സ്കോട്ട്‌ലൻഡിനോട് കണക്കു തീർത്ത് സ്പെയിൻ : ഹാലണ്ടിന്റെ ഇരട്ട ഗോളിൽ നോർവേ : ന്യൂനെസിന്റെ ഗോളിൽ സമനിലയുമായി ഉറുഗ്വേ : പെറുവിനെ വീഴ്ത്തി ചിലി
യൂറോ 2024 ഗ്രൂപ്പ് എ മത്സരത്തിൽ സ്കോട്ട്ലാൻഡിനെതിരെ തകർപ്പൻ ജയവുമായി സ്പെയിൻ. എതിരില്ലാത്ത രണ്ട ഗോളിന്റെ ജയമാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സ്കോട്ട്ലാൻഡിനെതിരെ സ്പെയിൻ നേടിയത്.അൽവാരോ മൊറാറ്റയും ഒയ്ഹാൻ സാൻസറ്റും രണ്ടാം പകുതിയിൽ ഗോളുകൾ നേടിയ ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം.ആറ് കളികളിൽ നിന്ന് 15 പോയിന്റുമായി സ്‌കോട്ട്‌ലൻഡ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ അഞ്ചു കളികളിൽ നിന്നും 12 പോയിന്റുമായി സ്പെയിൻ രണ്ടാം സ്ഥാനത്താണ്.10 പോയിന്റുമായി നോർവേ മൂന്നാം സ്ഥാനത്താണ്. ഞായറാഴ്ച സ്‌പെയിനിൽ നോർവേക്ക് ജയിക്കാനായില്ലെങ്കിൽ സ്‌കോട്ട്‌ലൻഡിന് […]