‘പോയിന്റ് ടേബിളിൽ ഒന്നാമതെത്തുന്നത് സന്തോഷം നൽകുന്നു പക്ഷെ ഇത് ഇത് ശീലമാക്കണം’:ഇവാൻ വുകോമാനോവിച്ച് | Kerala Blasters
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയെ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.41-ാം മിനിറ്റിൽ മിലോസ് ഡ്രിച്ചിച്ചിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്തത് വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.മത്സരശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് തന്റെ ടീമിന്റെ പ്രകടനത്തിൽ തൃപ്തി രേഖപ്പെടുത്തി. “എല്ലാ ദിവസവും ഞങ്ങൾക്ക് മെച്ചപ്പെടാനുള്ള സാധ്യതകളുണ്ട്. ഹൈദരാബാദ് ഒരു നല്ല ടീമാണ് അവർക്ക് നല്ല കളിക്കാരുണ്ട്, അവർ […]