Browsing category

Football

38 ആം വയസ്സിലും ഗോളുകൾ അടിച്ചുകൂട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ കുതിക്കുമ്പോൾ|Cristiano Ronaldo

2022 ജനുവരിയിൽ എത്തിയതു മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്പിൽ നിന്നുള്ള വമ്പൻ താരങ്ങൾ സൗദി പ്രോ ലീഗ് ക്ലബ്ബുകളിൽ ചേരാൻ റൊണാൾഡോ പാത പിന്തുടർന്നപ്പോൾ അദ്ദേഹം സൗദി ഫുട്ബോളിന്റെ മുഖം മാറ്റി.38-ാം വയസ്സിലും പോർച്ചുഗീസ് താരം കളിക്കളത്തിൽ ആരാധകരെ വിസ്മയിപ്പിക്കുന്നത് തുടരുകയാണ്. മിക്കവാറും എല്ലാ കളികളിലും സ്‌കോർ ചെയ്യുന്ന റൊണാൾഡോ ടീമിന്റെ വിജയത്തിലും നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇന്നലെ ഹായിലിലെ പ്രിൻസ് അബ്ദുൾ അസീസ് ബിൻ […]

ഗോളും അസിസ്റ്റുമായി അൽ നാസറിനെ വിജയത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ : ഇരട്ട അസിസ്റ്റുമായി നെയ്മർ |Cristiano Ronaldo

ഹായിലിലെ പ്രിൻസ് അബ്ദുൾ അസീസ് ബിൻ മുസാഇദ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയവുമായി അൽ നാസർ. സൂപ്പർ താരം ഓരോ ഗോളും അസിസ്റ്റും ചെയ്തപ്പോൾ അൽ നാസർ 2-1ന് അൽ തായെ പരാജയപ്പെടുത്തി. ഈ സീസണിൽ തുടർച്ചയായ ആറ് ലീഗ് മത്സരങ്ങളിൽ റൊണാൾഡോയുടെ പത്താം ഗോളായിരുന്നു ഇത്. മത്സരത്തിന്റെ 87 ആം മിനുട്ടിലായിരുന്നു റൊണാൾഡോയുടെ വിജയ ഗോൾ പിറന്നത്. മത്സരത്തിന്റെ 32 ആം മിനുട്ടിൽ ബ്രസീലിയൻ താരം ടാലിസ്കയിലൂടെ അൽ […]

സൗദി അറേബ്യക്കെതിരെ തോൽവി, ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ നിന്നും ഇന്ത്യ പുറത്ത്|India Vs Saudi Arabia

ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യക്ക് തോൽവി.ഹാങ്‌ഷൗവിലെ ഹുവാങ്‌ലോംഗ് സ്‌പോർട്‌സ് സെന്റർ സ്റ്റേഡിയത്തിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ സൗദി അറേബ്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ ഖലീൽ മാറൻ നേടിയ ഇരട്ട ഗോളുകൾക്കായിരുന്നു സൗദിയുടെ വിജയം. സൗദിയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്.22 ആം മിനുട്ടിൽ സൗദി താരം മുസാബ് അൽ-ജുവൈർ തൊടുത്ത ഷോട്ട് കീപ്പർ ധീരജിനെ മറികടന്നെങ്കിലും ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. 25 ആം മിനുട്ടിൽ ബോക്‌സിന് പുറത്ത് പന്ത് ലഭിച്ച […]

തകർപ്പൻ ജയത്തോടെ ബാഴ്‌സലോണയെ പിന്നിലാക്കി റയൽ മാഡ്രിഡ് : തോൽവിയുമായി ഇന്റർ മിലാൻ : എസി മിലാനും നാപോളിക്കും ജയം

