Browsing category

Football

‘ലൂണ +ഡ്രിഞ്ചിച് ‘ : ഹൈദരാബാദിനെയും വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് കുതിക്കുന്നു | Kerala Blasters

ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് ആണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്. 7 മത്സരങ്ങളിൽ നിന്നും 16 പോയിന്റുകളാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. നീണ്ട ഇടവേളക്ക് ശേഷം മൈതാനതിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് മാറ്റങ്ങളുമായാണ് ഹൈദരാബാദിനെ നേരിടുന്നത്.സസ്‌പെന്‍ഷന്‍ കാരണം സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമന്റകോസ് ഇന്ന് ടീമിലില്ല. […]

ബ്രസീൽ, അർജന്റീന ഫെഡറേഷനുകൾക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ച് ഫിഫ |Argentina and Brazil

ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടില്‍ മത്സരം ആരംഭിക്കാൻ വൈകിയതിനും സംഘർഷം ഉണ്ടായതിനും ബ്രസീലിന്റെയും അർജന്റീനയുടെയും ഫുട്ബോൾ ഫെഡറേഷനുകളിലേക്ക് അച്ചടക്ക നടപടികൾ ആരംഭിച്ചതായി ഫിഫ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.റിയോ ഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന മത്സരം ആരാധകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ അര മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. മത്സരത്തിൽ അര്ജന്റീന ഒരു ഗോളിന് വിജയം നേടിയിരുന്നു.മാറക്കാനയിൽ മത്സരം തുടങ്ങും മുമ്പ് ദേശീയഗാനത്തിനിടെ അർജന്‍റൈൻ ആരാധകരെ ബ്രസീലിയൻ ആരാധകർ ആക്രമിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സംഘർഷത്തെ തുടർന്ന് മെസ്സിയും […]

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ സൗദി പ്രോ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസ്സർ | Cristiano Ronaldo

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെപിൻബലത്തിൽ സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ. ഇന്നലെ നടന്ന മത്സരത്തിൽ പുതുതായി പ്രമോട്ട് ചെയ്യപ്പെട്ട അൽ ഒഖ്ദൂദിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അൽ നാസ്സർ നേടിയത്. രണ്ടാം പകുതിയിൽ നാല് മിനിറ്റിനുള്ളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ട് ഗോളുകൾ നേടി.79-ാം മിനിറ്റിൽ 35 വാര അകലെ നിന്ന് എഎൽ ഒഖ്ദൂദ് ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ നേടിയ ഗോൾ മനോഹരമായിരുന്നു. അൽ-അവ്വൽ പാർക്ക് സ്റ്റേഡിയത്തിൽ നാലാം മിനുട്ടിൽ തന്നെ […]

‘രണ്ടര വർഷത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം? ആർക്കും അറിയില്ല’ : VAR നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇവാൻ വുകോമാനോവിച്ച് |ISL 2023-24 | Ivan Vukomanovic

സമീപകാലത്തായി ഇന്ത്യൻ ഫുട്ബോളിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുന്നതായി കാണുന്നു. ആഴ്‌സണലിന്റെ ഇതിഹാസ പരിശീലകൻ ഫിഫയുടെ ആഗോള ഫുട്‌ബോൾ വികസന മേധാവി ആഴ്‌സെൻ വെംഗർ എഐഎഫ്‌എഫ്-ഫിഫ ടാലന്റ് അക്കാദമി ഒഡീഷയിൽ ഉത്ഘാടനം ചെയ്യാൻ എത്തിയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ 22 വർഷത്തിന് ശേഷം ഇന്ത്യ കുവൈത്തിനെ തോൽപ്പിച്ചു. വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സാങ്കേതികവിദ്യ 2025-26ൽ ഐഎസ്‌എല്ലിൽ നിലവിൽ വരുമെന്ന് ദേശീയ ഫെഡറേഷൻ അറിയിക്കുകയും ചെയ്തു. “അതെ, തീർച്ചയായും. രണ്ടര വർഷത്തിനുള്ളിൽ വിഎആർ ടെക്‌നോളജി എത്തുമെന്ന വിവരം […]

ഹൈദെരാബാദിനെതിരെ വിജയമുറപ്പിച്ച് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും | Kerala Blasters

അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കുമ്പോൾ ഇന്ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികളായി എത്തുന്നത് ഹൈദരാബാദ് എഫ്സിയാണ്.ഈ സീസണിലെ ഐഎസ്എൽ തുടക്കം മുതൽ തകർപ്പൻ ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസണിലെ ഐ‌എസ്‌എല്ലിലെ ആദ്യ ജയം ഇപ്പോഴും തിരയുന്ന ടീമാണ് ഹൈദരാബാദ്. കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഐഎസ്‌എൽ കാമ്പെയ്‌ൻ ഗംഭീരമായ രീതിയിൽ ആരംഭിച്ചു. ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു സമനിലയുമായി മഞ്ഞപ്പട ഇന്ത്യൻ സൂപ്പർ ലീഗ് 10 ടേബിളിൽ […]

‘നെക്സ്റ്റ് മെസ്സി’ : ബ്രസീലിനെതിരെ ഹാട്രിക്കോടെ അർജന്റീനയുടെ ഹീറോയായ ക്ലോഡിയോ എച്ചെവേരി | Claudio Echeverri

