Browsing category

Football

ഏഷ്യൻ കപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക് | Indian Football

ജനുവരിയിൽ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള 50 അംഗ സാധ്യതാ ടീമിനെ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്ടിമാക്ക് പ്രഖ്യാപിച്ചു.സാധ്യതാ പട്ടികയിൽ 5 ഗോൾകീപ്പർമാർ, 15 ഡിഫൻഡർമാർ, 15 മിഡ്ഫീൽഡർമാർ, 15 മുന്നേറ്റക്കാർ എന്നിവരെ തിരഞ്ഞെടുത്തു.ഓസ്‌ട്രേലിയ (ജനുവരി 13), ഉസ്‌ബെക്കിസ്ഥാൻ (ജനുവരി 18), സിറിയ (ജനുവരി 23) എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ സ്ഥാനം പിടിച്ചത്. ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ട് ടീമുകളും, നാല് മികച്ച മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 16-ലേക്ക് കടക്കും.വെറ്ററൻ ഫോർവേഡ് […]

റൊണാൾഡോയും മെസ്സിയുമില്ലാത്ത കരീം ബെൻസീമയുടെ ഡ്രീം ഇലവൻ | Cristiano Ronaldo & Lionel Messi

അൽ ഇത്തിഹാദ് സൂപ്പർ താരം കരിം ബെൻസെമ തന്റെ മികച്ച കരിയറിൽ മികച്ച താരങ്ങൾക്കൊപ്പം കളിച്ചിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം റയൽ മാഡ്രിഡിൽ നിരവധി വർഷം ഒരുമിച്ച് കളിക്കുകയും ചാമ്പ്യൻസ് ലീഗടക്കം കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സൗദി അറേബ്യൻ ക്ലബ്ബിന്റെ സോഷ്യൽ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ കരിം ബെൻസെമ തന്റെ സ്വപ്ന ഇലവനെ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ടീമിൽ 13 ബാലൺ ഡി ഓർ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും ഉൾപ്പെടുത്തിയില്ല. ലാലിഗയിൽ […]

“അതുവരെ ഞാൻ ഫുട്ബോളിൽ നിന്ന് വിരമിക്കില്ല..” : അൽ നാസറിനൊപ്പം അഞ്ച് കിരീടങ്ങളെങ്കിലും നേടുമെന്ന് ക്രിസ്റ്റ്യാനോ റോണാൾഡോ | Cristiano Ronaldo | Al -Nassr

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് 2022 ഡിസംബർ 31-നാണ് പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോ സൗദി പ്രോ ലീഗ് ക്ലബ്ബിലേക്ക് ഒരു സൗജന്യ ട്രാൻസ്ഫർ പൂർത്തിയാക്കിയത്. ഈ നീക്കത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പലരും ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും റൊണാൾഡോ തന്റെ മിന്നുന്ന സൗദിയിലും തുടർന്നു. റൊണാൾഡോയുടെ ചുവടുപിടിച്ച്‌ ബ്രസീലിയൻ സൂപ്പർ താരം നെയ്മറടക്കം നിരവധി സൂപ്പർ താരങ്ങൾ സൗദി ക്ലബ്ബുകളിലേക്ക് വരുകയും ചെയ്തു. റൊണാൾഡോയുടെ വരവ് സൗദി അറേബ്യയിൽ വലിയൊരു ഫുട്ബോൾ വിപ്ലമാണ് സൃഷ്ടിച്ചത്.ഈ സീസണിൽ സൗദി പ്രോ […]

ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ , കിംഗ് കപ്പിൽ വമ്പൻ ജയവുമായി അൽ നാസർ സെമി ഫൈനലിൽ |Al Nassr | Cristiano Ronaldo

കിംഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ വമ്പൻ ജയം സ്വന്തമാക്കി അൽ നാസർ.റിയാദിലെ അൽ-ഷബാബ് ക്ലബ്ബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഷബാബിനെ പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഗോൾ നേടുകയും ചെയ്തു. 2023 ലെ 38 കാരന്റെ 50 ആം ഗോളായിരുന്നു ഇന്നലെ പിറന്നത്.15 സൗദി പ്രോ ലീഗ് ഗെയിമുകളിൽ നിന്ന് 16 ഗോളുകൾ ഉൾപ്പെടെ ഈ സീസണിൽ അദ്ദേഹത്തിന്റെ ഗോളുകളുടെ എണ്ണം 26 ആയി.മൂന്ന് […]

ബാഴ്‌സലോണയെ തകർത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജിറോണ : റിച്ചാർലിസന്റെ ഇരട്ട ഗോളിൽ ടോട്ടൻഹാം : വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യന്മാരായ ബാഴ്‌സലോണയെ 4-2ന് തോൽപ്പിച്ച് ലാലിഗയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിചിരിക്കുകയാണ് ജിറോണ. ബാഴ്സലോണയുടെ ഈ സീസണിലെ രണ്ടാം ലീഗ് തോൽവിയാണ് ഇത്.12-ാം മിനിറ്റിൽ ആർടെം ഡോവ്‌ബിക് ജിറോണയെ മുന്നിലെത്തിച്ചു. താരത്തിന്റെ ലാലിഗ സീസണിലെ എട്ടാം ഗോളായിരുന്നു ഇത്.എന്നാൽ 19 ആം മിനുട്ടിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി തന്റെ ഗോൾ സ്‌കോറിംഗ് ഫോം വീണ്ടും കണ്ടെത്തുകയും ബാഴ്സലോണയുടെ സമനില ഗോൾ നേടുകയും ചെയ്തു. നവംബർ 12 ന് അലാവസിനെതിരെ നേടിയ ഇരട്ട ഗോളിന് ശേഷം ഏകദേശം ഒരു മാസത്തിനിടെ ബാഴ്‌സയ്‌ക്കായി […]

