Browsing category

Football

ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്നിട്ടും ഇന്റർ മയാമിക്കെതിരെ 6 ഗോളിന്റെ ജയവുമായി അൽ നാസർ | Lionel Messi | Al Nassr

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരിന്നിട്ടും ഇന്റർ മയാമിക്കെതിരെ എതിരില്ലാത്ത ആര് ഗോളിന്റെ വിജയവുമായി അൽ നാസർ. 83-ാം മിനിറ്റിൽ പകരക്കാരനായി ലയണൽ മെസ്സി ഇറങ്ങിയെങ്കിലും ഇന്റർ മയാമിക്ക് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല.അൽ നാസറിന്റെ സമ്പൂർണ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. പരിക്ക് മൂലമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്നലത്തെ മത്സരം കളിക്കാൻ കഴിയാതിരുന്നത്. റിയാദ് സീസൺ കപ്പിലെ ആദ്യ മത്സരത്തിൽ ലയണൽ മെസിയുടെ ഇന്റർ മയാമി അൽ ഹിലാലിനോട് പരാജയപ്പെട്ടിരുന്നു. ബ്രസീലിയൻ ടാലിസ്കയുടെ തകർപ്പൻ […]

ചെൽസിയെ നാണംകെടുത്തി ലിവർപൂൾ : മിന്നുന്ന ജയവുമായി മാഞ്ചസ്റ്റർ സിറ്റി : ടോട്ടൻഹാമിന്‌ ജയം : വിജയവഴിയിൽ തിരിച്ചെത്തി ബാഴ്സലോണ : അത്ലറ്റികോ മാഡ്രിഡിന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവര്പൂളിനെതിരെ തകർപ്പൻ ജയവുമായി ലിവർപൂൾ. ഒന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. ഇരുപതുകാരനായ കോനർ ബ്രാഡ്‌ലി ലിവർപൂളിനായി തൻ്റെ ആദ്യ ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ നേടിലയും ചെയ്തു.റഹീം സ്റ്റെർലിംഗിന് ശേഷം ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ഗോൾ നേടുകയും അസിസ്‌റ്റ് ചെയ്യുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ലിവർപൂൾ കളിക്കാരനായി ബ്രാഡ്‌ലി മാറി. പരിക്കിന്‍റെ പിടിയിലുള്ള സൂപ്പര്‍ താരം മുഹമ്മദ് സലായില്ലാതെ ഇറങ്ങിയ ലിവര്‍പൂളിനായി ഡിയോഗോ ജോട്ട, ഡൊമിനിക് […]

ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഗോൾ നേടിയിട്ടും അൽ ഹിലാലിനെതിരെ തോൽവി വഴങ്ങി ഇന്റർ മയാമി |Inter Miami

സൗദി അറേബ്യയിലെ റിയാദിൽ നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് പരാജയം. മൂന്നിനെതിരെ നാല് ഗോളുകൾക്ക് അൽ ഹിലാലാണ് ഇന്റർ മയാമിയെ പരാജയപെടുത്തിയത്. ലയണൽ മെസ്സി , ലൂയി സുവാരസ് , ബുസ്‌ക്വറ്റ് , ആൽബ എന്നി മുൻ ബാഴ്സലോണ താരങ്ങൾ അണിനിരന്നെങ്കിലും മയാമിക്ക് സൗദി പ്രൊ ലീഗ് ക്ലബ്ബിനെതിരെയുള്ള തോൽവി ഒഴിവാക്കാനായില്ല. മത്സരം തുടങ്ങി പത്താം മിനുട്ടിൽ തന്നെ അലക്‌സാണ്ടർ മിട്രോവിച്ചിൻ്റെ ഗോളിലൂടെ അൽ ഹിലാൽ ലീഡ് നേടി. മൂന്നു മിനിട്ടുകൾക്ക് […]

ഐഎസ്എൽ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് അഭിമുകീകരിക്കേണ്ടി വരുന്ന പ്രധാന വെല്ലുവിളികൾ ഇവയായിരിക്കും |Kerala Blasters

ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ഐഎസ്എൽ) പത്താം സീസണിൻ്റെ രണ്ടാം ഘട്ടം അടുത്ത മാസം ആദ്യം ആരംഭിക്കും.12 മത്സരങ്ങളിൽ നിന്ന് 26 പോയിൻ്റുമായി നിലവിൽ ഐഎസ്എൽ പോയിൻ്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്.24 പോയിൻ്റുമായി എഫ്‌സി ഗോവയാണ് രണ്ടാം സ്ഥാനത്ത്.ബ്ലാസ്റ്റേഴ്‌സ് കളിച്ചതിനേക്കാൾ രണ്ട് മത്സരങ്ങൾ കുറവാണു ഗോവ കളിച്ചിട്ടുള്ളത്. ഒഡീഷ എഫ്‌സി, മോഹൻ ബഗാൻ, മുംബൈ സിറ്റി തുടങ്ങിയ ടീമുകളും ഷീൽഡിനായുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.കോച്ച് ഇവാൻ വുകമാനോവിച്ചിൻ്റെ കീഴിലുള്ള […]

