Browsing category

Football

സമയം പാഴാക്കിയതിനെതിരെ മുബൈ സിറ്റി എഫ്സിക്കെതിരെ വിമർശനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിങ്കിസ് |Kerala Blasters

മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ജോർജ് പെരേര ഡയസ് നേടിയ ഗോളിൽ മുംബൈ ലീഡ് നേടി.രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖിന്റെ തകർപ്പൻ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സിന് സമനില പിടിച്ചു. എന്നാൽ മുംബൈ 10 മിനിറ്റിനുള്ളിൽ ലീഡ് തിരിച്ചുപിടിച്ചു,ലാലെങ്‌മാവിയ റാൾട്ടെ സീസണിലെ തന്റെ ആദ്യ ഗോൾ നേടി മുംബൈയെ വിജയത്തിലെത്തിച്ചു. മത്സരത്തിന്റെ അവസാനത്തെ പത്ത് മിനിറ്റ് നേരം കയ്യാങ്കളിയാണ് നടന്നത്.ഇരുടീമുകളിലെയും ഓരോ കളിക്കാർക്ക് ചുവപ്പുകാർഡ് ലഭിക്കുകയും ചെയ്തു.മുംബൈയുടെ യോല്‍ വാന്‍ […]

‘ഞാൻ കണ്ണുനീർ പൊഴിച്ചത് എന്റെ അമ്മയോടുള്ള സ്‌നേഹം കൊണ്ടാണ് അല്ലാതെ ബലഹീനതയല്ല’ : പ്രബീർ ദാസ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ മുംബൈ അരീനയിൽ നടന്ന മുംബൈ സിറ്റി എഫ്സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം നാടകീയ സംഭവങ്ങളോടെയാണ് അവസാനിച്ചത്. മുംബൈ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ അവസാന മിനിറ്റുകളിൽ ഇരു ടീമുകളിലെ ഓരോ താരങ്ങൾക്കും ചുവപ്പ് കാർഡ് ലഭിക്കുമാകയും ചെയ്തു.ആദ്യ രണ്ട് കളികളിലും ജയം നേടിയിരുന്ന മബ്ലാസ്റ്റേഴ്സിന്റെ ഈ‌ സീസണിലെ ആദ്യ പരാജയം. മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് താരമായ പ്രബീർ ദാസ് കരഞ്ഞു കൊണ്ടാണ് സ്റ്റേഡിയം വിട്ടത്. മുംബൈ സിറ്റി താരം തന്റെ […]

പ്രതിരോധത്തിലെ പാളിച്ചകൾ വിനയായി , മുംബൈയോട് പൊരുതി തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യ തോൽവി നേരിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്ന് മുംബൈ അരീനയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേഴ്സിനെതിരെ നേടിയത്. പ്രതിരോധത്തിന്റെ പിഴവിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകളും വഴങ്ങിയത്. ആദ്യ എവേ മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു മാറ്റങ്ങളോടെയാണ് മുംബൈയെ നേരിടാനിറങ്ങിയത്, സൂപ്പർ താരം ദിമി ആദ്യ ഇലവനിൽ ഇറങ്ങുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ഒൻപതാം മിനുട്ടിൽ […]

‘കേരള ബ്ലാസ്റ്റേഴ്‌സ് എന്നിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാം , പരിശീലകൻ എന്നെ വളരെയധികം വിശ്വസിക്കുന്നത് അഭിമാനമാണ്’ |Jeakson Singh |Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ മിഡ്‌ഫീൽഡർ ജീക്‌സൺ സിംഗ് കളിക്കുന്നത് കാണുമ്പോൾ ഒരു വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും. കളിക്കളത്തിലെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹം വ്യത്യസ്തമായ ശൈലിയിലാണ് കളിക്കുന്നതെന്ന് നമുക്ക് തോന്നും. മൈതാനത്ത് ഒഴുകി നടക്കുന്നപോലെയാണ് ഡിഫൻസീവ് മിഡ്ഫീൽഡർ കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയം എന്നാണ് ആരാധകർ ജീക്‌സൺ സിംഗിനെ വിശേഷിപ്പിക്കാറുള്ളത്. “അത് അനുഭവത്തിൽ നിന്നാണ് വരുന്നത്.കൂടുതൽ കളിക്കുമ്പോൾ റ്റുകളെക്കുറിച്ച് കൂടുതൽ അറിയുകയും കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യും. രണ്ട് തരം കളിക്കാർ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യത്തേത് സ്വാഭാവികമായും കഴിവുള്ള […]

ഡയമന്റക്കോസിന്റെയും അഡ്രിയാൻ ലൂണയുടെയും ഒത്തിണക്കത്തെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ |Kerala Blasters

കഴിഞ്ഞ സീസണിലെ ലീഗ് ഷീൽഡ് വിന്നേഴ്‌സ് മുംബൈ സിറ്റി എഫ്‌സിക്കെതിരെ കടുത്ത മത്സരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ പ്രതീക്ഷിക്കുന്നത്.എന്നാൽ സീസണിലെ മികച്ച തുടക്കം കാരണം ടീമിന് ആ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ രണ്ട് ഏറ്റുമുട്ടലുകളിലും ഗോൾ വഴങ്ങാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വിജയിച്ചു. ഇന്ന് മുംബൈ ഫുട്‌ബോൾ അരീനയിൽ ആദ്യ എവേ മത്സരത്തിൽ വിജയം തുടരാനായില്ല ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.മത്സരത്തിന് മുന്നോടിയായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് […]