അർജന്റീനയിൽ നിന്നും ഫുട്ബോൾ ലോകം കീഴടക്കാൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിൻഗാമിയായി ഒരു താരം വന്നിരിക്കുകയാണ്. അര്ജന്റീന ക്ലബ് റിവർ പ്ലേറ്റിന്റെ ക്ലോഡിയോ എച്ചെവേരിയെന്ന 17 കാരനാണ് ലോക ഫുട്ബോളിൽ അത്ഭുതങ്ങൾ കാണിക്കുന്നത്.ജക്കാർത്തയിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ നേടിയത് തകർപ്പൻ ഹാട്രിക്കോടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് 17 കാരൻ. ലയണൽ മെസ്സിക്ക് ശേഷം ബ്രസീലിനെതിരെ ഹാട്രിക്ക് നേടുന്ന ആദ്യ അര്ജന്റീന താരമായി എച്ചെവേരി മാറിയിരിക്കുകയാണ്. അണ്ടർ 17 ലോകകപ്പിൽ […]

ഹാട്രിക്കുമായി ക്ലോഡിയോ എച്ചെവേരി : ബ്രസീലിനെ തകർത്ത് അണ്ടർ 17 ലോകകപ്പ് സെമിയിലേക്ക് കുതിച്ച് അർജന്റീന |Argentina |Brazil

ചിരവൈരികളായ ബ്രസീലിനെ തകർത്ത് അണ്ടർ 17 ലോകകപ്പിന്റെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അര്ജന്റീന, എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അര്ജന്റീന യുവ നേടിയത്. റിവർ പ്ലേറ്റ് ഫോർവേഡ് ക്ലോഡിയോ എച്ചെവേരിയുടെ ഹാട്രിക്കാണ് അർജന്റീനക്ക് മിന്നുന്ന വിജയം നേടിക്കൊടുത്തത്. മോശം കാലാവസ്ഥ കാരണം അര മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ബ്രസീലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ കൌണ്ടർ അറ്റാക്കിങ്ങിലൂടെ അര്ജന്റീന കളിയിൽ ആധിപത്യം സ്ഥാപിച്ചു. 28 ആം മിനുട്ടിൽ ക്ലോഡിയോ എച്ചെവേരി നേടിയ മനോഹരമായ ഗോളിലൂടെ […]

അർജന്റീന ആരാധകരെ സംരക്ഷിക്കാൻ ബ്രസീലിയൻ പോലീസിന്റെ ലാത്തി പിടിക്കാനൊരുങ്ങി ഗോൾ കീപ്പർ എമി മാർട്ടിനെസ് | Emi Martinez

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ മാറക്കാന സ്റ്റേഡിയത്തിൽ കീഴടക്കി അർജന്റീന. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലോകചാമ്പ്യൻമാർ വിജയിച്ചത്. 63 ആം മിനിറ്റിൽ ഹെഡറിലൂടെ ഡിഫൻഡർ ഒട്ടമെൻഡിയാണ് ആൽബിസെലസ്റ്റികൾക്ക് അഭിമാന വിജയം സമ്മാനിച്ച ഗോൾ സ്‌കോർ ചെയ്തത്. എന്നാൽ മത്സരം തുടങ്ങുന്നതിനു മുൻപായി അനിഷ്ട സംഭവങ്ങൾ പൊട്ടിപുറപ്പെടുകയും ചെയ്തു. ഗ്യാലറിയിൽ ആരാധകർ തമ്മിലടിച്ചതോടെ മത്സരം അരമണിക്കൂറോളം വൈകി യാണ് ആരംഭിച്ചത്.സംഘർഷത്തെ തുടർന്ന് മെസ്സിയും സംഘവും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. പൊലീസ് ഇടപെട്ട് ആരാധകരെ ശാന്തരാക്കിയതോടെയാണ് ടീം കളത്തിലേക്ക് മടങ്ങിയെത്തി […]

“ഞങ്ങൾ കളിക്കളത്തിൽ സംസാരിക്കുന്നു ,ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ടീമാണ് ഞങ്ങളുടേത്” : ബ്രസീലിനെതിരെയുള്ള വിജയത്തിന് ശേഷം റോഡ്രിഗോ ഡി പോൽ | Rodrigo De Paul 

പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയോടു പരാജയപെട്ട് ബ്രസീൽ. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയം നേടിയെടുത്തത് . 63–ാം മിനിറ്റിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഓട്ടമെൻഡിയാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത് . 81–ാം മിനിറ്റിൽ ബ്രസീലിന്റെ ജോലിന്‍ടന്‍ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ പത്തുപേരുമായാണ് ബ്രസീൽ മത്സരം പൂർത്തിയാക്കിയത്. യോഗ്യത റൗണ്ടിൽ സ്വന്തമാ മൈതാനത്തെ ബ്രസീലിന്റെ ആദ്യത്തെ തോൽവിയാണിത്.ബ്രസീലിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ […]

“തുടരാൻ പ്രയാസമാണ്” : അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനയുമായി ലയണൽ സ്കലോണി | Lionel Messi

റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെ മിന്നുന്ന ജയമാണ് അര്ജന്റീന നേടിയത്.രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. 6 മത്സരങ്ങളിൽ നിന്നും അഞ്ചു ജയങ്ങളിൽ നിന്നും 15 പോയിന്റ് നേടിയ അര്ജന്റീനയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥനത്തുളളത്.ബ്രസീലിനെതിരെ വിജയത്തിന് ശേഷം സംസാരിച്ച ലയണൽ സ്‌കലോനി അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകൾ നൽകിയിരിക്കുകയാണ്. മത്സരത്തിന് മുന്നോടിയായായി ബ്രസീൽ പോലീസും അർജന്റീന ആരാധകരും തമ്മിൽ സ്‌റ്റാന്റിൽ വെച്ച് അക്രമാസക്തമായ ഏറ്റുമുട്ടലുണ്ടായി.കഴിഞ്ഞ […]