Browsing category

Football

കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നോർത്ത് ഈസ്റ്റ് ലീഡ് നേടി.രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ നേടി. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ നിരവധി മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. പരിക്കും സസ്‌പെൻഷനും മൂലം നിരവധി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കാണ് ഇന്ന് കളിക്കാൻ സാധിക്കാതിരുന്നത്. […]

‘കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് വിരമിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, എന്റെ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്’: അഡ്രിയാൻ ലൂണ |Adrian Luna | Kerala Blasters

2021-ൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ വളരെ പെട്ടെന്ന് തന്നെ ക്ലബ്ബിന്റെ പ്രധാന താരങ്ങളിൽ ഒരാളായി മാറി. തന്റെ അരങ്ങേറ്റ സീസണിൽ അദ്ദേഹം ക്ലബിനെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്ക് നയിക്കുകയും തുടർന്നുള്ള സീസണിൽ അവരെ പ്ലേഓഫിലേക്ക് നയിക്കുകയും ചെയ്തു. ഈ സീസണിൽ ആദ്യ മൂന്ന് ഐ‌എസ്‌എൽ മത്സരങ്ങളിൽ ഇതിനകം രണ്ട് ഗോളുകൾ നേടിയ ഉറുഗ്വേൻ മിഡ്‌ഫീൽഡർ ക്ലബ്ബിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു. ഒരു ക്രിയേറ്റീവ് പ്ലേ മേക്കർ എന്ന നിലയിലും […]

ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ? : തന്റെ ഇഷ്ടതാരത്തെക്കുറിച്ച് പറഞ്ഞ് അഡ്രിയാൻ ലൂണ|Kerala Blasters |Adrian Luna

കഴിഞ്ഞ രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2021 -22 സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിലെത്തിക്കുന്നതിൽ ലൂണയുടെ പങ്ക് വളരെ വലുതായിരുന്നു.മുൻ സീസണുകളിലെപ്പോലെ ഇക്കുറിയും ലൂണയെ ചുറ്റിപ്പറ്റിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തന്ത്രങ്ങൾ ഒരുക്കുന്നത് . ഈ സീസണിൽ ആദ്യ മൂന്ന് ഐ‌എസ്‌എൽ മത്സരങ്ങളിൽ ഇതിനകം രണ്ട് ഗോളുകൾ നേടിയ ഉറുഗ്വേൻ മിഡ്‌ഫീൽഡർ ക്ലബ്ബിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു.ഒരു ക്രിയേറ്റീവ് പ്ലേ മേക്കർ എന്ന നിലയിലും […]

വിജയ വഴിയിൽ തിരിച്ചെത്താൻ ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു , എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയോട് 2-1 ന് തോറ്റ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിത കുതിപ്പ് അവസാനിച്ചിരിക്കുകയാണ്. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ തങ്ങളുടെ ലീഗ് മത്സരത്തിൽ ഇവാൻ വുകോമാനോവിച്ചിന്റെ ടീം വിജയ ട്രാക്കിലേക്ക് മടങ്ങാനുള്ള കഠിന ശ്രമത്തിലാണ്. പഞ്ചാബ് എഫ്‌സിയുമായുള്ള അവസാന മത്സരം നോർത്ത് ഈസ്റ്റ്സ് സമനില വഴങ്ങിയിരുന്നു. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ഏറെ പ്രതീക്ഷയോടെയാണ് ഏറ്റുമുട്ടുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് […]

എന്തിനാണ് കാത്തിരിക്കുന്നത് , എട്ടാം ബാലൺ ഡി ഓർ ലയണൽ മെസ്സിക്ക് എടുത്ത് കൊടുക്കു |Lionel Messi

എന്നത്തേയും പോലെ ലയണൽ മെസ്സി ഒരിക്കൽ കൂടി അർജന്റീനയുടെ ഹീറോയായിരിക്കുകയാണ്. ആദ്യ പകുതിയിൽ നേടിയ തകർപ്പൻ ഗോളുകളാണ് അർജന്റീനക്ക് പെറുവിനെതിരെ വിജയം നേടിക്കൊടുത്തത്.മെസ്സി എട്ടാമത് ബാലൺ ഡി ഓർ നേടിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പ്രകടനം. 32 ആം മിനുട്ടിൽ ഒരു വേഗതയേറിയ മുന്നേറ്റത്തിന് ശേഷം നിക്കോളാസ് ഗോൺസാലസ് നൽകിയ ക്രോസ് തകർപ്പൻ ഷോട്ടിലൂടെ മെസി വലയിലെത്തിച്ചു. പെറു ഗോൾകീപ്പർക്ക്‌ തടുക്കാൻ കഴിയുന്ന അകലത്തിലൂടെ തന്നെയാണ് പന്ത് പോയതെങ്കിലും അതിന്റെ വേഗതയും കരുത്തും അവിശ്വസനീയമായതിനാൽ അദ്ദേഹം പരാജയപ്പെട്ടു.ഈ ഗോളോടെ […]

‘ലിയോക്കൊപ്പം ഞാൻ എല്ലാം പൂർത്തിയാക്കി, എന്നാൽ ഒരു കാര്യം മാത്രമാണ് എനിക്ക് നഷ്ടമായത്’ : മെസ്സിയോടൊപ്പം ഒരുമിച്ച് കളിച്ചതിനെതിനെക്കുറിച്ച് ഡി മരിയ |Angel Di Maria