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിലേക്ക് ഉനൈ എമെറിയുടെ ആസ്റ്റൺ വില്ലയും | Unai Emery | Aston Villa

തന്ത്രശാലിയായ പരിശീലകൻ ഉനൈ എമറിയുടെ കീഴിൽ ആസ്റ്റൺ വില്ല അത്ഭുതങ്ങൾ കാണിക്കുന്നത് തുടരുകയാണ്. ഇന്നലെ ആഴ്‌സണലിനെതിരായ വിജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ആസ്റ്റൺ വില്ല.ഏഴാം മിനിറ്റിൽ ജോൺ മക്ഗിന്നിന്റെ ഒരു ഗോൾ മതിയായിരുന്നു ഉനൈ എമെറിയുടെ ഹോം ഗ്രൗണ്ടിൽ തങ്ങളുടെ അസാധാരണ റെക്കോർഡ് നിലനിർത്താൻ. ഈ വിജയത്തോടെ ക്ലബിന്റെ 149 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വില്ല പാർക്കിൽ തുടർച്ചയായി 15 PL ഗെയിമുകൾ ആസ്റ്റൺ വില്ല ജയിച്ചു.യഥാക്രമം 1903 നവംബറിലും 1931 ഒക്ടോബറിലും അവസാനിച്ച […]

ഓൾഡ്‌ട്രാഫോഡിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് : ആസ്റ്റൺ വില്ലക്ക് മുന്നിൽ ആഴ്സണലും കീഴടങ്ങി : റയൽ മാഡ്രിഡിന് സമനില : വമ്പൻ തോൽവി ഏറ്റുവാങ്ങി ബയേൺ : ഡോർട്മുണ്ടിനും തോൽവി : ഇന്റർ മിലാന് തകർപ്പൻ ജയം , എസി മിലാന് തോൽവി

ഓൾഡ്‌ട്രാഫോഡിൽ ബോൺമൗത്തിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്.സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ തോൽവിയാണു മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. കനത്ത തോൽവിയോടെ മാനേജർ എറിക് ടെൻ ഹാഗിൽ വീണ്ടും സമ്മർദ്ദത്തിലായിരിക്കുകയാണ്. ചെൽസിക്കെതിരായ വിജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത യുണൈറ്റഡിന് ഈ തോൽവി വലിയ തിരിച്ചടിയായി മാറി. ഈ സീസണിലെ യുണൈറ്റഡിന്റെ നാലാമത്തെ ഹോം ലീഗ് തോൽവി ആയിരുന്നു ഇത് . ഡൊമിനിക് സോളങ്കെ, ഫിലിപ്പ് ബില്ലിംഗ്, മാർക്കോസ് സെനെസി എന്നിവരുടെ ഗോളുകളാണ് ബോൺമൗത്തിന് വിജയം നേടികൊടുത്തത്. ഇത് […]

ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ , ഇരട്ട ഗോളുമായി ടാലിസ്കാ : സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയമവുമായി അൽ നാസ്സർ | Al Nassr | Cristiano Ronaldo

ഇന്നലെ റിയാദിലെ അൽ-അവ്വൽ പാർക്കിൽ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തിൽ അൽ നാസർ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അൽ റിയാദിനെ പരാജയപ്പെടുത്തി. അൽ നാസറിനായി ബ്രസീലിയൻ താരം ആൻഡേഴ്സൺ ടാലിസ്കാ ഇരട്ട ഗോളുകൾ നേടി. മത്സരത്തിന്റെ 31 ആം മിനുട്ടിൽ സാദിയോ മാനേയുടെ അസ്സിസ്റ്റിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ ആദ്യ ഗോൾ നേടി.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ […]

ചെൽസിക്കെതിരെ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആസ്റ്റൻ വില്ല : വിജയത്തോടെ ലിവർപൂളും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ചെൽസിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.സ്‌കോട്ട് മക്‌ടോമിനയ് രണ്ടു പകുതികളിലുമായി നേടിയ ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്.കോൾ പാൽമർ ചെൽസിയുടെ ഏക ​ഗോൾ നേടി. പരിശീലകൻ എറിക് ടെൻ ഹാഗിന് വലിയ ആശ്വാസം നൽകുന്ന ജയം കൂടിയാണിത്. 15 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 27 പോയിന്റുമായി ആറാം സ്ഥാനത്താണ് യുണൈറ്റഡ് ,19 പോയിന്റുള്ള ചെൽസി പത്താം […]

‘ഞാൻ പ്രതീക്ഷിച്ചതിനു അപ്പുറമാണ് കാണാൻ കഴിഞ്ഞത്, എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല’ :കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയെക്കുറിച്ച് ഡയമന്റകോസ് |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസൺ മികച്ച രീതിയിലാണ് ആരംഭിച്ചത്. നിലവിൽ അവരുടെ ആദ്യ 9 മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.ഐ‌എസ്‌എല്ലിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച തുടക്കങ്ങളിലൊന്നാണിത്. ഇതിന്റ ക്രെഡിറ്റ് ഗ്രീക്ക് ഫോർവേഡായ ദിമിട്രിയോസ് ഡയമന്റകോസിനും അവകാശപ്പെട്ടതാണ്. ഡയമന്റകോസ് നയിക്കുന്ന ആക്രമണ നിരായുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായി മാറിയിരിക്കുന്നു.30-കാരൻ ഇതിനകം 7 ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു അസിസ്റ്റും നാല് ഗോളുകളും സഹിതം അഞ്ച് ഗോൾ […]