‘തലക്കെട്ടുകൾ കോഹ്‌ലി, അയ്യർ, ഷമി എന്നിവരെക്കുറിച്ചായിരിക്കും, എന്നാൽ ഈ ഇന്ത്യൻ ടീമിന്റെ യഥാർത്ഥ ഹീറോ രോഹിത് ശർമ്മയാണ്’ : നാസർ ഹുസൈൻ | World Cup 2023
ഏകദിന ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ചുറിയുടെ പിൻബലത്തിൽ 398 എന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ നേടിയത്. രോഹിത് ശർമ്മ (47), ശുഭ്മാൻ ഗിൽ (പുറത്താകാതെ 80) എന്നിവരും ബാറ്റിംഗിൽ സംഭാവന നൽകി. വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 48.5 ഓവറില്‍ 327 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.എന്നാൽ ന്യൂസിലൻഡ് ബാറ്റ്‌സ്മാൻമാരായ കെയ്ൻ വില്യംസണും ഡാരിൽ മിച്ചലും മൂന്നാം വിക്കറ്റിൽ 181 റൺസ് കൂട്ടിച്ചേർത്തപ്പോൾ വാങ്കഡെയിൽ പൂർണ്ണ നിശബ്ദതയായിരുന്നു. […]