2024 കോപ്പ അമേരിക്കയ്ക്ക് ശേഷം ദേശീയ ടീമിൽ നിന്ന് വിരമിക്കുമെന്ന് സ്ഥിരീകരിച്ച് ഏഞ്ചൽ ഡി മരിയ.അടുത്ത വർഷം കോപ്പ അമേരിക്കയ്ക്ക് ശേഷം അർജന്റീന ദേശീയ ടീമിൽ നിന്ന് ഡി മരിയ മാറിനിൽക്കും. ടോഡോ പാസയ്ക്ക് നൽകിയ അഭിമുഖത്തിൽ ലോകകപ്പ് ജേതാവ് വിരമിക്കലിനെക്കുറിച്ചും ലയണൽ മെസ്സിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 2015ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് 44.3 മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫർ തുകയ്ക്കാണ് എയ്ഞ്ചൽ ഡി മരിയ പിഎസ്ജിയിലെത്തിയത്. ലെസ് പാരീസിയൻസിനായി ഏഴ് സീസണുകൾ കളിച്ച അർജന്റീനൻ അറ്റാക്കർ […]

തുടർച്ചയായ എട്ട് ക്ലീൻ ഷീറ്റുകൾ , അർജന്റീനക്കെതിരെ ഗോളടിക്കാനാവാതെ എതിരാളികൾ |Argentina

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ തകർപ്പൻ ജയമാണ് അര്ജന്റീന നേടിയത്. മത്സരത്തിൽ അർജന്റീനയുടെ പൂർണ്ണമായ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. സൂപ്പർ താരം ലയണൽ മെസ്സി ആദ്യ പകുതിയിൽ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് അര്ജന്റീന യോഗ്യത മത്സരങ്ങളിലെ തുടർച്ചയായ നാലാം വിജയം നേടിയെടുത്തത്. കഴിഞ്ഞ മത്സരത്തിൽ ക്ലീൻ ഷീറ്റ് മിനിട്ടുകളുടെ റെക്കോർഡ് കുറിച്ച അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഈ മത്സരത്തിലും ഗോൾ വഴങ്ങിയില്ല. തുടർച്ചയായ എട്ടാം മത്സരത്തിലാണ് അര്ജന്റീന ഗോൾ വഴങ്ങാതെ ഇരിക്കുന്നത്.അര്ജന്റീനക്കായി കളിച്ചപ്പോൾ മാർട്ടിനെസ് 712 […]

ഗോൾ സ്കോറിങ്ങിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി ,മറികടന്നത് ലൂയി സുവാരസിനെ |Lionel Messi

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ഇന്ന് പെറുവിനെതിരെ ആദ്യ ഗൾ നേടിയതോടെയാണ് ഉറുഗ്വേ താരം ലൂയിസ് സുവാരസിനെ മെസി മറികടന്നത്.CONMEBOL ലോകകപ്പ് യോഗ്യതയിലെ ഇക്വഡോറിനെതിരായ ഗോളോടെ ലൂയിസ് സുവാരസിന്റെ 29 ഗോളുകൾ ലോകകപ്പ് യോഗ്യതാ റെക്കോഡിനൊപ്പം എത്താൻ മെസ്സിക്ക് സാധിച്ചരുന്നു. പെറുവിനെതിരെയുള്ള മത്സരത്തിന്റെ 42 ആം മിനുട്ടിൽ രണ്ടാം ഗോളും നേടി യോഗ്യത റൗണ്ടിലെ ഗോളുകളുടെ എണ്ണം […]

ലയണൽ മെസ്സി മാജിക് !! എതിരാളികളില്ലാതെ ലയണൽ മെസ്സിയുടെ തോളിലേറി അർജന്റീന കുതിക്കുന്നു |Lionel Messi |Argentina

ലോകകപ്പ് യോഗ്യത മത്സരത്തിലെ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി അർജന്റീന .ഇന്ന് നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ആദ്യ പകുതിയിലെ ഇരട്ടത്ത ഗോളുകളുടെ മികവിൽ പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. 4 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി അര്ജന്റീനയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. അര്ജന്റീന ജേഴ്സിയിൽ സൂപ്പർ താരം ലയണൽ മെസ്സി തന്റെ തകർപ്പൻ ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. പരിക്ക് മൂലം നിരവധി മത്സരങ്ങൾ നഷ്‌ടമായ മെസ്സി ഇന്ന് പെറുവിനെതിരെ […]

അൺസ്റ്റോപ്പബിൾ മെസ്സി !! ആദ്യ പകുതിയിൽ തകർപ്പൻ ഇരട്ട ഗോളുകളുമായി ലയണൽ മെസ്സി |Lionel Messi

അര്ജന്റീന ജേഴ്സിയിൽ സൂപ്പർ താരം ലയണൽ മെസ്സി തന്റെ തകർപ്പൻ ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. പരിക്ക് മൂലം നിരവധി മത്സരങ്ങൾ നഷ്‌ടമായ മെസ്സി ഇന്ന് പെറുവിനെതിരെ മത്സരത്തിൽ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയത് ആദ്യ പകുതിയിൽ തന്നെ നേടിയ ഇരട്ട ഗോളുകളോടെയാണ് ആഘോഷിച്ചത്. രണ്ടു തകർപ്പൻ ഗോളുകളാണ് മെസ്സി മത്സരത്തിൽ നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ മെസ്സിയുടെ നേതൃത്വത്തിൽ അര്ജന്റീന പെറുവിയൻ പെനാൽട്ടി ബോക്സ് ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ടു. മത്സരത്തിന്റെ 32 ആം മിനുട്ടിലാണ് ലയണൽ മെസ്സിയുടെ ആദ്യ […]