ലാലിഗയിൽ തകർപ്പൻ ജയത്തോടെ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ ലാസ് പാൽമാസിനെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപെടുത്തിയത്. ബ്രാഹിം ദിയാസിന്റെയും ജോസെലുവിന്റെയും ഗോളുകൾക്കാണ് റയൽ ജയിച്ചു കയറിയത്.അത്ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ നിന്നും വ്യത്യസ്തമായി റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടി ആദ്യ ടീമിൽ അഞ്ച് മാറ്റങ്ങൾ വരുത്തി. ലാലിഗയുടെ ടോപ്പ് സ്കോറർ ജൂഡ് ബെല്ലിംഗ്ഹാമിന് വിശ്രമം നൽകി പുതിയ റിക്രൂട്ട് ഡയസിന് സീസണിലെ ആദ്യ തുടക്കം നൽകി.ആദ്യ പകുതിയിൽ ഒരു […]

ലീഗ് കപ്പിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയെ പുറത്താക്കി ന്യൂകാസിൽ യുണൈറ്റഡ് : പിന്നിൽ നിന്നും തിരിച്ചടിച്ച് ലിവർപൂൾ : ഒരു ഗോൾ ജയത്തോടെ ചെൽസിയും ആഴ്സണലും

സെന്റ് ജെയിംസ് പാർക്കിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ന്യൂകാസിൽ യുണൈറ്റഡ് എട്ട് തവണ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ കാരബാവോ കപ്പിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. അലക്സാണ്ടർ ഇസാക്ക് രണ്ടാം പകുതിയിൽ നേടിയ ഗോളിനായിരുന്നു ന്യൂ കാസിലിന്റെ ജയം.എർലിംഗ് ഹാലൻഡ്, കെയ്ൽ വാക്കർ, ഫിൽ ഫോഡൻ എന്നിവരില്ലാതെയാണ് സിറ്റി ഇറങ്ങിയത്. നാല് സിറ്റി ഡിഫൻഡർമാരെ മറികടന്ന് ജോലിന്റൺ നൽകിയ പാസിൽ നിന്നാണ് ഇസാക്ക് ന്യൂകാസിലിന്റെ വിജയ ഗോൾ നേടിയത്.ര ണ്ടാം പകുതിയിൽ ഫോഡനും ജെറമി […]

യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് തോൽവി |Lionel Messi

സീസണിലെ രണ്ടാം കിരീടം നേടാമെന്ന മോഹവുമായി ഇറങ്ങിയ ഇന്റർ മയാമിക്ക് നിരാശ . യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഹൂസ്റ്റൺ ഡൈനാമോക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തോൽവിയാണ് മയാമി ഏറ്റുവാങ്ങിയത്. സൂപ്പർ താരം ലയണൽ മെസ്സിയില്ലാത്തയാണ് മയാമി ഇന്ന് കളിക്കാനിറങ്ങിയത്. ആദ്യ പകുതിയിലാണ് ഹൂസ്റ്റൺ രണ്ടു ഗോളുകളും നേടിയത്. ഇഞ്ചുറി ടൈമിൽ ജോസഫ് മാർട്ടിനെസ് ആണ് മയാമിയുടെആശ്വാസ ഗോൾ നേടിയത്.മെസിക്ക് പുറമെ സ്പാനിഷ് താരം ജോർഡി ആൽബയും പരിക്ക് മൂലം ഇന്റർ മയാമി നിരയിൽ ഉണ്ടായിരുന്നില്ല. മത്സരത്തിന്റെ […]

‘അനിശ്ചിതത്വം തുടരുന്നു’ :യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ മെസ്സി കളിക്കുമോ ? |Lionel Messi

നാളെ നടക്കുന്ന ഹൂസ്റ്റണിനെതിരായ ഇന്റർ മിയാമിയുടെ യുഎസ് ഓപ്പൺ കപ്പ് ഫൈനൽ മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് സെപ്തംബർ 20 ന് ടൊറന്റോയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് പരിക്കേറ്റ് ആദ്യ പകുതിയിൽ തന്നെ കളം വിട്ടിരുന്നു. ഞായറാഴ്ച ഒർലാൻഡോയിൽ നടന്ന ടീമിന്റെ 1-1 ടൈയിൽ കളിച്ചില്ല. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ അദ്ദേഹം പൂർണ്ണമായും നഷ്‌ടമായ മൂന്നാമത്തെ മത്സരമായിരുന്നു അത് രണ്ടു മത്സരങ്ങൾ ഇന്റർ മയാമിക്കും ഒരു […]

