Browsing category

Football

‘ഏതൊരു പരിശീലകനും ലോകത്തോട് ഇത് വിളിച്ച് പറയും’: ആൻസെലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനായി വരുന്നതിനെ ചോദ്യം ചെയ്ത് ഇതിഹാസ താരം |Brazil

ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിയായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ കണ്ടെത്തിയത് കാർലോ ആൻസെലോട്ടിയെ ആയിരുന്നു. ബ്രസീൽ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി അദ്ദേഹത്തെ നിയമിച്ചതായി സിബിഎഫ് അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ആദ്യം റയൽ മാഡ്രിഡുമായുള്ള കരാർ പൂർത്തിയാക്കുകയും 2024 ജൂണിൽ കോപ്പ അമേരിക്കയ്‌ക്കായി ബ്രസീലിനൊപ്പം ചേരുകയും ചെയ്യും.2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയോട് ക്വാർട്ടർ തോൽവിക്ക് ശേഷം സ്ഥാനം വിട്ട ടിറ്റെയ്ക്ക് പകരക്കാരനായി 64 കാരനായ ആൻസലോട്ടി തന്റെ പരിശീലക ജീവിതത്തിൽ […]

‘എന്റെ ആരാധനപാത്രം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അതിനർത്ഥം ഞാൻ മെസ്സിയെ വെറുക്കുന്നു എന്നല്ല’ : വിമർശനങ്ങൾക്ക് മറുപടിയുമായി അർജന്റീന വനിതാ താരം യാമില റോഡ്രിഗസ്

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖം ടാറ്റൂ ചെയ്ത അര്ജന്റീന വനിത താരത്തിനെതിരെ വലിയ വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വനിത താരമായ യാമില റോഡ്രിഗസ് അവഹേളിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ആരാധർ രംഗത്തെത്തിയത്. അന്തരിച്ച അർജന്റീനിയൻ ഇതിഹാസം ഡീഗോ മറഡോണയുടെയും മുഖവും യാമില കാലിൽ പച്ചകുത്തിയിട്ടുണ്ട്. അർജന്റീനയുടെ വനിത ലോകകപ്പ് ടീമിൽ അംഗമായ യാമില ആരാധകരോട് തന്നെ വിമർശിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. “ദയവായി ഇത് അവസാനിപ്പിക്കു ,എപ്പോഴാണ് ഞാൻ മെസ്സി […]

അവസാന ഓവറിൽ തീപ്പൊരി ബൗളിങ്ങുമായി ശ്രീശാന്ത് , ടീമിന് വിജയം നേടികൊടുത്ത് മലയാളി ബൗളർ

വീണ്ടും പന്ത് കൊണ്ട് അത്ഭുത പ്രകടനം കാഴ്ചവെച്ചു മലയാളി സ്റ്റാർ പേസർ എസ്. ശ്രീശാന്ത്. ഏറെ നാളുകൾ ശേഷം ക്രിക്കറ്റ്‌ കളിക്കളത്തിലേക്ക് എത്തിയ ശ്രീ മനോഹരമായ ഡെത്ത് ബൌളിംഗ് പ്രകടനമാണ് പുറത്തെടുത്തത്.പാർഥിവ് പട്ടേൽ നയിക്കുന്ന കേപ് ടൗൺ സാമ്പ് ആർമിക്കെതിരെയാണ് ശ്രീശാന്ത് കിടിലൻ പ്രകടനവുമായി തിളങ്ങിയത്. ശ്രീശാന്ത് ഉൾപ്പെടെ 6 ഇന്ത്യൻ റിട്ടയർഡ് താരങ്ങൾ ഭാഗമായ ( Pathan brothers- Irfan and Yusuf, Robin Uthappa, Parthiv Patel) Zim Afro T10 League ഹരാരയിൽ […]

‘100 ക്ലബ്ബുകൾ’ : അറ്റ്‌ലാന്റക്കെതിരെയുള്ള ഇരട്ട ഗോളോടെ അവിശ്വസനീയമായ നേട്ടവുമായി ലയണൽ മെസ്സി

ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെതിരായ ഇന്റർ മിയാമിയുടെ 4-0 ത്തിന്റെ ലീഗ് കപ്പ് വിജയത്തിൽ സൂപ്പർ താരം ലയണൽ മെസ്സി രണ്ടു തവണ വല കുലുക്കുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തു. മെസ്സിയുടെ വരവിനു ശേഷം തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയം നേടാൻ ഇന്റർ മിയാമിക്ക് സാധിച്ചു. തുടർച്ചയായ തോൽവികളിൽ വലയുന്ന ക്ലബിന് മെസ്സിയുടെ വരവ് വലിയ ഉത്തേജനമാണ് നൽകിയത്. അറ്റ്ലാന്റക്കെതിരെ നേടിയ ഗോളോടെ ക്ലബ്ബ് ഫുട്ബോളിലെ 100 വ്യത്യസ്ത എതിരാളികൾക്കെതിരെ മെസ്സി ഇപ്പോൾ സ്കോർ ചെയ്തു.കഴിഞ്ഞയാഴ്ച നടന്ന […]

ഇന്റർ മിയാമിക്ക് പതുജീവൻ നൽകിയ ഇതിഹാസ താരം ലയണൽ മെസ്സിയുടെ വരവ് |Lionel Messi

ലയണൽ മെസ്സിയുടെ വരവിനു ശേഷം ഇന്റർ മിയാമി കുതിച്ചുയരുകയാണ്. രണ്ടു മത്സരങ്ങൾ കൊണ്ട് തന്നെ ലയണൽ മെസ്സി യു‌എസ്‌എയിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. മെസ്സിയുടെ കളി കാണാനായി സെലിബ്രിറ്റികളടക്കം നിരവധി പ്രശസ്തരാണ് എത്തുന്നത്. ലിയോ മെസ്സി വരുന്നതിനുമുമ്പ് രണ്ടുമാസമായി ഒരു മത്സരം പോലും വിജയിച്ചിട്ടില്ലാത്ത ഇന്റർ മിയാമി ഇപ്പോൾ തുഅടർച്ചയാ രണ്ടു മത്സരങ്ങളിൽ വിജയം കണ്ടിരിക്കുകയാണ.മെസ്സിയുടെ വരവ് ഇന്റർ മിയാമി എന്ന ക്ലബ്ബിനകത്ത് ഉണ്ടാക്കിയിട്ടുള്ള ഇമ്പാക്ട് ഊഹിക്കാവുന്നതിനുമപ്പുറമാണ്. ക്രൂസ് അസൂളിനെതിരായ അരങ്ങേറ്റ മത്സരത്തിന്റെ അവസാന നിമിഷം ലിയോ […]

ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ മെസ്സി , തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മിയാമി |Lionel Messi

കഴിഞ്ഞ 11 മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കാതിരുന്ന ഇന്റർ മിയാമിയിലേക്കായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി കടന്നു വന്നത്. അത്കൊണ്ട് തന്നെ അമേരിക്കയിൽ എത്തിയപ്പോൾ മെസിക്ക് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉണ്ടായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളിനെതിരെ ഇഞ്ചുറി ടൈമിലെ ഫ്രീകിക്ക് ഗോളോടെ ഇന്റർ മിയാമിക്ക് വിജയം നേടിക്കൊടുത്ത മെസ്സി രണ്ടാം മത്സരത്തിലും ഇരട്ട ഗോളോടെ തിളങ്ങിയിരിക്കുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ മെസ്സിയുടെ മികവിൽ ഇന്റർ മിയാമി എതിരില്ലാത്ത നാല് ഗോളിന് അറ്റലാന്റ […]

2018 ൽ യുവന്റസിനെ നേടിയ ഗോളിനെ ഓർമിപ്പിക്കുന്ന ബൈസൈക്കിൾ കിക്ക് ശ്രമവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ജപ്പാനിലെ ഒസാക്ക സ്റ്റേഡിയത്തിൽ നടന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ പിഎസ്ജിയെ ഗോൾരഹിത സമനിലയിൽ തളച്ചു. പിഎസ്ജിയുടെ ആക്രമണങ്ങളെ ശക്തമായി തടഞ്ഞ അൽ നാസർ പ്രതിരോധമാണ് വിജയത്തിന് തുല്യമായ സമനില സൗദി ക്ലബിന് നേടിക്കൊടുത്തത്. സൗദി പ്രോ ലീഗ് ടീം പോർച്ചുഗലിൽ നിരാശാജനകമായ ഒരു പര്യടനം നടത്തിയതിന് ശേഷമാണ് അൽ നാസർ ജപ്പാനിലെത്തിയത്.സെൽറ്റ വിഗോയ്ക്കും ബെൻഫിക്കയ്ക്കും എതിരായ രണ്ട് മത്സരങ്ങളിൽ 9-1 ന് തോൽവി ഏറ്റുവാങ്ങിയാണ് അൽ നാസർ പിഎസ്ജിയെ നേരിട്ടത്.ഏഷ്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ […]

