ഹൊയ്ലുണ്ടിന്റെ ഇരട്ട ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം : ബയേൺ മ്യൂണിക്കിന് വീണ്ടും തോൽവി : റയൽ മാഡ്രിഡിന് സമനില
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ ലൂട്ടൺ ടൗണിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. യൂണൈറ്റഡിയായി സ്‌ട്രൈക്കർ റാസ്മസ് ഹോയ്‌ലുണ്ട് ഇരട്ട ഗോളുകൾ നേടി.ഫോമിലുള്ള ഡെൻമാർക്ക് സ്‌ട്രൈക്കർ ലുട്ടന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് യുണൈറ്റഡിന് 37 ആം സെക്കൻഡിൽ തന്നെ ലീഡ് നൽകി. ഏഴാം മിനുട്ടിൽ രണ്ടാമത്തെ ഗോളും ഹോയ്‌ലുണ്ട് നേടി. ഇന്നലത്തെ ഗോളോടെ ഹോയ്‌ലുണ്ട് ഇപ്പോൾ തുടർച്ചയായ ആറ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ സ്കോർ ചെയ്തിട്ടുണ്ട്. […]