ജംഷഡ്പൂരിനെതിരെയുള്ള വിജയത്തോടെ ചരിത്ര നേട്ടം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി വിജയ ഗോള്‍ നേടിയത്.വിരസമായ ഒന്നാം പകുതിക്ക് ശേഷം 74 -ാം മിനിറ്റിലാണ് ലൂണ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വിജയ ഗോള്‍ നേടിയത്. മത്സരത്തിൽ ജയിച്ചതോടെ ആറുപോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് മോഹന്‍ബഗാനൊപ്പം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ ബംഗളുരുവിനെതിരെ കൊച്ചിയിൽ വിജയം സ്വന്തമാക്കിയിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്നലത്തെ വിജയത്തോടെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ […]