‘ദിമി + പെപ്ര’ : മുംബൈയെ കൊച്ചിയിലിട്ട് തകർത്ത് തരിപ്പണമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ആരാധകർക്ക് തകർപ്പൻ ക്രിസ്മസ് സമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തരായ മുംബൈ സിറ്റിയെ കൊച്ചിയിൽ വെച്ച് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ വിദേശ താരങ്ങളായ ദിമിയും പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. ഈ സീസണിൽ കൊച്ചിയിൽ വെച്ച് ഒരു ടീമിനും ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ജയത്തോടെ 11 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ഗോവക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. സർവ മേഖലയിലും ആധിപത്യം പുലർത്തുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് പുറത്തെടുത്തത്. […]