അനായാസ ജയവുമായി വിജയ വഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് : ബാഴ്‌സലോണക്ക് സമനിലകുരുക്ക് : യുവന്റസിന് ജയം

ഓൾഡ് ട്രാഫോർഡിൽ നടന്ന ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ മുൻനിര എതിരാളികളായ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി കാസെമിറോ ഒരു ഗോളും ഒരു അസിസ്റ്റും നൽകി മികച്ച പ്രകടനം പുറത്തടുത്തു. മത്സരത്തിന്റെ 21 ആം മിനുട്ടിൽ അർജന്റീനിയൻ യുവ താരം അലെജാൻഡ്രോ ഗാർനാച്ചോ നേടിയ ഗോളിൽ യുണൈറ്റഡ് ലീഡ് നേടി. 27-ാം മിനുട്ടിൽ ബ്രസീലിയൻ മിഡ്‌ഫീൽഡർ കാസെമിറോ മേസൺ മൗണ്ടിന്റെ സ്വിംഗിംഗ് കോർണറിൽ നിന്ന് ഹെഡറിലൂടെ രണ്ടാം ഗോൾ […]

‘ഞാൻ ബ്രസീലുകാരനല്ലെന്ന് തോന്നുന്നു’ : ദേശീയ ടീമിൽ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ പരിഹാസവുമായി അൽ നാസർ സൂപ്പർ താരം|Anderson Talisca |Brazil

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞ ദിവസം പരിശീലകൻ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചിരുന്നു.ഒക്ടോബര് 12 നു വെനസ്വേലയ്‌ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ ഉറുഗ്വേയ്‌ക്കെതിരെയുമാണ് ബ്രസീൽ കളിക്കുക. ആറ് പോയിന്റുമായി ബ്രസീൽ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാമതാണ്. പരിക്ക് മൂലം ആദ്യ രണ്ടു യോഗ്യത മത്സരങ്ങളിൽ കളിക്കാതിരുന്ന റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ടീമിലേക്ക് മടങ്ങിയെത്തി.പരിക്കേറ്റ ഗബ്രിയേൽ മാർട്ടിനെല്ലിയെ ടീമിൽ നിന്ന് ഒഴിവാക്കി. എന്നാൽ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ തകർപ്പൻ […]

ലയണൽ മെസ്സി കളിക്കാതിരുന്നിട്ടും രണ്ടാം സ്ഥനത്തുള്ള ഒർലാൻഡോ സിറ്റിക്കെതിരെ സമനിലയുമായി ഇന്റർ മയാമി |Inter Miami

മേജർ ലീഗ് സോക്കറിൽ പരിക്കേറ്റ ലയണൽ മെസ്സി ഇല്ലാതെ ഒർലാൻഡോ സിറ്റിക്കെതിരെ സമനില നേടി ഇന്റർ മയാമി. സമനിലയോടെ ഇന്റർ മയാമി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്.52-ാം മിനിറ്റിൽ ഡേവിഡ് റൂയിസിന്റെ ഗോളിൽ ഇന്റർ മയാമി ലീഡ് നേടി.66-ാം മിനിറ്റിൽ ഡങ്കൻ മാഗ്യുറെയുടെ ഗോളിൽ ഒർലാൻഡോ സമനില പിടിക്കുകയായിരുന്നു. സീസണിലെ താരത്തിന്റെ ഒൻപതാം ഗോളായിരുന്നു ഇത്.ലയണൽ മെസ്സി, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരില്ലാതെ വന്ന ഇന്റർ മിയാമി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥനത്തുള്ള ഒർലാൻഡോക്കെതിരെ മികച്ച […]