ വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ നാല് മിനിറ്റിനുള്ളിൽ രണ്ടു ഗോളുകൾ നേടി […]

വിമർശകരുടെ വായയടപ്പിച്ച പകത്വതയാർന്ന ഇന്നിഗ്‌സുമായി സഞ്ജു സാംസൺ | Sanju Samson | IPL2024

ഐപിഎഎല്ലില്‍ ഇന്ന് നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.197 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (33 പന്തില്‍ 71), ധ്രുവ് ജുറല്‍ (34 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ബാറ്റ് കൊണ്ട് നായകൻ സഞ്ജു സാംസൺ മുന്നിൽ നിന്നും നയിച്ച മാച്ചിൽ റോയൽസ് നേടിയത് ഈ സീസണിലെ […]

വിരാട് കോലിയോ രോഹിത് ശർമ്മയോ അല്ല !! ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനെ തെരഞ്ഞെടുത്ത് യുവരാജ് സിംഗ് | T20 World Cup 2024

മുൻ ഇന്ത്യൻ ഓൾറൗണ്ടറും രണ്ട് ലോകകപ്പ് വിജയങ്ങളുടെ ഭാഗവുമായ യുവരാജ് സിംഗ് കരീബിയൻ ദ്വീപുകളിലും അമേരിക്കയിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൻ്റെ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.2007-ൽ ഇന്ത്യയുടെ ലോകകപ്പ് ജേതാക്കളായ ടീമിൻ്റെ പ്രധാന ഭാഗമായിരുന്ന യുവരാജ് വരാനിരിക്കുന്ന ലോകകപ്പിനുള്ള ടീമിനെക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. ആറ് ഓപ്‌ഷനുകളുള്ള മെൻ ഇൻ ബ്ലൂ ടീമിൻ്റെ രണ്ട് വിക്കറ്റ് കീപ്പർമാർ ആരായിരിക്കും എന്ന തർക്കം രൂക്ഷമായിരിക്കുകയാണ്.ഋഷഭ് പന്തും സഞ്ജു സാംസണുമാണ് ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന 2 […]

ആശാന് വിട !! ഇവാൻ വുകോമാനോവിച്ച് ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പമില്ല | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചും പരസ്പര ധാരണയോടെ വേർപിരിയാൻ തീരുമാനിച്ചു.2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന ഇവാൻ വുകോമാനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്. തുടർച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാനും സാധിച്ചു. 2021 -22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിൻ്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ സ്വന്തമാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ക്ലബ്ബും ഇവാനും തമ്മിൽ […]

100 മത്സരങ്ങൾ കുറവ് കളിച്ച് റൊണാൾഡോയുടെ ഗോൾ-സ്കോറിംഗ് റെക്കോർഡ് തകർത്ത് മെസ്സി | Lionel Messi

വെറും 1,056 മത്സരങ്ങൾ കളിച്ച ഇൻ്റർ മിയാമിയുടെ ലയണൽ മെസ്സി ഏറ്റവും വേഗത്തിൽ 830 ഗോളുകൾ നേടുന്ന താരമായി.തൻ്റെ കടുത്ത എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ 100 മത്സരങ്ങൾ കുറവ് കളിച്ചാണ് ലയണൽ മെസ്സി ഇത്രയും ഗോളുകൾ നേടിയത്. ഇന്നലെ നാഷ്‌വില്ലെയ്‌ക്കെതിരെ നടന്ന മേജർ ലീഗ് സോക്കർ മത്സരത്തിൽ ഇന്റർ മയാമി 3 -1 ന് മത്സരം വിജയിച്ചപ്പോൾ ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടിയിരുന്നു.39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ 885 ഗോളുകളുമായി ഗോൾ സ്‌കോറിംഗ് ചാർട്ടിൽ ഒന്നാം […]

ഇന്റർ മയാമിക്കായി മിന്നുന്ന ഫോമിൽ കളിക്കുന്ന ലയണൽ മെസ്സി | Lionel Messi

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് വേണ്ടി അര്ജന്റീന സൂപ്പർതാരം ലയണൽ മെസ്സി തന്റെ മിന്നുന്ന ഫോം തുടരുന്ന കഴച്ചയാണ് കാണാൻ സാധിക്കുന്നത്. പരിക്ക് മൂലം കുറച്ച് മത്സരങ്ങൾ നഷ്ടപ്പെട്ടെങ്കിലും കളിച്ച കളിയിൽ എല്ലാം ഗോളും അസിസ്റ്റുമായി മെസി തന്റെ സാനിധ്യം അറിയിച്ചു. മെസ്സിയുടെ അഭാവത്തിൽ ഒന്നിലധിലധികം മത്സരങ്ങളിൽ ഇന്റർ മയാമി പരാജയപ്പെടുകയും ചെയ്തു. നാഷ്‌വില്ലയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി […]