Browsing category

Football

‘അമദ് ദിയാലോ@121’ : ഏഴു ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പ് സെമിയിൽ | Manchester United

ഓൾഡ് ട്രാഫൊഡിൽ ഏഴു ഗോൾ ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ കീഴടക്കി എഫ്എ കപ്പ് സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് .മൂന്നിനെതിരെ നാല് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയെടുത്തത്.122-ാം മിനിറ്റിലെ അമദ് ദിയാലോയുടെ ​ ഗോളാണ് യുണൈറ്റഡിന് വിജയം നേടിക്കൊടുത്തത്.ഓൾഡ് ട്രാഫോർഡിലെ യുണൈറ്റഡിൻ്റെ വിജയം ഈ സീസണിൽ അവർക്ക് ഒരു കിരീടം നേടാനുള്ള പ്രതീക്ഷ നിലനിർത്തി. ടീമിനൊപ്പം മാനേജർ ജർഗൻ ക്ലോപ്പിൻ്റെ അവസാന കാമ്പെയ്‌നിൽ നാല് ട്രോഫികൾ ഉയർത്തുക എന്ന ലിവർപൂളിൻ്റെ സ്വപ്നങ്ങൾ നശിപ്പിച്ചു. […]

ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളുകളിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മയാമി | Inter Miami

മേജർ ലീഗ് സോക്കറിൽ ഡിസി യൂണൈറ്റഡിനെതിരെ തകർപ്പൻ ജയവുമായി ഇന്റർ മയാമി . സൂപ്പർ താരം ലയണൽ മെസ്സിയില്ലാത്ത കളിച്ചിട്ടും ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് മയാമി നേടിയത്. മെസ്സിയുടെ അഭാവത്തിൽ മുന്നേറ്റ നിരയുടെ ചുമതല ഏറ്റെടുത്ത ലൂയി സുവാരസ് മയാമിക്കായി ഇരട്ട ഗോളുകൾ നേടി. മത്സരത്തിൽ ആദ്യം ലീഡ് നേടിയത് ഡിസി യുണൈറ്റഡ് ആയിരുന്നു.14-ാം മിനിറ്റിൽ ജാരെഡ് സ്‌ട്രോഡ് മികച്ചൊരു ഷോട്ടിലൂടെ മയാമിയെ ഞെട്ടിച്ചു. എന്നാൽ പത്ത് മിനിറ്റിന് ശേഷം ഇൻ്റർ മിയാമി പ്രതികരിച്ചു, ലിയോനാർഡോ […]

വിനീഷ്യസിന്റെ ഇരട്ട ഗോളിൽ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ് : മാഞ്ചസ്റ്റർ സിറ്റി സെമിയിൽ : വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്

ലാ ലീഗയിൽ തകർപ്പൻ ജയം സ്വന്തമാക്കി ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡ് . ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഒസാസുനയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകൾ നേടി. 29 മത്സരങ്ങളിൽ നിന്നും 72 പോയിന്റ് നേടിയ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ ജിറോണയെക്കാൾ പത്ത് പോയിന്റ് മുന്നിലാണ്.ഇന്നലെ നടന്ന മത്സരത്തിൽ ഗെറ്റാഫെ ജിറോണയെ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.36 പോയിൻ്റുമായി ഒസാസുന പത്താം സ്ഥാനത്താണ്. ജയത്തോടെ റയലിൻ്റെ അപരാജിത കുതിപ്പ് […]

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ അഹ്‌ലിയെ വീഴ്ത്തി അൽ നാസർ | Cristiano Ronaldo

സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ അഹ്‌ലിക്കെതിരെ ഒരു ഗോളിന്റെ ജയവുമായി അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നാസറിനായി വിജയ ഗോൾ നേടിയത്. 68-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന് വിലപ്പെട്ട മൂന്നു പോയിന്റുകൾ നേടികൊടുത്തത്. മത്സരത്തിന്റെ 42-ാം മിനിറ്റിൽ റൊണാൾഡോ ഗോൾ നേടിയെങ്കിലും ഒരു നീണ്ട VAR പരിശോധനയിൽ അദ്ദേഹം ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഗോൾ അസാധുവാക്കി.57-ാം ആം മിനുട്ടിൽ അൽ അഹ്ലി നേടിയ […]

രണ്ട് വർഷത്തെ കരാറിൽ മൊറോക്കൻ താരം നോഹ സദൗയി കേരള ബ്ലാസ്റ്റേഴ്സിലേക്ക് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് വർഷത്തെ കരാറിൽ എഫ്‌സി ഗോവയിൽ നിന്ന് മൊറോക്കൻ താരം നോഹ സദൗയിയെ സൈൻ ചെയ്യാൻ ഒരുങ്ങുന്നു. 30 കാരനായ താരം 2025-26 സീസണിൻ്റെ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും.ഫെബ്രുവരിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സും നോഹ സദൗയിയും ധാരണയിലെത്തിയിരുന്നു. ഈ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 3 അസിസ്റ്റുകളും മൊറോക്കൻ താരം നേടിയിട്ടുണ്ട്.നോഹ സദൗയിക്ക് ടീമിലേക്ക് വരുമ്പോൾ ആരാണ് പുറത്ത് പോവുക എന്നത് കണ്ടറിയണം. ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസുമായുള്ള […]

‘യൂറോപ്യൻ ഫുട്ബോളിൽ ഇത്തരത്തിലുള്ള പിഴവുകൾ പലപ്പോഴും സംഭവിക്കാറില്ല ,ഇന്ത്യൻ ഫുട്ബോളിൽ ഇത് സ്ഥിരമായ കാഴ്ചയാണ്’ : ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മൂന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ് സ്വന്തമാക്കിയത്.മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമെന്റക്കൊസ് ഇരട്ട ഗോളുകളും വിബിൻ മോഹനൻ ഒരു ഗോളും നേടിയപ്പോൾ മോഹൻ ബഗാൻ താരം അർമാൻഡോ സാദികൂ രണ്ടു ഗോളുകളൂം ദീപക് താങ്ഗ്രി ഒരു ഗോളും ജേസൺ കുമ്മിങ് ഒരു ഗോളും നേടി. സ്വന്തം തട്ടകത്തിലെ ടീമിൻ്റെ തോൽ‌വിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ […]

‘ഗോൾ മെഷീൻ’ : മോഹൻ ബഗാനെതിരെയുള്ള ഇരട്ട ഗോളുകളോടെ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാം സ്ഥാനം നേടി ഡയമൻ്റകോസ് | Kerala Blasters | Dimitrios Diamantakos 

ഐഎസ്എല്ലിൽ ഇന്നലെ കൊച്ചിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനോട് പരാജയപ്പെട്ടിരുന്നു.ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്.മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമെന്റക്കൊസ് ഇരട്ട ഗോളുകളും വിബിൻ മോഹനൻ ഒരു ഗോളും നേടിയപ്പോൾ അർമാൻഡോ സാദികൂ രണ്ടു ഗോളുകളൂം ദീപക് താങ്ഗ്രി ഒരു ഗോളും ജേസൺ കുമ്മിങ് ഒരു ഗോളും മോഹൻ ബഗാനായി നേടി. ഇന്നലെ നേടിയ ഇരട്ട ഗോളുകളോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ […]

ഗോളുമായി മെസ്സിയും സുവാരസും , തകർപ്പൻ ജയത്തോടെ ഇന്റർ മയാമി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടറിൽ | Inter Miami

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയി സുവാരസും ഗോൾ നേടിയപ്പോൾ കോൺകാകാഫ് ചാമ്പ്യൻസ് കപ്പിൽ മിന്നുന്ന വിജയം നേടി ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മയാമി. നാഷ്‌വില്ലെ എസ്‌സിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് ഇന്റർ മയാമി നേടിയത്. നാഷ്‌വില്ലെയിലെ ആദ്യ പാദത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ 5 -3 എന്ന അഗ്രഗേറ്റ് സ്‌കോറിൽ വിജയിച്ചാണ് ഇന്റർ മയാമി ആവാസ എട്ടിലെത്തിയത്. മത്സരം തുടങ്ങി എട്ടാം മിനുട്ടിൽ […]

‘വീണ്ടും തോൽവി’ : കൊച്ചിയിൽ മോഹൻ ബാഗാനോട് വമ്പൻ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് . കൊച്ചിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ മോഹൻ ബഗാൻ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ബഗാന് വേണ്ടി അർമാൻഡോ സാദികു ഇരട്ട ഗോളുകൾ നേടി . ബ്ലാസ്റ്റേഴ്സിനായി ദിമി(2) , വിബിൻ മോഹനൻ എന്നിവരാണ് ഗോളുകൾ നേടിയത്. ഈ സീസണിലെ കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ തോൽവിയാണിത്. കഴിഞ്ഞ മാസം പഞ്ചാബിനോട് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ പരാജയപ്പെട്ടിരുന്നു.18 മത്സരങ്ങളിൽ നിന്നും 29 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. […]

കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ സഹൽ അബ്ദുൽ സമദ് കളിക്കാനിറങ്ങുമ്പോൾ | Sahal Abdul Samad

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ചിരവൈരികളായ മോഹന്‍ ബഗാനെതിരെ കൊച്ചിയിൽ ഇറങ്ങുമ്പോൾ എല്ലാ ശ്രദ്ധയും സഹൽ അബ്ദുൽ സമദിലായിരിക്കും.മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൊച്ചിയിലെത്തുമ്പോൾ തന്റെ പഴയ തട്ടകത്തിൽ ഇതാദ്യമായി എതിരാളിയായി സഹൽ അബ്ദുൾ സമദ് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട് . നീണ്ട ആറു വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടകെട്ടിയ സഹൽ 2023 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് കൊല്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ എസ്‌ജിയിലേക്ക് മാറിയത്.അറ്റാക്കിംഗ് മിഡ്ഫീൽഡർ ബഗാനുമായി […]