Browsing category

Football

ജാംഷെഡ്പൂരിനെതിരെയും ജയിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ജാംഷെഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 23 ആം മിനുട്ടിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡയമൻ്റകോസ് നേടിയ ഗോളിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെതിരെ ജാവിയർ സിവേരിയോ നേടിയ ഗോളിൽ ജാംഷെഡ്പൂർ സമനില പിടിച്ചു. 19 മത്സരങ്ങളിൽ നിന്നും 30 പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് ജാംഷെഡ്പൂരിനെതിരെയുള്ള മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് താരം ജസ്റ്റിൻ ബോക്സിന് പുറത്ത് […]

ഡിമിട്രിയോസ് ഡയമൻ്റകോസിനെ നിലനിർത്താൻ ക്ലബ് പരമാവധി ശ്രമിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജാംഷെഡ്പൂർ എഫ്സിയെ നേരിടും.എവേ മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ മുഖ്യ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചും സ്‌ട്രൈക്കർ ഇഷാൻ പണ്ഡിറ്റയും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസിന്റെ ട്രാൻസ്ഫറിനെക്കുറിച്ചുള്ള ചോദ്യങ്ങൾ പ്രസ് കോൺഫറൻസിൽ ഉയർന്നുവന്നു. ദിമി മറ്റൊരു ക്ലബ്ബിൽ കരാർ ഒപ്പിട്ടു എന്നത് അഭ്യൂഹം മാത്രമാണെന്നും ഇവാൻ പറഞ്ഞു. ”കിംവദന്തികൾ എപ്പോഴും കിംവദന്തികളായിരിക്കും. എനിക്ക് ഒരു കരാർ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ് എനിക്കിഷ്ടം. […]

വിജയ കുതിപ്പ് തുടർന്ന് ലോക ചാമ്പ്യന്മാർ ! കോസ്റ്റാറിക്കക്കെതിരെ മിന്നുന്ന ജയവുമായി അർജന്റീന | Argentina

അന്തരാഷ്ട്ര സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി അര്ജന്റീന. കോസ്റ്റാറിക്കക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന അര്ജന്റീന രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് വിജയം നേടിയത്.ഡി മരിയ ,മാക് അലിസ്റ്റർ ,മാർട്ടിനെസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ജൂലിയൻ അൽവാരസ് എൻസോ ഫെർണാണ്ടസ് ജോഡിയുടെ മികച്ചൊരു മുന്നേറ്റം കാണാൻ സാധിച്ചു. പ്രതീക്ഷിച്ചതുപോലെ മത്സരത്തിൽ […]

നെതർലാൻഡിനെതിരെ മിന്നുന്ന ജയവുമായി ജർമ്മനി : ഫ്രാൻസിന് ജയം : ഇംഗ്ലണ്ടിന് സമനില

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ 85-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രഗ് ഹെഡറിലൂടെ നേടിയ ഗോളിലൂടെ യൂറോ 2024 ആതിഥേയരായ ജർമ്മനി നെതർലാൻഡിനെ പരാജയപെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ജർമ്മനി നേടിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജർമ്മനി രണ്ടു ഗോളുകൾ നേടി വിജയം നേടിയെടുത്തത്.ഫ്രാൻസിനെതിരായ 2-0 ന് ശനിയാഴ്ചത്തെ വിജയത്തിന് ശേഷം ജർമ്മനിക്ക് ആത്മവിശ്വാസം ഉയർത്തുന്ന വിജയമാണ് ഇന്നലെ നേടിയത്. സെപ്റ്റംബറിൽ പരിശീലകനായി ചുമതലയേറ്റ ജൂലിയൻ നാഗെൽസ്മാൻ തൻ്റെ ആറ് അന്താരാഷ്ട്ര മത്സരങ്ങളിൽ […]

ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടും സൗഹൃദ മത്സരത്തിൽ സ്ലൊവേനിയയോട് പരാജയപെട്ട് പോർച്ചുഗൽ | Cristiano Ronaldo

ലുബ്ലിയാനയിൽ നടന്ന യൂറോ 2024 സൗഹൃദ മത്സരത്തിൽ സ്ലൊവേനിയയോട് 2-0 ന് അപ്രതീക്ഷിത തോൽവി വഴങ്ങി പോർച്ചുഗൽ.സ്പാനിഷ് പരിശീലകൻ റോബർട്ടോ മാർട്ടിനെസിൻ്റെ വരവിനു ശേഷമുള്ള ആദ്യ തോൽവി കൂടിയായിരുന്നു ഇത് . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടും പോർച്ചുഗലിന് വിജയം നേടാൻ സാധിച്ചില്ല. വ്യാഴാഴ്ച ഗ്വിമാരേസിൽ സ്വീഡനെതിരായ 5-2 വിജയത്തിന് ശേഷം പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അതിൻ്റെ ലൈനപ്പിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും പ്ലേമേക്കർമാരായ ബ്രൂണോ ഫെർണാണ്ടസിൻ്റെയും ബെർണാഡോ സിൽവയുടെയും അഭാവം തിരിച്ചടിയായി മാറി.യൂറോയ്ക്ക് യോഗ്യത നേടിയ […]

അടി തിരിച്ചടി !! പിന്നിൽ നിന്നും തിരിച്ചുവന്ന് സ്പെയിനിനെ സമനിലയിൽ തളച്ച് ബ്രസീൽ | Brazil vs Spain

സാൻ്റിയാഗോ ബെർണാബ്യൂ സ്‌റ്റേഡിയത്തിൽ നടന്ന അടിയും തിരിച്ചടിയുമായി നടന്ന ആവേശകരായ സൗഹൃദ മത്സരത്തിൽ ബ്രസീൽ സ്പെയിനിനെ സമനിലയിൽ പിടിച്ചുകെട്ടി. ഇരു ടീമുകളും മത്സരത്തിൽ മൂന്നു ഗോളുകളാണ് നേടിയത്. ഇഞ്ചുറി ടൈമിൽ മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളാണ് ബ്രസീലിന് സമനില നേടിക്കൊടുത്തത്. യുവ താരം എൻഡ്രിക്ക് ,റോഡ്രിഗോ എന്നിവരാണ് ബ്രീലിന്റെ നേടിയത്. റോഡ്രിയും (2 പെനാൽറ്റി ) , ഡാനി ഓൾമോയുമാണ് സ്പെയിനിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ തുടകക്ക് മുതൽ സ്‌പെയിനിന്റെ ആധിപത്യമാണ് മത്സരത്തിൽ […]

ഏഴാം സെക്കൻഡിൽ ഗോളുമായി വിർട്സ്, ഫ്രാൻസിനെതിരെ ഗംഭീര വിജയം സ്വന്തമാക്കി ജർമ്മനി | Germany | France

ഫ്രാൻസിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് 2024 ലെ യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്ന ജർമ്മനി. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ജർമ്മനി നേടിയത്.അവസാന നാല് കളികളിലെ ആദ്യ ജയമാണ് ജർമ്മനി നേടിയത്. ജൂണിൽ സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെൻ്റിന് മുന്നോടിയായുള്ള വർഷം മികച്ച തുടക്കത്തിനായി ജർമ്മനി കോച്ച് ജൂലിയൻ നാഗെൽസ്മാൻ ആഗ്രഹിച്ചിരുന്നു, അതാണ് അദ്ദേഹത്തിന് ലഭിച്ചത്.അന്താരാഷ്‌ട്ര വിരമിക്കലിന് ശേഷം മൂന്നു വർഷത്തിന് ശേഷം ടോണി ക്രൂസ് ടീമിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു. മത്സരം […]

17 കാരനായ എൻഡ്രിക്കിന്റെ ഗോളിൽ വെംബ്ലിയിൽ വെച്ച് ഇംഗ്ലണ്ടിനെ കീഴടക്കി ബ്രസീൽ | Brazil | Endrick

വെംബ്ലിയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീൽ. 80-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ 17-കാരനായ എൻഡ്രിക്കിന്റെ ഗോളാണ് ബ്രസീലിനു വിജയം നേടിക്കൊടുത്തത്.ബ്രസീലിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ഡോറിവൽ ജൂനിയറിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ വെംബ്ലിയിൽ നടന്നത്. പുതിയ പരിശീലകനായ ഡോറിവൽ ജൂനിയറിന് കീഴിൽ ബ്രസീൽ പുതിയ യുഗത്തിലേക്ക് നീങ്ങുകയാണ്.വിനീഷ്യസ് ജൂനിയറിൻ്റെ ഒരു ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ് തടഞ്ഞെങ്കിലും ജൂലൈയിൽ പാൽമേറാസിൽ നിന്ന് റയൽ മാഡ്രിഡിൽ ചേരാനിരിക്കുന്ന എൻഡ്രിക്ക് അവസാനം […]

നോ മെസ്സി നോ പ്രോബ്ലം !! സൗഹൃദ മത്സരത്തിൽ എൽ സാൽവഡോറിനെതീരെ മിന്നുന്ന ജയം സ്വന്തമാക്കി അർജന്റീന | Argentina

ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിൽ നടന്ന സൗഹൃദ മത്സരത്തിൽ എൽ സാൽവഡോറിനെതീരെ മിന്നുന്ന ജയം സ്വന്തമാക്കി അര്ജന്റീന . സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ വേൾഡ് ചാമ്പ്യന്മാർ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. ക്രിസ്റ്റ്യൻ റൊമേറോ, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെൽസോ എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങളാണ് അർജന്റീനയുടെ മൂന്നു ഗോളുകൾ നേടിയത് എന്ന പ്രത്യേകതയും മത്സരത്തിണ്ടായിരുന്നു. തകർപ്പൻ ജയത്തോടെ കോപ്പ അമേരിക്ക കിരീടം നിലനിർത്താനുള്ള […]

മത്സരിച്ച് അവസരങ്ങൾ കളഞ്ഞു , അഫ്ഗാനിസ്ഥാനെതിരെ ഗോൾ രഹിത സമനില വഴങ്ങി ഇന്ത്യ | FIFA World Cup Qualifying

2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഗോൾ രഹിത സമനിലയുമായി ഇന്ത്യ. സൗദി അറേബ്യയിലെ അബഹയിലെ ദാമക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഗോൾ നേടാൻ ഇന്ത്യക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ സാധിച്ചില്ല. ആദ്യ പകുതിയിൽ ഇത് എൻഡ്-ടു-എൻഡ് സ്റ്റഫ് ആയിരുന്നു, രണ്ട് അവസരങ്ങളിൽ മൻവീർ സിങ്ങിലൂടെ ഇന്ത്യ സ്‌കോറിങ്ങിന് വളരെ അടുത്ത് വന്നിരുന്നു. അഫ്ഗാനും ഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചിരുന്നു.ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും വിക്രം പ്രതാപ് സിങ്ങും മികച്ച […]