അഡ്രിയാൻ ലൂണയുടെ പകരക്കാരനെത്തി ,ലിത്വാനിയൻ ക്യാപ്റ്റനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
പരിക്കേറ്റ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ പകരക്കാരനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ലിത്വാനിയൻ ദേശീയ താരം ഫെഡോർ സെർണിചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 32 കാരനായ താരത്തെ സൈപ്രസ് ക്ലബ് AEL ലിമാസോളിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്. താരത്തിന്റെ ട്രാൻസ്ഫർ കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ പൂർത്തിയാക്കിയ താരം ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും.ലിത്വാനിയക്ക് വേണ്ടി 82 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 12 ഗോളുകൾ നേടിയിട്ടുണ്ട്.മുന്നേറ്റനിരയിലെ വിവിധ പൊസിഷനുകൾ കളിക്കാൻ കെൽപ്പുള്ള താരം കൂടിയാണ്. 𝐂𝐚𝐩𝐭𝐚𝐢𝐧 𝐋𝐢𝐭𝐡𝐮𝐚𝐧𝐢𝐚 […]