‘പ്ലേഓഫിൽ കടക്കുന്നതിനായി ഈ ഹോം ഗെയിം വളരെ നിർണായകമാണ് , മോഹൻ ബഗാനെതിരെ മൂന്ന് പോയിന്റുകൾ നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’ : കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ടി ജി പുരുഷോത്തമൻ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊച്ചിയിൽ നടക്കുന്ന നിർണായക പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനെ നേരിടും.ഈ സീസണിൽ ഇതുവരെ 19 മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഏഴ് ജയവും മൂന്ന് സമനിലയും ഒൻപത് തോൽവിയുമായി 24 പോയിന്റുകളോടെ ഐഎസ്എല്ലിന്റെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. എന്നാൽ ഐഎസ്എൽ ഷീൽഡ് ലക്ഷ്യമാക്കിയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ കുതിപ്പ്. 20 മത്സരങ്ങളിൽ നിന്നും 14 ജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 46 പോയിന്റുകളോടെ ലീഗിൽ […]