Browsing category

Football

‘അൺ സ്റ്റോപ്പബിൾ ലൂണ’ : പച്ചപുൽ മൈതാനത്ത് മായാജാലം തീർക്കുന്ന മജീഷ്യൻ അഡ്രിയാൻ ലൂണ |Adrian Luna |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡീഷയെ പരാജയപ്പെടുത്തിയിരുന്നു. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോളടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയെടുത്തത്.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. രണ്ട് ഗോളുകളിലും നിർണായക പങ്ക് വഹിച്ചത് ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയായിരുന്നു.ആദ്യ ഗോളിന് വഴിയൊരുക്കിയ ഫ്രീകിക്ക് എടുത്ത ലൂണ മറ്റൊന്ന് സ്കോർ ചെയ്യുകയും ചെയ്തു.ലോകോത്തര നിലവാരമുള്ള […]

‘സച്ചിൻ സുരേഷിന്റെ പെനാൽറ്റി സേവാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരാനുള്ള ആത്മവിശ്വാസം നൽകിയത്’ : ഇവാൻ വുകോമാനോവിച്ച് |Kerala Blasters

കൊച്ചിയിലെ ജെഎൽഎൻ സ്റ്റേഡിയത്തിൽ ഒഡിഷ എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തകർപ്പൻ ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. പല കാരണങ്ങളാൽ ഈ വിജയം സവിശേഷമായിരുന്നു, അതിലൊന്നാണ് 10 മത്സരങ്ങളുടെ വിലക്ക് കഴിഞ്ഞ് ഡഗൗട്ടിൽ ഇവാൻ വുകോമാനോവിച്ച് മടങ്ങിയെത്തിയത് ഈ മത്സരത്തിലായിരുന്നു.തന്റെ കളിക്കാർ കാണിച്ച സ്പിരിറ്റിനെ വുകോമാനോവിച്ച് പ്രശംസിക്കുകയും ഗെയിമിൽ നിന്നുള്ള പെട്ടെന്നുള്ള ഫ്രീ […]

‘സീസണിന് മുമ്പ് ഞങ്ങൾ ഫെഡറേഷനുമായി സംസാരിച്ചിരുന്നു….. , ഞങ്ങൾ അങ്ങനെ ചെയ്താൽ ഗോൾ നിഷേധിക്കാൻ നിൽക്കരുത് ‘ : ഇവാൻ വുകോമാനോവിച്ച് |Kerala Blasters

ഐഎസ്എല്ലിൽ കൊച്ചിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ അടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.15-ാം മിനിറ്റിൽ ബ്രസീലിയൻ താരം ഡീ​ഗോ മൗറീഷ്യോ നേടിയ ഗോളിൽ ഒഡിഷ ലീഡ് നേടി. എന്നാൽ അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരുടെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചടക്കുകയായിരുന്നു, ആദ്യ പകുതിയിൽ മൗറീഷ്യോ യുടെ പെനാൽറ്റി തടഞ്ഞ ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ […]

‘2-3 സെക്കൻഡിനുള്ളിൽ എടുക്കുന്നതാണ് ക്വിക്ക് ഫ്രീകിക്ക് അല്ലാതെ 29 സെക്കൻഡിൽ എടുക്കുന്നതല്ല’ :ഇവാൻ വുക്കോമനോവിച്ച് |Kerala Blasters

10 മത്സരങ്ങളുടെ സസ്‌പെൻഷൻ കഴിഞ്ഞ് ഫുട്‌ബോളിലേക്ക് മടങ്ങിയെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് കഴിഞ്ഞ സീസണിലെ ബംഗളുരുവിനെതിരെ മത്സരത്തിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞു.ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിട്ടും രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ രാജകീയമായ തിരിച്ചുവരവിനാണ് കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ലീഗിൽ പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ബ്ലാസ്റ്റേഴ്സിനായി. തന്നെ പത്ത് മത്സരങ്ങളിൽ നിന്ന് വിലക്കിയതിൽ വിഷമമില്ലെന്നും, […]

വമ്പൻ തിരിച്ചുവരവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ,അഡ്രിയാൻ ലൂണയുടെ മിന്നുന്ന ഗോളിൽ ഒഡീഷയെ വീഴ്ത്തി |Kerala Blasters

ഐഎസ്എല്ലിൽ ഒഡിഷക്കെതിരെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന മസ്ലരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ നേടിയ രണ്ടു ഗോളിനാണ് വിജയം നേടിയെടുത്തത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. 10 മത്സരങ്ങളുടെ സസ്പെൻഷനുശേഷം കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് തിരിച്ചെത്തു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ടായി. കേരള ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപിയുടെ […]

വിജയത്തോടെ ഇവാന്റെ തിരിച്ചുവരവ് ആഘോഷിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷക്കെതിരെ ഇറങ്ങുന്നു |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. നിലവിലെ കാമ്പെയ്‌നിൽ നിന്ന് കഴിഞ്ഞ രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിലും ഇരു ടീമുകളും വിജയം രുചിച്ചിട്ടില്ല. കൊച്ചിയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയം ലക്ഷ്യമാക്കിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകൊമാനോവിച്ച് ടച്ച്‌ലൈനിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം […]

‘VAR ഇല്ലാത്തത് റഫറിമാരെ സിംഹങ്ങളുടെ അടുത്തേക്ക് യുദ്ധം ചെയ്യാൻ പറയുന്നത്പോലെ എനിക്ക് തോന്നുന്നു’ : ഇവാൻ വുകോമാനോവിച്ച് |Kerala Blasters

നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാർ നിരവധി വിമർശനങ്ങളാണ് നേരിടുന്നത്.കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ തന്റെ ടീമിന്റെ വിവാദ വാക്കൗട്ടിന്റെ പേരിൽ 10 മത്സരങ്ങളുടെ വിലക്ക് പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. ലഭ്യമായ സാങ്കേതികവിദ്യകൾ ലീഗ് ഉപയോഗിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.തങ്ങളെ സഹായിക്കാൻ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സാങ്കേതികവിദ്യ പോലെയുള്ള കാര്യങ്ങൾ ഇല്ലാതെ ISL-ലെ റഫറിമാർ അങ്ങേയറ്റം പ്രയാസകരമായ സാഹചര്യങ്ങളിലേക്കാണ് നയിക്കപ്പെടുന്നതെന്ന് വുകോമാനോവിച്ച് പറഞ്ഞു. “സാങ്കേതികവിദ്യയുടെ ചില വശങ്ങളുടെ പിന്തുണ […]

ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടാതെ അർജന്റീന ,ഫ്രാൻസ് രണ്ടാമത്|FIFA Ranking |Argentina

ഒക്ടോബറിലെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം, ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് പ്രഖ്യാപിച്ചു. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന അടുത്തിടെ പരാഗ്വെയ്‌ക്കെതിരെയും പെറുവിനെതിരെയും നേടിയ വിജയത്തിന് ശേഷം റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫ്രാൻസും ബ്രസീലും ആണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.9.88 പോയിന്റുകൾ ചേർത്തുകൊണ്ട് 1861.29 പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാത്ത ആൽബിസെലെസ്റ്റെ നാല് കളികളിൽ നിന്ന് നാല് വിജയങ്ങളുമായി മുന്നിലാണ്. ലയണൽ സ്കലോനിയുടെ ടീം ഇതുവരെ അവരുടെ […]

‘റഫറിമാർ കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണെന്ന് എനിക്ക് തോന്നുന്നില്ല’:ഇവാൻ വുകൊമാനോവിച്ച് |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് പത്തു മത്സരങ്ങളിലെ വിലക്കിന് ശേഷം തിരിച്ചുവരികയാണ്.കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറി തെറ്റായ തീരുമാനമെടുത്ത് ഗോൾ അനുവദിച്ചതിനോട് പ്രതിഷേധിച്ചു കളിക്കളം വിട്ട ഇവനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്.ഇപ്പോൾ വിലക്ക് മാറിയ അദ്ദേഹം ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിൽ തിരിച്ചു വരാനൊരുങ്ങുകയാണ്.നാളത്തെ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ പരിശീലകൻ പങ്കെടുക്കുകയും ചെയ്തു. “റഫറിമാർ പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണെന്ന് എനിക്ക് തോന്നുന്നില്ല. മാനുഷികമായ തെറ്റുകൾ നമ്മൾ കൈകാര്യം ചെയ്യണം. അതിനെ കൈകാര്യം […]

സീസണിലെ ആദ്യ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : മൂന്നാം വിജയവുമായി റയൽ മാഡ്രിഡ് : വിജയം തുടർന്ന് ബയേൺ മ്യൂണിക്ക് : ആഴ്സണലിനും ജയം : ഇന്റർ മിലാനും നാപോളിക്കും ജയം

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയം നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ എഫ്‌സി കോപ്പൻഹേഗനെ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ഹാരി മഗ്വയർ നേടിയ ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയം. അവസാന മിനുട്ടിൽ പെനാൽറ്റി രക്ഷപ്പെടുത്തിയ ഗോൾകീപ്പർ ആന്ദ്രേ ഒനാനയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹീറോ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തിയ എറിക് ടെൻ ഹാഗിന്റെ ടീം മൂന്ന് ഗെയിമുകൾക്ക് ശേഷം വിലയേറിയ മൂന്ന് പോയിന്റുകൾ […]