മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് വോൾവ്സ് : ഓൾഡ് ട്രാഫൊഡിൽ തോൽവിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : വമ്പൻ ജയവുമായി ആഴ്‌സണൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് വോൾവ്സ്. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് വോൾവ്സ് ഇന്ന് നേടിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റത്തോടെയാണ് ഇന്ന് മത്സരം ആരംഭിച്ചത്, ആറാം മിനുട്ടിൽ തന്നെ എർലിംഗ് ഹാലാൻഡിന് ഗോളവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 13 ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് പ്രതിരോധ താരം റൂബൻ ഡയസിന്റെ നിർഭാഗ്യകരമായ ഒരു സെൽഫ് ഗോളിൽ വോൾവ്സ് ലീഡ് നേടി. 58 ആം മിനുട്ടിൽ തകർപ്പൻ ഫ്രീകിക്കിൽ നിന്നും അർജന്റീനിയൻ സ്‌ട്രൈക്കർ […]