‘ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിക്കാൻ ഞങ്ങളെ സഹായിച്ചത് ഇതാണ് ,ഇത് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നു’ : കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.രാത്രി 8 മുതൽ മുംബയ് ഫുട്ബാൾ അരീനയിൽ ആണ് മത്സരം.ആദ്യത്തെ രണ്ട് മത്സരവും വിജയിച്ച ബ്ലാസ്റ്റേഴ്സ് മൂന്നാം കളിയും ജയിച്ച് കയറാനുള്ള ശ്രമത്തിലാണ്. മുംബയ്ക്ക് കളിച്ച രണ്ട് മത്സരങ്ങളിൽ ഒരു ജയവും സമനിലയുമാണ് സമ്പാദ്യം.ഇതു വരെ മുഖാമുഖം വന്ന മത്സരങ്ങളിൽ മുംബയ്ക്കാണ് മുൻതൂക്കം.18 മത്സരങ്ങളിൽ ഇരു ടീമും മുഖാമുഖം വന്നിട്ടുണ്ട്.എട്ടെണ്ണത്തിൽ മുംബൈ ജയിച്ചപ്പോൾ ആറെണ്ണം സമനിലയായി. നാലെണ്ണത്തിലെ […]

ലയണൽ മെസ്സി തിരിച്ചെത്തിയിട്ടും കാര്യമില്ല ,ഇന്റർ മയാമിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു |Inter Miami

സൂപ്പർ താരം ലയണൽ മെസ്സി തിരിച്ചെത്തിയിട്ടും വിജയിക്കാനാവാതെ ഇന്റർ മയാമി.സ്വന്തം മണ്ണിൽ എഫ്‌സി സിൻസിനാറ്റിയോട് ഒരു ഗോളിന്റെ തോൽവിയാണു മയാമി നേരിട്ടത്, തോൽവിയോടെ MLS പ്ലെ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്, തുടർച്ചയായ രണ്ടു തോൽവികൾ നേരിട്ടതാണ് മയാമിക്ക് തിരിച്ചടിയായത്. മത്സരത്തിന്റെ 55 ആം മിനുട്ടിൽ പ്രതിരോധ താരം ടോമാസ് അവിൽസിനെ മാറ്റി മെസ്സിയെ പരിശീലകൻ ഇറക്കി.മത്സരത്തിന്റെ 78 ആം മിനുട്ടിൽ അൽവാരോ ബാരിയൽ നേടിയ ഗോൾ ഈസ്റ്റേൺ കോൺഫ്രൻസിൻലെ ഒന്നാം സ്ഥാനക്കാരായ എഫ്‌സി സിൻസിനാറ്റിക്ക് വിജയം നേടിക്കൊടുത്തു.മത്സരത്തിന്റെ […]

ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോളടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം : തുടർച്ചയായ മൂന്നാം വിജയവുമായി ചെൽസി : ബെല്ലിങ്‌ഹാമിന്റെ ഇരട്ട ഗോളിൽ റയൽ മാഡ്രിഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കി മാഞ്ചെസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫൊഡിൽ നടന്ന നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രെന്റഫോഡിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട നിന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ സൂപ്പർ-സബ് സ്കോട്ട് മക്‌ടോമിനയ് നേടിയ ഇരട്ട ഗോളുകളാണ് വിജയത്തിലെത്തിച്ചത്.ഇഞ്ചുറി ടൈമിലാണ് താരം യുണൈറ്റഡിന്റെ രണ്ടു ഗോളുകൾ നേടിയത്. 26 ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പിഴവ് മുതലെടുത്ത് മത്യാസ് ജെൻസൻ ബ്രെന്റഫോഡിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ യുണൈറ്റഡിന്റെ […]

ബ്രസീലും അർജന്റീനയും മാറക്കാനയിൽ വീണ്ടും ഏറ്റുമുട്ടുമ്പോൾ |Argentina |Brazil

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അര്ജന്റീന സെപ്റ്റംബറിൽ രണ്ട് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് കളിച്ചത്. കളിച്ച രണ്ടു മത്സരങ്ങളിലും അര്ജന്റീന ആധികാരികമായി വിജയിച്ചു. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ പരാജയപെടുത്തിയപ്പോൾ ലാ പാസിൽ നടന്ന രണ്ടാം മത്സരത്തിൽ മെസ്സിയുടെ അഭാവത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബൊളീവിയയെ കീഴടക്കി. ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അര്ജന്റീന പരാഗ്വേയ്‌ക്കെതിരെയും പെറുവിനെതിരെയും കളിക്കും.ഒക്ടോബർ 12, 17 തീയതികളിലാണ് മത്സരം നടക്കുക. ഈ രണ്ടു […]

മൂന്നാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് , സീസണിലെ ആദ്യത്തെ എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നടത്തിയിട്ടുള്ളത്. ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിലെ കീഴടക്കി കഴിഞ്ഞ സീസണിലെ പുറത്താകലിനു പകരം വീട്ടിയ അവർ അതിനു ശേഷമുള്ള മത്സരത്തിൽ ജംഷഡ്‌പൂരിനെയും കീഴടക്കി. ഇപ്പോൾ ലീഗിൽ മോഹൻ ബഗാന് പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യത്തെ എവേ മത്സരത്തിൽ മുംബൈ സിറ്റിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. മുംബൈ ഫുട്ബോൾ അരീനയിൽ നടക്കുന്ന പത്താം പതിപ്പിലെ ആദ്യ ഹോം മത്സരം ബ്ലാസ്റ്റേഴ്സിന് കഠിനമാവും എന്നുറപ്പാണ്.മറ്റെല്ലാ […]