സിറിയയോടും തോറ്റ് അവ അവസാന സ്ഥാനക്കാരായി ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്ത് |AFC Asian Cup

ഖത്തറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ സിറിയയോട് 1-0 ന് തോറ്റ ഇന്ത്യ 2023 എഎഫ്‌സി ഏഷ്യൻ കപ്പിൽ നിന്ന് പുറത്തായി. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് ടൂർണമെന്റിൽ സജീവമായി തുടരാനും ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്താനും ഒരു വിജയം ആവശ്യമായിരുന്നു. ഒമർ ക്രിബിന്റെ 76-ാം മിനിറ്റിലെ ഗോൾ ഒരു ബില്യൺ ഹൃദയങ്ങളെ തകർത്തു. ഏഷ്യൻ കപ്പിലെ സിറിയയുടെ ആദ്യ ജയം കൂടിയാണിത്.ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഒരു ഗോൾ പോലും […]

അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ വമ്പൻ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

കലിംഗ സൂപ്പർ കപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ പുറത്തെടുത്തത്. നോർത്ത് ഈസ്റ്റിനായി പർതിബ് ഗൊഗോയ്, മൊഹമ്മദ് അലി, റെഡീം ട്ലാംഗ്, ജിതിൻ എം എസ്‌ എന്നിവർ വല കുലുക്കിയപ്പോൾ, ദിമിത്രിയോസ് ഡയമാന്റകോസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെ പരാജയപ്പെടുത്തി സൂപ്പർ കപ്പ് […]

അർജന്റീനയും മെസ്സിയും 2025 ഒക്ടോബറിൽ കേരളത്തിൽ 2 സൗഹൃദമത്സരങ്ങൾ കളിക്കുമെന്ന് കായികമന്ത്രി |Argentina

അര്‍ജന്റീനയുടെ ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്കായി കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാന്‍. 2025 ൽ അർജന്റീന ടീം കേരളത്തിൽ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കായികമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചിട്ടുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഓണ്‍ലൈനായി ചർച്ച നടത്തിയ ശേഷമാണ് ഈ സന്തോഷ വാർത്ത മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചതിനെ തുടർന്ന് ഒക്ടോബറിലേയ്ക്ക് മത്സരം മാറ്റുകയായിരുന്നുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.ഏറെ […]

ഏഷ്യൻ കപ്പിൽ തുടർച്ചയായ രണ്ടാം തോൽവിയുമായി ഇന്ത്യ | AFC Asian Cup 2023 

ഏഷ്യൻ കപ്പിലെ രണ്ടാം മത്സരത്തിലും തോൽവിയുമായി ഇന്ത്യ . എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഉസ്‌ബെക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഫൈസുല്ലേവ്, ഇഗോർ സെർജീവ് , നസറുല്ലേവ് എന്നിവരാണ് ഉസ്‌ബെക്കിന്റെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിലാണ് ഗോളുകൾ എല്ലാം പിറന്നത്. രണ്ടാം പകുതിയിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. തോൽവിയോടെ ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്നും പുറത്തായിരിക്കുകയാണ്. മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഉസ്‌ബെക്കിസ്ഥാൻ ലീഡ് നേടി. പെനാൽറ്റി ഏരിയയിലേക്ക് നസ്‌റുല്ലേവ് […]

സൂപ്പർ കപ്പിന്റെ സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത് | Kerala Blasters

ഒരു കിരീടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം.കലിംഗ സൂപ്പര്‍കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജംഷേദ്പുര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയത്. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ജംഷേദ്പുര്‍ സെമിയിലെത്തി. ബ്ലാസ്‌റ്റേഴ്‌സ് പുറത്തായി. ഗ്രൂപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമാണ് സെമിയിലേക്ക് മുന്നേറുന്നത്. രണ്ടു മത്സരങ്ങളിൽ നിന്നും രണ്ടു വിജയങ്ങൾ നേടിയ ജാംഷെഡ്പൂരിന് ആറു പോയിന്റാണുള്ളത്. ഒരു വിജയവും തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സിന് മൂന്നു പോയിന്റുമാണുള്ളത്. അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് […]

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി ലയണൽ മെസ്സി ,മികച്ച പരിശീലകനായി പെപ് ഗ്വാർഡിയോള |Lionel Messi

കഴിഞ്ഞ വര്‍ഷത്ത മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി.പിഎസ്ജിക്കൊപ്പം ലീഗ് 1 കിരീടവും ഇന്റർ മിയാമിക്കൊപ്പം ലീഗ് കപ്പും നേടിയതിന് ശേഷമാണ് മെസ്സി ട്രോഫി നേടിയത്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഏർലിങ് ഹാലാൻഡ് പിഎസ് ജി താരം എംബപ്പേ എന്നിവരെ മറികടന്നാണ് ലയണൽ മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്. പ്രീമിയർ ലീഗിൽ 36 ഗോളുകൾ നേടി യൂറോപ്യൻ ഗോൾഡൻ ബൂട്ട് നേടുകയും പ്രീമിയർ ലീഗ്, ചാമ്പ്യൻസ് […]