2023/24 സീസണിൽ ഇന്റർ മിയാമിയുടെ ക്യാപ്റ്റനായി ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് ജേതാവ് ലയണൽ മെസ്സി ഇന്റർ മിയാമിയുടെ പുതിയ ക്യാപ്റ്റനായിരിക്കുമെന്ന് ടീമിന്റെ പരിശീലകൻ ടാറ്റ മാർട്ടിനോ സ്ഥിരീകരിച്ചു.കാലിനേറ്റ പരുക്കിനെത്തുടർന്ന് ഏറെ നേരം കളിക്കളത്തിൽ നിന്നും പുറത്തായ ബ്രസീലിയൻ മിഡ്ഫീൽഡർ ഗ്രിഗോറായിരുന്നു ക്ലബ്ബിന്റെ മുൻ ക്യാപ്റ്റൻ. മെസ്സി മിയാമിയുടെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയിരുന്നു മാർട്ടീനോ.”കഴിഞ്ഞ ദിവസം അദ്ദേഹം ക്യാപ്റ്റൻ ആയിരുന്നു, അദ്ദേഹം തുടരുക തന്നെ ചെയ്യും”. കഴിഞ്ഞ ദിവസം ലിഗ MX ടീമായ ക്രൂസ് അസുലിനെതിരായ ലീഗ് കപ്പ് ഗ്രൂപ്പ്-സ്റ്റേജ് ഓപ്പണറിൽ ലയണൽ […]

‘എംബാപ്പെ ട്രാൻസ്ഫറിൽ വലിയ ട്വിസ്റ്റ്’ : അൽ ഹിലാലിൽ നിന്നുള്ള ലോക റെക്കോർഡ് ബിഡ് സ്വീകരിച്ച് പിഎസ്ജി

യൂറോപ്പ്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിലെ പ്രധാന വാർത്തയാണ് ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെയുടേത്. 2024 വരെ ഫ്രഞ്ച് ക്ലബ് ആയ പി എസ് ജി യുമായി കരാറുള്ള എംബാപ്പെ ക്ലബ്ബുമായി കരാർ പുതുക്കുന്നില്ല എന്ന് ക്ലബ്ബിനെ അറിയിച്ചതോടെയാണ് സൂപ്പർ താരത്തിനെ വമ്പൻ ട്രാൻസ്ഫർ തുകക്ക് വിൽക്കുവാൻ പി എസ് ജി തീരുമാനിച്ചത്. 2018-ലെ ഫിഫ ലോകകപ്പ് ജേതാവ് അടുത്ത സീസണിന് ശേഷം ഒരു ഫ്രീ ഏജന്റായി പോകാനുള്ള തന്റെ തീരുമാനം വ്യക്തമാക്കി ബോർഡിന് അടുത്തിടെ ഒരു കത്ത് […]

പ്രീതം കോട്ടാലിന്റെ വരവോടെ പ്രതിരോധത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുമോ ?

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റും തമ്മിലുള്ള സമീപകാല സ്വാപ്പ് ഡീൽ വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ് മോഹൻ ബഗാനിലേക്ക് ചേക്കേറിയപ്പോൾ പ്രീതം കോട്ടാൽ കൊല്കത്തയിൽ നിന്നും കേരളത്തിലെത്തി.കരാർ സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഡുറാൻഡ് കപ്പിനുള്ള തയ്യാറെടുപ്പുകൾക്കായി കോട്ടാൽ കേരളത്തിലെത്തിയിരിക്കുകയാണ്. സഹൽ അബ്ദുൾ സമദിനെ ബഗാന് കൊടുത്തപ്പോൾ കോട്ടാലിനൊപ്പം കേരള ബ്ലാസ്റ്റേഴ്സിന് 90 ലക്ഷം രൂപ ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇന്ത്യൻ ആരോസിൽ നിന്നാണ് കോട്ടാലിന്റെ ഫുട്ബോൾ […]