റയൽമാഡ്രിഡിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് അത്ലറ്റികോ മാഡ്രിഡ് : നാല് ഗോളുകളുടെ ജയം നേടി പിഎസ്ജി : ഇന്റർ മിലാൻ ജയം ,നാപോളിക്ക് സമനില : ന്യൂ കാസിലിന് എട്ടു ഗോൾ ജയം
മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനെ തകർത്ത് വിട്ട് അത്ലറ്റികോ മാഡ്രിഡ് . ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അത്ലറ്റികോ മാഡ്രിഡ് നേടിയത്. അൽവാരോ മൊറാറ്റയുടെ ഇരട്ട ഗോളുകളാണ് അത്ലറ്റികോക്ക് വിജയം നേടിക്കൊടുത്തത്.നാലാം മിനിറ്റിൽ സാമുവൽ ലിനോയുടെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ മൊറാട്ട അത്ലറ്റികോ മാഡ്രിഡിനെ മുന്നിലെത്തിച്ചു. 18-ാം മിനിറ്റിൽ സൗൾ നിഗസിന്റെ ക്രോസിൽ നിന്ന് അന്റോയിൻ ഗ്രീസ്മാൻ മറ്റൊരു ഹെഡറിലൂടെ ലീഡ് ഉയർത്തി.35-ാം മിനിറ്റിൽ ടോണി ക്രൂസ് റയലിനായി ഒരു ഗോൾ മടക്കി.രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ […]