കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ സഹൽ അബ്ദുൽ സമദ് കളിക്കാനിറങ്ങുമ്പോൾ | Sahal Abdul Samad
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ചിരവൈരികളായ മോഹന്‍ ബഗാനെതിരെ കൊച്ചിയിൽ ഇറങ്ങുമ്പോൾ എല്ലാ ശ്രദ്ധയും സഹൽ അബ്ദുൽ സമദിലായിരിക്കും.മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൊച്ചിയിലെത്തുമ്പോൾ തന്റെ പഴയ തട്ടകത്തിൽ ഇതാദ്യമായി എതിരാളിയായി സഹൽ അബ്ദുൾ സമദ് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട് . നീണ്ട ആറു വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടകെട്ടിയ സഹൽ 2023 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് കൊല്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ എസ്‌ജിയിലേക്ക് മാറിയത്.അറ്റാക്കിംഗ് മിഡ്ഫീൽഡർ ബഗാനുമായി […]